• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഗരീബ് കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍; തൊഴിലാളിക്ക് 202 രൂപ കൂലി, പദ്ധതിക്ക് കീഴിലെ ജോലികള്‍ ഇങ്ങനെ...

ദില്ലി: കൊറോണ വൈറസ് മഹമാരിയെ നേരിടാന്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ വിവിധി സംസ്ഥാനങ്ങളിലെ ലക്ഷക്കണക്കിന് വരുന്ന കുടിയേറ്റ തൊഴിലാളികളുടെ ഉപജീവനമാര്‍ഗ്ഗമാണ് അടഞ്ഞത്. ഇതോടെ നഗരങ്ങളില്‍ നിന്നും സ്വദേശത്തേക്കുള്ള കുടിയേറ്റ തൊഴിലാളികളുടെ വലിയ പാലായനത്തിനാണ് രാജ്യം സാക്ഷി വഹിച്ചത്. സ്വദേശങ്ങളിലേക്ക് തിരിച്ചെത്താന്‍ കഴിഞ്ഞെങ്കിലും ഉപജീവനമാര്‍ഗ്ഗം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ തൊഴിലാളികളുടെ പ്രതിസന്ധി ഇപ്പോഴും രൂക്ഷമായി തന്നെ തുടരുകയാണ്.

ഈ സാഹചര്യത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍മന്ത്രി കല്യാണ്‍ റോസ്ഗാര്‍ അഭിയാന്‍ പദ്ധതി പ്രഖ്യാപിച്ചത്. ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടിയേറ്റ തൊഴിലാളികള്‍ക്ക് 125 തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കും. ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ 116 ജില്ലകളിൽ നിന്നുള്ള ഇരുപത്തിഅയ്യായിരത്തിലധികം തൊഴിലാളികളെയാണ് അദ്യഘട്ടത്തില്‍ ഈ പദ്ധതിയിലേക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.

ഈ ജില്ലകളിലെ മൂന്നില്‍ രണ്ട് തൊഴിലാളികള്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. 25 തരം തൊഴിലുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമ്പതിനായിരും കോടി രൂപയാണ് പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി ചിലവഴിക്കുക. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതന സ്കീമില്‍ ആയിരിക്കും ഇവര്‍ക്കും വേതനം നല്‍കുക. ഇതുപ്രകാരം ഒരു തൊഴിലാളിക്ക് പ്രതിദിനം 202 രൂപ ലഭിക്കും.

cmsvideo
  കൊറോണയെ പിടിച്ചു കെട്ടാന്‍ അത്ഭുത മരുന്ന് റെഡി | Oneindia Malayalam

  ലോക്ക് ഡൗണിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയ കുടിയേറ്റ തൊഴിലാളികുടെ ലിസ്റ്റ് വിവിധ സര്‍ക്കാരുകള്‍ ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്. ഈ ലിസ്റ്റിനെ അടിസ്ഥാനമാക്കിയാവും തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്നു. ഒരു നഗരത്തിൽ നിന്ന് കാൽനടയായോ മറ്റേതെങ്കിലും വഴികളിലൂടെയോ ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തിയ കുടിയേറിയ തൊഴിലാളികളുടെ പട്ടികയാണ് ബന്ധപ്പെട്ട ജില്ലാ മജിസ്‌ട്രേറ്റുകള്‍ ശേഖരിച്ചത്. സംസ്ഥാന സര്‍ക്കാറിന്‍റെ നേതൃത്വത്തിലായിരിക്കും വേതന വിതരണം അടക്കമുള്ള കാര്യങ്ങള്‍ നടക്കുക.

  പദ്ധതിയുടെ കീഴിൽ, തൊഴിലാളികൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കും കഴിവുകൾക്കും അനുസരിച്ച് തൊഴിൽ, സ്വയം തൊഴിൽ എന്നിവ നൽകും. റോഡുകൾ, ഗ്രാമീണ പാർപ്പിടം, ഹോർട്ടികൾച്ചർ, പ്ലാന്റേഷൻ, ജലസംരക്ഷണം, ജലസേചനം, അംഗൻവാടി, പഞ്ചായത്ത് ഭവൻ, ജൽ ജീവൻ മിഷൻ തുടങ്ങി 25 മേഖലയിലെ പ്രവര്‍ത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

  പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തൊഴിലുകള്‍ ഇങ്ങനെ..

  - പൊതു ശുചിത്വ പ്രവര്‍ത്തനങ്ങള്‍

  - ഗ്രാമപഞ്ചായത് ഭവൻ

  - ധനകാര്യ കമ്മീഷൻ ഫണ്ടിന്റെ കീഴിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ

  - ദേശീയപാത പ്രവർത്തനങ്ങൾ

  - ജലസംരക്ഷണവും ജലസംഭരണ ​​പ്രവർത്തനങ്ങളും

  - കിണറുകളുടെ നിർമ്മാണം

  - നടീൽ പ്രവൃത്തികൾ

  - പൂന്തോട്ടപരിപാലന ജോലി

  - അംഗൻവാടി കേന്ദ്രത്തിന്റെ പ്രവർത്തനം

  - പ്രധാൻ മന്ത്രി ഗ്രാമിൻ ആവാസ് യോജനയുടെ പ്രവർത്തനം

  - ഗ്രാമീണ റോഡ്, അതിർത്തി റോഡ് പ്രവൃത്തികൾ

  - ഇന്ത്യൻ റെയിൽ‌വേയുടെ കീഴിൽ പ്രവർത്തിക്കുന്നു

  - ശ്യാമ പ്രസാദ് മുഖർജി അർബൻ മിഷൻ

  - ഭാരത് നെറ്റിന് കീഴിലുള്ള ഫൈബർ ഒപ്റ്റിക്കൽ കേബിളിംഗ് വർക്ക്

  പി എം കുസും യോജന വർക്ക്

  - വാട്ടർ ലൈഫ് മിഷനു കീഴിൽ പ്രവൃത്തികൾ ചെയ്തു

  - പ്രധാൻ മന്ത്രി ഉർജ ഗംഗ പദ്ധതി

  - കൃഷി വിജ്ഞാന കേന്ദ്രത്തിന് കീഴിൽ ഉപജീവന പരിശീലനം

  - ജില്ലാ മിനറൽ ഫണ്ടിന്റെ കീഴിൽ പ്രവർത്തിക്കുന്നു

  - ഖര ദ്രാവക മാലിന്യ സംസ്കരണ പ്രവര്‍ത്തികള്‍

  - ഫാം, കുളം നിര്‍മ്മാണ്

  - അനിമൽ ഷെഡ് നിർമ്മാണം

  - ആടുകൾക്കും ആടിനും ഷെഡ് നിർമ്മാണം

  - കോഴി വളർത്തലിനുള്ള ഷെഡ് നിർമ്മാണം

  - മണ്ണിര കമ്പോസ്റ്റിംഗ് യൂണിറ്റ് തയ്യാറാക്കൽ

  English summary
  Under the Garib Kalyan Rojgar Abhiyan now workers can earn Rs 202 daily
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X