കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെലങ്കാനയില്‍ ഏറ്റുമുട്ടല്‍ കൊലയെ ന്യായീകരിച്ചു.. പുലിവാല് പിടിച്ച് മന്ത്രി, മാധ്യമങ്ങള്‍ക്ക് പഴി!

Google Oneindia Malayalam News

ഹൈദരാബാദ്: തെലങ്കാനയില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെ പിന്തുണച്ച മന്ത്രി വിവാദത്തില്‍. എന്നാല്‍ തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് മന്ത്രി തലാസാനി ശ്രീനിവാസ് യാദവ് പറയുന്നു. നേരത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂര കൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കുള്ള പാഠമാണ് ഏറ്റുമുട്ടല്‍ കൊലയെന്നും, ഇനിയും ഇതേ രീതി ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞതാണ് വിവാദത്തിന് കാരണമായത്.

1

എന്നാല്‍ താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ മാറ്റി മറിച്ചു. ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ ആദ്യം കൊണ്ടുവരികയും, കുറച്ച് അവസാനം വരികയും ചെയ്തു. അവര്‍ വാക്കുകള്‍ കട്ട് ചെയ്ത് പല സ്ഥലങ്ങളിലായി വെച്ചതാണ് വിവാദത്തിലേക്ക് നയിച്ചതെന്ന് മന്ത്രി ആരോപിച്ചു. ഞാന്‍ യഥാര്‍ത്ഥത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെയല്ലെന്നും ശ്രീനിവാസ് യാദവ് പറഞ്ഞു. നേരത്തെ മുകളില്‍ നിന്നുള്ള നിര്‍ദേശപ്രകാരമാണ് ഏറ്റുമുട്ടല്‍ നടന്നതെന്നും മന്ത്രി പറഞ്ഞിരുന്നു.

അതേസമയം തെലങ്കാന പോലീസിന്റെ നടപടിയില്‍ ഒരുപാട് പേര്‍ സന്തോഷത്തിലാണ്. പാര്‍ലമെന്റ് നേതാക്കള്‍ പോലും അവരെ പ്രകീര്‍ത്തിച്ചു. അഭിഭാഷകരും അതിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. പക്ഷേ എന്നെ മാത്രം എന്തിനാണ് വിമര്‍ശിക്കുന്നതെന്നും ശ്രീനിവാസ് യാദവ് ചോദിച്ചു. കുറ്റകൃത്യത്തിന്റെ ഏകദേശ രൂപം കിട്ടുന്നതിന് വേണ്ടിയാണ് അവര്‍ സംഭവ സ്ഥലത്തേക്ക് പ്രതികളെയും കൊണ്ടുപോയതെന്ന് യാദവ് വ്യക്തമാക്കി.

പ്രതികള്‍ പോലീസിനെ വഴി തെറ്റിക്കാന്‍ ശ്രമിച്ചിരുന്നു. അവര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. എഎസ്‌ഐയില്‍ നിന്ന് തോക്ക് തട്ടിപ്പറിച്ച് വെടിവെക്കാനും ശ്രമിച്ചു. എന്നാല്‍ നിയമം അവിടെ ആത്മസംരക്ഷണത്തിന് അനുമതി നല്‍കുന്നുണ്ട്. അതുപ്രകാരമാണ് പോലീസ് വെടിവെച്ചതെന്നും ശ്രീനിവാസ യാദവ് പറഞ്ഞു. എന്നാല്‍ ഷൂട്ടൗട്ടിന് കൃത്യമായ വിശദീകരണം നല്‍കാന്‍ ഇതുവരെ പോലീസിന് സാധിക്കാത്തതാണ് മന്ത്രിക്കെതിരെ വിമര്‍സനം കടുക്കാന്‍ കാരണം.

പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നു, ക്രൂരത കാമുകനും അമ്മയും ചേർന്ന്! പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തി കൊന്നു, ക്രൂരത കാമുകനും അമ്മയും ചേർന്ന്!

English summary
under fire telangana minister says wrong interpretation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X