യുപിയിൽ നിർമ്മാണത്തിലിരിക്കുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്ന് വീണു; 20 പേർ കുടുങ്ങിക്കിടക്കുന്നു
യുപിയിൽ നിർമ്മാണത്തിലിരിക്കുന്ന റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്ന് വീണ് അപകടം. രണ്ട് നില കെട്ടിടമാണ് തകർന്നത്. കെട്ടിടത്തിനുള്ളിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആറ് പേർക്ക് പരിക്കേറ്റതായാണ് വിവരം.
ഉച്ചയ്ക്ക് 2.39 ഓടെയാണ് അപകടം നടന്നത്. 35 ഓളം തൊഴിലാളികളാണ് ജോലി ചെയ്തിരുന്നത്. അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ട് പേരുടെ നില ഗുരുതമാണെന്നാണ് റിപ്പോർട്ട്. പ്രാദേശിക ഭരണകുടവും ആർപിഎഫും ജിആർപിഎഫും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

റെയിൽവെ സ്റ്റേഷന്റെ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് അപകടം നടന്നത്. കെട്ടിടത്തിന്റെ മേൽക്കൂര തകരുകയായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റ് ഷുബ്രാന്ത് കുമാർ ഷുക്ല് പറഞ്ഞു. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനാണ് മുൻഗണ ൻകുന്നതെന്നും രക്ഷാപ്രവർത്തനങ്ങൾക്കായി എല്ലാ മാർഗങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദേഹം പറഞ്ഞു












Click it and Unblock the Notifications