Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നു; 40 പേർ കുടുങ്ങിയതായി റിപ്പോർട്ടുകൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമ്മാമാണം നടക്കുകയായിരുന്ന തുരങ്കത്തിന്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് നിരവധി തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിയതായി സംശയം. തുരങ്കം തുറന്ന് തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ദണ്ഡൽഗാവിൽ നിന്ന് സിൽക്യാരയെ ബന്ധിപ്പിക്കുന്നതിന് വേണ്ടിയാണ് തുരങ്കം. ചാർധാം റോഡ് പദ്ധതിക്ക് കീഴിലാണ് ഇത് നിർമ്മിക്കുന്നത്. ഉത്തരകാശിയിൽ നിന്ന് യമുനോത്രി ധാമിലേക്കുള്ള യാത്ര 26 കിലോമീറ്റർ കുറയ്ക്കാനാണ് തുരങ്കത്തിലൂടെ ലക്ഷ്യമിടുന്നത്.

Tonnel

നാലര കിലോ മീറ്റർ നീളമുള്ള തുരങ്കത്തിന്റെ 150 മീറ്റർ നീളമുള്ള ഭാ​ഗമാണ് തകർന്നത്. പുലർച്ചെയാണ് സംഭവം നടന്നതെന്ന് പോലീസ് പറയുന്നു.സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചയുടൻ ജില്ലാ ഭരണകൂടം ജാ​ഗ്രതാ നിർദ്ദേശം നൽകുകയും ഉത്തരകാളി പോലീസ് സൂപ്രണ്ട് അർപൺ യദുവൻഷി സംഭവസ്ഥലത്തേക്ക് എത്തുകയും ചെയ്ടതു. സംസ്ഥാന ദുരന്ത നിവാരണ സേനയും ( എസ് ഡി ആർ എഫ് ) പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

40 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. തുരങ്കം തുറക്കാൻ 200 മീറ്ററോളം സ്ലാബ് വൃത്തിയാക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞു. തുരങ്കത്തിന്റെ അകത്തേക്ക് ഓക്സിജൻ പൈപ്പ് കയറ്റി കുടുങ്ങിയ തൊഴിലാളികളെ സഹായിക്കാൻ ഇടുങ്ങിയ ദ്വാരം ഉണ്ടാക്കിയിട്ടുണ്ട്.
ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+