കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലെസ്ബിയൻ ബന്ധത്തിന് നിർബന്ധിച്ചു !!! പ്ലസ്ടു വിദ്യാർത്ഥിനി ചെയ്തതെന്തെന്നോ?!!

ഹോസ്റ്റലില്‍ തന്നെ ഉള്ള രണ്ട് സഹോദരിമാര്‍ പെണ്‍കുട്ടിയെ വഴി വിട്ട ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നെന്ന് ചേച്ചി പറയുന്നു. ഇതേ തുടര്‍ന്ന് അനിയത്തി വലിയ മാനസിക സമ്മര്‍ദ്ധത്തില്‍ ആയിരുന്നു.

  • By മരിയ
Google Oneindia Malayalam News

ചണ്ഡീഗഡ്: വഴി വിട്ട ബന്ധത്തിന് കൂട്ടുകാരി പ്രേരിപ്പിച്ചതില്‍ മനംനൊന്ത് പ്ലസ്ടു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. സഹോദരിമാരായ സീനീയര്‍ വിദ്യാര്‍ത്ഥിനികള്‍ ചേര്‍ന്ന് ലെസ്ബിയന്‍ ബന്ധത്തിന് നിര്‍ബന്ധിച്ചതിനാലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു.

സഹപാഠികളുടെ പെരുമാറ്റത്തെ കുറിച്ച് സ്കൂൾ അധികൃതരോട് പരാതിപ്പെട്ടിട്ടും വേണ്

നടപടി എടുത്തില്ലെന്നും ആരോപണം ഉണ്ട്

ദാരുണാന്ത്യം

ചണ്ഡീഗഡിലെ കര്‍ണലില്‍ ഉള്ള റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് തൂങ്ങി മരിച്ചത്. ഡിഗ്രിക്ക് പഠിക്കുന്ന ചേച്ചിയ്ക്ക് ഒപ്പമാണ് പെണ്‍കുട്ടി ഹോസ്റ്റലില്‍ കഴിഞ്ഞിരുന്നത്.

വഴിവിട്ട ബന്ധം..?

ഹോസ്റ്റലില്‍ തന്നെ ഉള്ള രണ്ട് സഹോദരിമാര്‍ പെണ്‍കുട്ടിയെ വഴി വിട്ട ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നെന്ന് ചേച്ചി പറയുന്നു. ഇതേ തുടര്‍ന്ന് അനിയത്തി വലിയ മാനസിക സമ്മര്‍ദ്ധത്തില്‍ ആയിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് ചേച്ചിയുടെ പരാതി.

മുറി തുറന്നില്ല

ക്ലാസ് കഴിഞ്ഞ് റൂമില്‍ എത്തിയതായിരുന്നു ചേച്ചി. ആ സമയം ഡോര്‍ തുറക്കാത്തതിനാല്‍ കുറേ വിളിച്ച് നോക്കി. പിന്നീട് ഹോസ്റ്റല്‍ വാര്‍ഡന്‌റെ സഹായത്തോടെ ഡോര്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് അനിയത്ത് ഷാളില്‍ തൂങ്ങി കിടക്കുന്നത് കണ്ടത്.

പരാതി നല്‍കിയിരുന്നു

മകളെ വഴി വിട്ട ബന്ധത്തിന് പ്രേരിപ്പിച്ച പെണ്‍കുട്ടികളാണ് മരണത്തിന് ഉത്തരവാദികളെന്ന് ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ആരോപിച്ചു. ഇവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യമുണ്ട്.

പരാതിപ്പെട്ടു, എന്നിട്ടും...

സഹോദരിമാര്‍ ശല്യം ചെയ്യുന്നതായി സ്‌കൂള്‍ അധികൃതരോട് പരാതിപ്പെട്ടിരുന്നെന്ന് ചേച്ചി പറയുന്നു. തുടര്‍ന്ന് അനിയത്തിയെയും തന്നെയും ഒരു ഹോസ്റ്റ്ല്‍ മുറിയിലേക്ക് മാറ്റി. അല്ലാതെ ശല്യം ചെയ്ത് സഹോദരിമാരെ താക്കീത് ചെയ്യാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായില്ലെന്നും പരാതി ഉണ്ട്.

കേസ്

രക്ഷിതാക്കളുടെയും ചേച്ചിയുടെയും പരാതിയില്‍ സ്‌കൂളിലെ രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പൊലീസ് കേസെടുത്തു. ഇവരില്‍ നിന്ന് വിശദമായ മൊഴി എടുക്കുമെന്നും പൊലീസ് അറിയിച്ചു.

English summary
According to the victim's elder sister, when she returned to the room after attending classes, she found it locked from inside.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X