കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിലര്‍ നികുതി വെട്ടിക്കാന്‍ വഴികള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കുന്നുവെന്ന് നരേന്ദ്ര മോദി

Google Oneindia Malayalam News

ദില്ലി: മുന്‍ സര്‍ക്കാരുകള്‍ രാജ്യത്തെ നികുതി സമ്പ്രദായത്തെ തൊടാന്‍ മടിച്ചിരുന്നുവെന്നും എന്നാല്‍ ബിജെപി സര്‍ക്കാര്‍ നികുതി നടപടികള്‍ കൂടുതല്‍ പൗര കേന്ദ്രീകൃതമാക്കിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബുധനാഴ്ച ടൈംസ് ഉച്ചകോടിയില്‍ പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

ചില ആളുകൾ എല്ലായ്പ്പോഴും നികുതി ഒഴിവാക്കാനുള്ള വഴികൾ കണ്ടെത്തുന്നു. എന്നാല്‍ സത്യസന്ധരായ നികുതി ദായകര്‍ക്ക് മുകളിലാണ് ഇതിന്‍റെ ബാധ്യത വരുന്നത്. കഴിഞ്ഞ വർഷം വിദേശത്തേക്ക് പോയത് മൂന്ന് കോടി ഇന്ത്യക്കാരാണ്. എന്നാല്‍ ഇതില്‍ 1.5 കോടി പേര്‍ മാത്രമാണ് ആദായനികുതി അടച്ചത്.

modi600-

2,200 പേർ മാത്രമാണ് വാര്‍ഷിക വരുമാനം ഒരു കോടി രൂപയാണ് വെളിപ്പെടുത്തിയെന്നത് അവിശ്വസനീയമാണ്. വികസനത്തിന് ആദായനികുതി ആവശ്യമാണ്, നികുതിദായകരുടെ മേല്‍ ഭാരം ചുമത്താതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധപതിപ്പിക്കും.

അടുത്ത 5 വർഷത്തിനുള്ളിൽ 5 ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയായി മാറുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. അത് എളുപ്പമല്ലെങ്കിലും നേടാന്‍ സാധിക്കാത്ത കാര്യമൊന്നുമല്ല. 3 ട്രില്യൺ ഡോളറിലെത്താൻ ഇന്ത്യ 70 വർഷമെടുതത്തു. എന്നാല്‍ അതിനെ കുറിച്ച് ആരും ഒരു ചോദ്യം പോലും ചോദിച്ചില്ല. ദിശാബോധമില്ലാതെ തുടരുന്നതിനേക്കാൾ ബുദ്ധിമുട്ടുള്ള ലക്ഷ്യങ്ങൾ വെക്കുന്നതും അവ നേടാൻ കഠിനമായി പരിശ്രമിക്കുന്നതുമാണ് നല്ലതെന്നും നരേന്ദ്ര മോദി പറഞ്ഞു.

English summary
Unbelievable hat only 2,200 had declared earnings of Rs 1 cr says modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X