കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത ഇടഞ്ഞു, ഹിന്ദി പഠിപ്പിക്കേണ്ടെന്ന് യുജിസി

  • By Soorya Chandran
Google Oneindia Malayalam News

ചെന്നൈ: ജയലളിത ഇടഞ്ഞപ്പോള്‍ യുജിസി ചെയര്‍മാനും മുട്ട് മടക്കേണ്ടി വന്നു. കോളേജുകളില്‍ ഇംഗ്ലീഷിനെ പോലെ തന്നെ ഹിന്ദിയും പ്രാഥമിക ഭാഷയായി പഠിപ്പിക്കണം എന്ന യുജിസി തീരുമാനം പിന്‍വലിച്ചു.

തമിഴ്‌നാട്ടുകാര്‍ക്ക് പണ്ടുമുതലേ ഹിന്ദിയോടുള്ള വിദ്വേഷം പ്രസിദ്ധമാണല്ലോ... ഹിന്ദി രാഷ്ട്രഭാഷയും രാജ്യഭാഷയും ഒക്കെ ആണെങ്കിലും ഏത് ഭാഷ പഠിക്കണം, പഠിപ്പിക്കണം എന്നൊക്കെ അതാത് സംസ്ഥാനങ്ങള്‍ തീരുമാനിക്കും എന്നാണ് ജയലളിത പറയുന്നത്.

Jayalalithaa

ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ജയലളിത വ്യക്തമാക്കിയിരുന്നു. വിജ്ഞാപനം തമിഴ്‌നാട്ടില്‍ നടപ്പാക്കില്ലെന്നും അവര്‍ പ്രഖ്യാപിച്ചിരുന്നു.

ജയലളിതയുടെ എതിര്‍പ്പ് ശക്തമായതോടെയാണ് യുജിസി ചെയര്‍മാന്‍ തീരുമാനം പിന്‍വലിച്ചത്. ഇത് സംബന്ധിച്ച് സെപ്തംബര്‍ 19 ന് പുതിയ സര്‍ക്കുലര്‍ പുറത്തിറക്കുമെന്നും യുജിസി ചെയര്‍മാന്‍ വേദ് പ്രകാശ് അറിയിച്ചു. ഹിന്ദി നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഉചിതമായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സെപ്തംബര്‍ 16 നാണ് ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍ യുജിസ് പുറപ്പെടുവിച്ചത്. ഇതോടെ തമിഴ്‌നാട്ടില്‍ പ്രതിഷേധം കൊടുമ്പിരിക്കൊണ്ടു. ഡിഎംകെ, എംഡിഎംകെ, പിഎംകെ തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി ഭാഷ നിര്‍ബന്ധമാക്കരുതെന്നാണ് നിയമം. അതുകൊണ്ട് തന്നെ ഏതൊക്കെ ഭാഷകള്‍ പഠിപ്പിക്കണം എന്ന കാര്യം സര്‍വ്വകലാശാലകള്‍ തന്നെ തീരുമാനിച്ചോട്ടെ എന്നാണ് യുജിസിയുടെ ഇപ്പോഴത്തെ നിലപാട്.

English summary
Under attack from Jayalalithaa, UGC withdraws Hindi circular
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X