കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് യുവാക്കളുടെ" "നഗ്നയാത്ര".. പിന്നാലെ അപകടം! കുറ്റം മുഴുവന്‍ ഇന്ത്യന്‍ ബിയറിന്

  • By Aami Madhu
Google Oneindia Malayalam News

മദ്യപിച്ച് വാഹനം ഓടിച്ച് അപകടപ്പെടുന്നതൊക്കെ സ്ഥിരം വാര്‍ത്തകളാണ്. എന്നാല്‍ തുണിയില്ലാത്തെ യാത്ര ചെയ്ത് അര്‍മാദിച്ച് ആ വാഹനം അപകടത്തില്‍ പെടുന്നത് ഒരു പക്ഷേ ആദ്യത്തെ സംഭവമാകും.അതും ഇന്ത്യന്‍ നിരത്തില്‍ രണ്ട് ചൈനീസ് യുവാക്കള്‍.ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

china-1537266531.jpg

മീററ്റിലാണ് സംഭവം. ദില്ലി രജിസ്ട്രേഷനിലുള്ള ഒരു എസ്യുവി മീററ്റില്‍ അപകടത്തില്‍ പെട്ടതോടെയാണ് ചൈനീസ് യുവാക്കളുടെ നഗ്ന യാത്ര വാര്‍ത്തയായത്. വളരെ വേഗത്തില്‍ വന്ന എസ്യുവി വാഹനം രാജു രസ്തോഗിയെന്നയാളുടെ കാറില്‍ കൊണ്ടിടിക്കുകയായിരുന്നു. ഇതോടെ രാജു റോഡില്‍ ഇറങ്ങി അപകടം വരുത്തിയവരെ തെറിവിളിക്കാന്‍ കാറിനടുത്തേക്ക് ചെന്നാപ്പോഴാണ് നഗ്നരായ രണ്ട് ചൈനീസ് യുവാക്കളെ കാറില്‍ കണ്ട്ത്. ഉടന്‍ തന്നെ രാജു പോലീസില്‍ വിവരമറിയിച്ചു.

പോലീസ് എത്തി ഇരുവരേയും വസ്ത്രം ധരിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.ചോദ്യം ചെയ്യലില്‍ രണ്ട് പേരും ഇന്ത്യയിലെ ഒരു ചൈനീസ് ഫേമില്‍ ക്വാളിറ്റി കണ്‍ട്കോള്‍ എക്സ്പേര്‍ട്ട്സ് ആയി ജോലി ചെയ്യുന്നവരാണെന്ന് പോലീസിനോട് പറഞ്ഞു. പാര്‍ട്ടി കഴിഞ്ഞ് മടങ്ങി വരികയായിരുന്നുവെന്നും ഇരുവരും വ്യക്തമാക്കി.

എന്നാല്‍ തുണിയിരുഞ്ഞ് എന്തിനാണ് യാത്ര ചെയ്തത് എന്ന ചോദ്യത്തിനുള്ള മറുപടിയിലാണ് പോലീസ് ഞെട്ടിയത്. ഇന്ത്യയിലെ ബിയര്‍ തങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നില്ലെന്നായിരുന്നു ഇരുവരുടേയും മറുപടി. എന്തായാലും മറുപടിയില്‍ തൃപ്തരല്ലാത്ത പോലീസ് ഇരുവര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

English summary
unable to handle indian beer two naked chinese nationals ram suv into car
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X