എടിഎം ബ്ലോക്കായി, റഷ്യൻ യുവാവ് ചെന്നൈയിൽ കുടുങ്ങി ,പണത്തിനായി കാട്ടിക്കൂട്ടിയത്, ചിത്രം വൈറൽ

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

ചൈന്നൈ: എടിഎം കാർഡ് ബ്ലോക്കായതിനെ തുടർന്ന് തമിഴ്നാട്ടിലെ ക്ഷേത്രനടയിൽ ഭിക്ഷ യാചിച്ച് റഷ്യൻ യുവാവ്. ഇവാഞ്ചിലിൽ എന്നയാളാണ് ക്ഷേത്രത്തിനു മുന്നിൽ ഭിക്ഷക്കിരുന്നത്. ഇവാഞ്ചിലിൻ എന്നയാളാണ് ശ്രീ കുമാരകോട്ടം ക്ഷേത്രത്തിന് മുന്നിൽ ഭിക്ഷയിരുന്നത്.

ഫത്ഹ്-ഹമാസ് കൈകോർക്കുന്നു, കാരണം റാമി ഹംദല്ലയുടെ ഗാസ സന്ദർശനം, ഇനിയെല്ലാം ശാന്തം

ആദ്യം പടക്കം നിരോധിച്ചു, അടുത്തത് ഹിന്ദുക്കളുടെ ശവദാഹം, കോടതി ഉത്തരവിനെതിരെ ത്രിപുര ഗവര്‍ണര്‍

ചൊവ്വാഴ്ചയാണ് ഇവാഞ്ചലിൻ ക്ഷേത്രനടയിൽ ഭിക്ഷയാചിച്ചത് . സംഭവം പുറം ലോകം അറിഞ്ഞതോടെ ഇയാൾക്ക് സഹായ വാഗ്ദാനവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രംഗത്തെത്തിയിട്ടുണ്ട്.

എടിഎം പണി നൽകി

എടിഎം പണി നൽകി

സെപ്തംബര്‍ 24നാണ് ഇവാഞ്ചലിന്‍ ചെന്നൈയിലെത്തിയത്. ഇന്ത്യയുടെ പല ഭാഗങ്ങളിലും യാത്ര ചെയ്ത ഇയാള്‍ ചൊവ്വാഴ്ച ചെന്നൈയില്‍ നിന്നും കാഞ്ചീപുരത്തെത്തി. പണം പിന്‍വലിക്കാനായി കാഞ്ചീപുരത്തെ എടിഎം കൗണ്ടറിലെത്തിയെങ്കിലും പിന്‍ നമ്പര്‍ ലോക്ക് ആയതിനെ തുടര്‍ന്ന് പണമെടുക്കാനായില്ല.തുടര്‍ന്നാണ് ഇവാഞ്ചലിന്‍ ക്ഷേത്രനടയില്‍ ഭിക്ഷയിരുന്നതെന്ന് പോലീസ് പറഞ്ഞു.

സേഷ്യ മീഡിയയിൽ വൈറൽ

സേഷ്യ മീഡിയയിൽ വൈറൽ

ചെവ്വാഴ്ചയാണ് ഇവാഞ്ചലിൻ ക്ഷേത്ര നടയിൽ ഭിക്ഷയാചിക്കുന്നത് ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടത്. ഇതെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ഇദ്ദേഹത്തിന്റെ ചിത്രം വൈറലാകുകയായിരുന്നു.

 സഹായവുമായി സുഷമ

സഹായവുമായി സുഷമ

ഇവാഞ്ചലിന്റെ വാർത്ത ശ്രദ്ധയിൽ പെട്ടതിനു പിന്നാലെയാണ് സഹായ വാഗ്ദാനവുമായി കേന്ര വിദേശകാര്യ സഹമന്ത്രി സഹായ ഹസ്തവുമായി രംഗത്തെത്തിയത്. റഷ്യ എക്കാലവും തങ്ങളുടെ സുഹൃത്താണ്, നിങ്ങളെ ചെന്നൈയിലുള്ള തങ്ങളുടെ ഉദ്യോഗസ്ഥർ സഹായിക്കുമെന്നായിരുന്നു സുഷമയുടെ ട്വീറ്റ്.

സഹായവുമായി പേലീസ്

സഹായവുമായി പേലീസ്

മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇവാഞ്ചലിനെ ശിവകാശി പോലീസ് ചെന്നൈയിലെത്തിക്കുകയായിരുന്നു. ഇവാഞ്ചലിന്റെ യാത്ര രേഖകളൊക്കെ പരിശോധിച്ചിരുന്നു. ചെന്നൈയിൽ നിന്നും ദില്ലി എംബസിയെ ബന്ധപ്പെടാനും പോലീസ് നിർദേശിച്ചിട്ടുണ്ട്.

സെപ്റ്റംബറിൽ എത്തി

സെപ്റ്റംബറിൽ എത്തി

സെപ്റ്റംബറിലെറിൽ റഷ്യയിൽ നിന്ന് നേരെ ചെന്നൈയിലാണ് ഇയാൾ എത്തിയത്. അപ്പോള‍ എടിഎംന് കാര്യമായ തകരാറുകൾ ഉണ്ടായിരുന്നില്ല. പണം പിൻവലിക്കാനും മറ്റു സേവനങ്ങളും ലഭ്യമായിരുന്നു. ചെന്നൈയിൽ നിന്ന് കാഞ്ചിപുരത്ത് എത്തിയ ശേഷമാണ് ഐടിഎം കാർഡ് പ്രവർത്തന രഹിതമായത്.

 എല്ലാ വഴികളും അടഞ്ഞു

എല്ലാ വഴികളും അടഞ്ഞു

കീശകാലിയായതിനെ തുടർന്നാണ് ഇയാൾ ഭിക്ഷാടനം എന്ന മാർഗം സ്വീകരിച്ചത്. എടിഎം കാർഡ് ബ്ലോക്കായതിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും ഇയാൾ പറഞ്ഞു. ഭക്ഷണത്തിനു തിരിച്ചു സ്വന്തം നാട്ടിൽ പോകാൻ രോലും വേറെ വഴി തൻരെ മുന്നിലുണ്ടായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു.

English summary
A Russian on Tuesday sat at the entrance of the Sri Kumarakottam temple in Kancheepuram, Tamil Nadu, seeking alms.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്