വിദേശത്തെ നിക്ഷേപം, മുകേഷ് അംബാനിക്കും കുടുംബത്തിനും ആദായനികുതി വകുപ്പിന്റെ നോട്ടീസെന്ന് റിപ്പോർട്ട്
മുംബൈ: രാജ്യത്തെ ഏറ്റവും സമ്പന്നനും വ്യവസായ ഭീമനുമായ മുകേഷ് അംബാനിയുടെ കുടുംബത്തിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വിദേശ ബാങ്കില്‍ അംബാനി കുടുംബത്തിനുളള ബാങ്ക് അക്കൗണ്ടിനെ കുറിച്ച് വിശദീകരണം തേടിയാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് എന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മുകേഷ് അംബാനി, ഭാര്യ നിത അംബാനി, മക്കളായ ആനന്ദ് അംബാനി, ഇഷ അംബാനി, ആകാശ് അംബാനി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ജനീവയിലെ എച്ച്എസ്ബിസി ബാങ്കിലെ അക്കൗണ്ടിനെ കുറിച്ചും നിക്ഷേപത്തെ കുറിച്ചും വിശദീകരിക്കാനാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ബാങ്കിന്റെ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റിലെ നിക്ഷേപം അംബാനി കുടുംബത്തിന്റെ പേരിലാണ് എന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയെന്ന് വാര്‍ത്തയില്‍ പറയുന്നു.

ഇതേക്കുറിച്ച് ഏകദേശം മൂന്ന് മാസത്തോളം ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുകയുണ്ടായി. അതിന് ശേഷമാണ് അംബാനി കുടുംബത്തിന് നോട്ടീസ് അയച്ചത്. മാര്‍ച്ച് 28ന് ആദായ നികുതി വകുപ്പിന്റെ മുംബൈ വിഭാഗമാണ് വിശദീകരണം തേടി നോട്ടീസ് അയച്ചതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് വാര്‍ത്തയില്‍ പറയുന്നു. എന്നാല്‍ ആദായ നികുതി വകുപ്പിന്റെ നോട്ടീസ് ലഭിച്ചിട്ടില്ല എന്നാണ് റിലയന്‍സ് വക്താവ് പ്രതികരിച്ചിരിക്കുന്നത്.
2015ലെ കള്ളപ്പണ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. വിദേശ രാജ്യങ്ങളിലെ അന്വേഷണ ഏജന്‍സികളില്‍ നിന്നും ലഭിച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ആദായ നികുതി വകുപ്പ് അംബാനി കുടുംബത്തിന് എതിരെയുളള നടപടികളിലേക്ക് കടന്നത് എന്നും ഇന്ത്യന്‍ എക്സപ്രസ് വാര്‍ത്തയില്‍ പറയുന്നു.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications