വിവാഹാലോചന വീട്ടുകാർ നിരസിച്ചു, പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു! കാഴ്ച നഷ്ടമായി!!
ഷാരുക്ഖാന്‍ (23) ആണ് ഗുല്‌സതയുടെ മുഖത്ത് ആസിഡ് ഒഴിച്ചതെന്ന് വ്യക്തമായി.
ഗാസിയാബാദ്: 21 വയസ്സുകാരിയുടെ മുഖത്ത് ആസിഡ് ഒഴിച്ച ആളെ കണ്ടെത്തി. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ അടുത്ത് വിവാഹാലോചനയുമായി എത്തിയിരുന്ന ഷാരുക്ഖാന്‍ (23) ആണ് ഗുല്‌സതയുടെ മുഖത്ത് ആസിഡ് ഒഴിച്ചതെന്ന് വ്യക്തമായി. ഇയാളുടെ വിവാഹാലോചന ഗുല്‌സയുടെ വീട്ടുകാര്‍ നിരസിച്ചിരുന്നു. ഇതിലുള്ള പക കൊണ്ടാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന് അന്വേഷണ സംഘം സംശയിയ്ക്കുന്നു. ഇയാള്‍ ഒളിവിലാണ്.

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ശേഷിയ്‌ക്കെയാണ് ഗാസിയാബാദ് സ്വദേശിയായ ഗുല്‌സതയ്ക്ക് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. രാത്രി വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയുടെ മുഖത്തും ദേഹത്തും ആസിഡ് ഒഴിയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. ഇവരുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തന്നെ അല്ലാതെ മറ്റാരെ എങ്കിലും വിവാഹം കഴിച്ചാല്‍ ആസിഡ് ഒഴിയ്ക്കുമെന്ന് ഷാരുക്ഖാന്‍ ഗുല്‌സതയെ ഭീഷണിപ്പെടുത്തിയിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചു. പെണ്‍കുട്ടിയുടെ അകന്ന ബന്ധുവാണ് യുവാവ്. സംഭവശേഷം ഇയാള്‍ നാട് വിട്ടിരിയ്ക്കുകയാണ്.












Click it and Unblock the Notifications