തെലങ്കാനയില്‍ ഏറ്റുമുട്ടല്‍ കൊലയെ ന്യായീകരിച്ചു.. പുലിവാല് പിടിച്ച് മന്ത്രി, മാധ്യമങ്ങള്‍ക്ക് പഴി!
ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ പിന്തുണച്ച മന്ത്രി വിവാദത്തില്‍. എന്നാല്‍ തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മന്ത്രി തലാസാനി ശ്രീനിവാസ് യാദവ് പറയുന്നു. നേരത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള പാഠമാണ് ഏറ്റുമുട്ടല്‍ കൊലയെന്നും, ഇനിയും ഇതേ രീതി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞതാണ് വിവാദത്തിന് കാരണമായത്.

എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ മാറ്റി മറിച്ചു. ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആദ്യം കൊണ്ടുവരികയും, കുറച്ച് അവസാനം വരികയും ചെയ്തു. അവര്‍ വാക്കുകള്‍ കട്ട് ചെയ്ത് പല സ്ഥലങ്ങളിലായി വെച്ചതാണ് വിവാദത്തിലേക്ക് നയിച്ചതെന്ന് മന്ത്രി ആരോപിച്ചു. ഞാന്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയല്ലെന്നും ശ്രീനിവാസ് യാദവ് പറഞ്ഞു. നേരത്തെ മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.
അതേസമയം തെലങ്കാന പോലീസിന്റെ നടപടിയില്‍ ഒരുപാട് പേര് സന്തോഷത്തിലാണ്. പാര്‍ലമെന്റ് നേതാക്കള്‍ പോലും അവരെ പ്രകീര്‍ത്തിച്ചു. അഭിഭാഷകരും അതിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ എന്നെ മാത്രം എന്തിനാണ് വിമര്‍ശിക്കുന്നതെന്നും ശ്രീനിവാസ് യാദവ് ചോദിച്ചു. കുറ്റകൃത്യത്തിന്റെ ഏകദേശ രൂപം കിട്ടുന്നതിന് വേണ്ടിയാണ് അവര്‍ സംഭവ സ്ഥലത്തേക്ക് പ്രതികളെയും കൊണ്ടുപോയതെന്ന് യാദവ് വ്യക്തമാക്കി.
പ്രതികള്‍ പോലീസിനെ വഴി തെറ്റിക്കാന്‍ ശ്രമിച്ചിരുന്നു. അവര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. എഎസ്ഐയില്‍ നിന്ന് തോക്ക് തട്ടിപ്പറിച്ച് വെടിവെക്കാനും ശ്രമിച്ചു. എന്നാല്‍ നിയമം അവിടെ ആത്മസംരക്ഷണത്തിന് അനുമതി നല്‍കുന്നുണ്ട്. അതുപ്രകാരമാണ് പോലീസ് വെടിവെച്ചതെന്നും ശ്രീനിവാസ യാദവ് പറഞ്ഞു. എന്നാല്‍ ഷൂട്ടൗട്ടിന് കൃത്യമായ വിശദീകരണം നല്കാന് ഇതുവരെ പോലീസിന് സാധിക്കാത്തതാണ് മന്ത്രിക്കെതിരെ വിമര്സനം കടുക്കാന്‍ കാരണം.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications