കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എതിർപ്പ് രൂക്ഷം: മുസ്ലിംലീഗിന്റെ എതിർപ്പിന് വഴങ്ങി ഡിഎംകെ, ഉവൈസിയുമായി ധാരണയില്ലെന്ന്!!

Google Oneindia Malayalam News

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ ബാക്കി നിൽക്കെയാണ് എഎംഐഎമ്മും ഡിഎംകെയും തമ്മിൽ ധാരണയുണ്ടാക്കുമെന്ന വാർത്തകൾ പുറത്തുവരുന്നത്. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉവൈസിയുടെ പാർട്ടി മികച്ച വിജയം നേടിയതിന് പിന്നാലെയാണ് തമിഴ്നാട്ടിൽ ഡിഎംകെയുമായി സഖ്യമുണ്ടാക്കാനൊരുങ്ങിയത്. അതേ സമയം പുതിയ വിവാദങ്ങൾക്കിടെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉവൈസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ബിജെപിയുടെ മാസ്റ്റർ പ്ലാനിൽ ഇരു മുന്നണികളും വിയർക്കും; 40 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഉടൻ, കേരള യാത്രയുംബിജെപിയുടെ മാസ്റ്റർ പ്ലാനിൽ ഇരു മുന്നണികളും വിയർക്കും; 40 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികൾ ഉടൻ, കേരള യാത്രയും

പിന്മാറി ഡിഎംകെ

പിന്മാറി ഡിഎംകെ


അസദുദ്ദീൻ ഒവൈസിയുടെ എഎംഐഎം ധാരണാ നീക്കത്തിൽ നിന്ന് പിന്മാറി അണ്ണാ ഡിഎംകെ. മുസ്ലുിം ലീഗ് ഉൾപ്പെടെയുള്ള സഖ്യകക്ഷികൾ എതിർപ്പുമായി രംഗത്തെത്തിയതോടെയാണ് ഡിഎംകെ പിന്നോട്ടടിച്ചത്. അതേ സമയം തന്നെ ഈ ജനുവരി ആറിന് ചെന്നൈയിൽ നടക്കുന്ന മുസ്ലിം സംഘടനകളുടെ യോഗത്തിലേക്ക് ഉവൈസിയ്ക്ക് ക്ഷണമില്ലെന്ന് ഡിഎംകെ ന്യൂനപക്ഷ വിഭാഗം നേതാവ് ഡോ. ഡി മസ്താൻ അറിയിച്ചിട്ടുണ്ട്. മറ്റ് ചില മത സംഘടനകളും ഒവൈസിയുമായി ധാരണയുണ്ടാക്കാനുള്ള നീക്കത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.

നിലപാട് മാറ്റി

നിലപാട് മാറ്റി

വെള്ളിയാഴ്ച ഉവൈസിയും ഹൈദരാബാദിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉവൈസിയ്ക്ക് പുറമേ എഐഎംഐഎം സംസ്ഥാന പ്രസിഡന്റ് വക്കീൽ അഹമ്മദും കൂടിക്കാഴ്ചയിൽ പങ്കാളിയായിരുന്നു. കൂടിക്കാഴ്ചയുടെ വിവരം പുറത്തുവരികയും ഡിഎംകെയുടെ ക്ഷണം സ്വീകരിച്ച് ഉവൈസി യോഗത്തിൽ പങ്കെടുക്കുമെന്ന് എഐഎംഐഎം നേതാക്കൾ അറിയിക്കുകയും ചെയ്തിരുന്നു. കൂടിക്കാഴ്ചയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഈ സംഭവത്തിൽ ഡിഎംകെ പ്രതികരിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് ഡിഎംകെ നേതാക്കൾ നിലപാട് മാറ്റിയിട്ടുള്ളത്.

ന്യൂനപക്ഷവോട്ടുകൾ

ന്യൂനപക്ഷവോട്ടുകൾ

തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ് ഡിഎംകെ എഐഎംഐഎംയുമായി ധാരണയിലേക്ക് നീങ്ങിയിരുന്നത്. അണ്ണാ ഡിഎംകെയും ബിജെപിയും സഖ്യം രൂപീകരിച്ചതിനെ അനുകൂലഘടകമായിക്കണ്ട് മുന്നോട്ടുപോകാനായിരുന്നു ഡിഎംകെയുടെ നോട്ടം. അതുകൊണ്ട് തന്നെയാണ് തമിഴ്നാട്ടിൽ വലിയ സ്വാധീനമില്ലാതിരുന്നിട്ട് പോലും 25-30 സീറ്റുകളിൽ മത്സരിക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചത്.

എതിർപ്പ് ശക്തം

എതിർപ്പ് ശക്തം

സംസ്ഥാനത്ത് വേണ്ടത്ര സ്വാധീനമില്ലാതിരുന്നിട്ടും ഉവൈസിയ്ക്ക് അമിത പ്രധാന്യം നൽകുന്നതാണ് സഖ്യകക്ഷികളിൽ നിന്നുള്ള എതിർപ്പിനിടയാക്കിയത്. മുസ്ലിം ലീഗും മനിതനേയ മക്കൾ കക്ഷിയുമാണ് ഈ നീക്കത്തിനെതിരെ എതിർപ്പുമായി രംഗത്തെത്തിയത്. ധാരണ സംബന്ധിച്ച് സോഷ്യൽ മീഡിയയിലും രൂക്ഷ പ്രതികരണങ്ങൾ ഉടലെടുത്തതോടെയാണ് വിഷയത്തിൽ ഡിഎംകെ അപ്രതീക്ഷിതമായി നിലപാട് മാറ്റിയത്. അതേ സമയം ഉവൈസിയുമായി നടന്ന കൂടിക്കാഴ്ച സൌഹൃദ സന്ദർശനം മാത്രമായിരുന്നുവെന്ന് മസ്താൻ വ്യക്തമാക്കിയിരുന്നു.

പിന്നോട്ടില്ലെന്ന് ഒവൈസി

പിന്നോട്ടില്ലെന്ന് ഒവൈസി


തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ എഐഎംഐഎം മത്സരിക്കുമെന്ന തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉവൈസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എഐഎംഐഎം കമൽഹാസന്റെ മക്കൽ നീതി മയ്യവുമായി ധാരണയ്ക്ക് ശ്രമിക്കുന്നുവെന്ന ചില റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതേക്കുറിച്ച് ഇരു രാഷ്ട്രീയ പാർട്ടികളും പ്രതികരിച്ചിട്ടില്ല. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ അഞ്ച് സീറ്റുകൾ നേടിയ ഉവൈസി മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. ആർജെഡി നയിച്ച മഹാസഖ്യത്തിന് എഐഎംഐഎമ്മിന്റെ പ്രകടനം തിരിച്ചടിയായെന്നും വിലയിരുത്തപ്പെട്ടിരുന്നു.

English summary
Under pressure from minority parties DMK changes stand on Asaduddin Owaisi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X