കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫീസടക്കാൻ കാശില്ല; പരീക്ഷ എഴുതാൻ സമ്മതിച്ചില്ല, ഒമ്പതാം ക്ലാസുകാരി ആത്മഹത്യ ചെയ്തു!

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: പരീക്ഷ എഴുതാൻ അധികൃതർ സമ്മതിക്കാത്തതിനാൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഫീസ് അടയ്ക്കാത്തത് കൊണ്ട് പരീക്ഷ എഴുതാന്‍ സമ്മതിക്കാത്തതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. തൂങ്ങിരിച്ച നിലയിലായിരുന്നു മൃതദേഹം കാണപ്പെട്ടത്.

ഫീസ് അടയ്ക്കാത്തത് കൊണ്ട് പരീക്ഷ എഴുതാന്‍ സമ്മതിക്കാത്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനാലുകാരിയാണ് ജീവനൊടുക്കിയത്. ഹൈദരാബാദിലാണ് സംഭവം നടന്നത്. ഫീസ് അടയ്ക്കാത്തതിനാല്‍ കുട്ടിയെ സ്‌കൂള്‍ അധികൃതര്‍ പരീക്ഷാ ഹാളില്‍ നിന്ന് പുറത്താക്കി. ഇതേ തുടര്‍ന്ന് മനംനൊന്ത കുട്ടി ജീവന്‍ അവസാനിപ്പിക്കുകയായിരുന്നവെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.

Suicide

ഹൈദരാബാദിലെ മല്‍കജ്ഗിരിയിലെ വീട്ടിലാണ് കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തന്നെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ല. അതു കൊണ്ട് ആത്മഹത്യ ചെയുകയാണ് അമ്മ ക്ഷമിക്കണമെന്നും എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം നടത്തി വരികയാണ്.

English summary
A 14-year-old girl committed suicide by hanging herself from the ceiling fan of her house at J.L.N.S. Nagar in Malkajgiri. K. Sai Deepthi, a class IX student of a private school, was ‘disturbed’ as the school management mounted pressure on her to pay fee dues of ₹2,000, police said. “Since her parents were unable to arrange the money, she ended her life,” the police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X