കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരെ തൊട്ടാല്‍ സൗദി അറേബ്യയായാലും വിവരമറിയും, കൈവെട്ടിയ സംഭവം ഇന്ത്യ സൗദിയോട് ഇടയുന്നു?

Google Oneindia Malayalam News

ദില്ലി: സൗദി അറേബ്യയില്‍ ഇന്ത്യക്കാരിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കടുത്ത ഭാഷയിലാണ് സൗദിയിലെ സംഭവത്തെ സുഷമ സ്വരാജ് ട്വിറ്ററിലൂടെ വിമര്‍ശിച്ചത്. ഒരിയ്ക്കലും അംഗീകരിയ്ക്കാന്‍ കഴിയാത്ത പ്രവൃത്തിയാണിതെന്നും സുഷമ സ്വരാജ് പറഞ്ഞു.

ഇന്ത്യക്കാരിയുടെ കൈ വെട്ടിയ സൗദി സ്വദേശിയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടതായി ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വീട്ടുജോലിയ്ക്കായി സൗദി അറേബ്യയിലെത്തിയ കസ്തൂരി (55) എന്ന സ്ത്രീയുടെ കൈയ്യാണ് വെട്ടിമാറ്റിയത്. സ്ത്രീകള്‍ മാത്രം താമസിയ്ക്കുന്ന വീട്ടിലായിരുന്നു ഇവര്‍ ജോലി ചെയ്തത്.

സൗദിയായാലും

സൗദിയായാലും

സൗദി അറേബ്യയില്‍ ഇന്ത്യക്കാരിയുടെ കൈ വെട്ടിമാറ്റിയ സംഭവത്തില്‍ ശക്തമായ ഭാഷയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ പ്രതിഷേധിച്ചു

അംഗീകരിയ്ക്കാനാവില്ല

അംഗീകരിയ്ക്കാനാവില്ല

ഇന്ത്യക്കാരിയ്ക്ക് നേരിടേണ്ടി വന്ന ക്രൂരത രാജ്യത്തിന് ഒരിയ്ക്കലും അഗീകരിയ്ക്കാനാകില്ലെന്നും അസ്വസ്ഥരാണെന്നും മന്ത്രി പറഞ്ഞു

കടുത്ത ശിക്ഷ

കടുത്ത ശിക്ഷ

കൈ വെട്ടിമാറ്റിയ സൗദി സ്വദേശിയ്ക്കും കടുത്ത ശിക്ഷ നല്‍കണെന്ന് വിദേശകാര്യ മന്ത്രലായം ആവശ്യപ്പെട്ടുവെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

തമിഴ്‌നാട് സ്വദേശി

തമിഴ്‌നാട് സ്വദേശി

കസ്തൂരി (55) എന്ന തമിഴ്‌നാട് സ്വദേശിയ്ക്കാണ് ക്രൂരമായ പീഡനം ഏറ്റ് വാങ്ങേണ്ടി വന്നത്. വീട്ടുജോലിയ്ക്കായി രാജ്യത്തെത്തിയ ഇവരെ സ്ത്രീകള്‍ മാത്രം താമസിയ്ക്കുന്ന വീട്ടിലാണ് ജോലിയ്ക്കാക്കിയത്. ഈ വീട്ടിലെ പീഡനത്തെത്തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിയ്ക്കുമ്പോഴാണ് പിടികൂടി കൈ വെട്ടിയത്.

English summary
Unacceptable, says Sushma Swaraj after Saudi employer chops off Indian woman’s hand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X