Get Updates
Get notified of breaking news, exclusive insights, and must-see stories!

കോളയില്‍ മദ്യം മിക്‌സ് ചെയ്ത് കുടിച്ച 14കാരി ക്ലാസ് മുറിയില്‍ പൂസായി!

പുതുച്ചേരി: സ്‌കൂള്‍ കുട്ടികളില്‍ മദ്യപാന ശീലം കൂടിവരികയാണോ. അതെ എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത്തരത്തില്‍പ്പെട്ട ഒരു വാര്‍ത്ത കൂടി ഇതാ. പുതുച്ചേരിയിലെ സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നാണ് ഈ വാര്‍ത്ത. ക്ലാസ് മുറിയില്‍ വെച്ച് കൊക്കോകോളയില്‍ മദ്യം ചേര്‍ത്ത് കുടിച്ച ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ് ഇവിടെ.

ക്ലാസില്‍ മദ്യപിച്ച പെണ്‍കുട്ടിയുടെയും മറ്റ് മൂന്ന് കുട്ടികളുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തിയാണ് സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. പുതുച്ചേരിയിലെ കതിര്‍കാമം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ക്ലാസ് മുറിയില്‍ വെച്ച് പെണ്‍കുട്ടി അസ്വഭാവികമായി പെരുമാറിയതാണ് സംശയത്തിന് ഇടയാക്കിയത്.

alcohol

സംശയം തോന്നിയ അധ്യാപിക കുട്ടിയുടെ സ്‌കൂള്‍ ബാഗ് പരിശോധിച്ചു. അപ്പോഴാണ് ശീതളപാനീയത്തില്‍ കലക്കിയ നിലയില്‍ മദ്യം കണ്ടെത്തിയത്. മദ്യലഹരിയിലായിരുന്ന പെണ്‍കുട്ടി ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി പറഞ്ഞില്ല എന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ഈ കുട്ടി മറ്റ് മൂന്ന് കുട്ടികള്‍ക്ക് കൂടി ശീതളപാനീയമാണ് എന്ന് പറഞ്ഞ് മദ്യം നല്‍കിയിരുന്നത്രെ. സത്യാവസ്ഥ അറിയാതെ കുട്ടികള്‍ ഇത് കുടിക്കുകയും ചെയ്തു.

തുടര്‍ന്ന് അധ്യാപിക സംഭവം പ്രിന്‍സിപ്പാളിനെ അറിയിക്കുകയും നാല് കുട്ടികളുടെയും മാതാപിതാക്കളെ വിളിച്ച് വരുത്തുകയും ആയിരുന്നു. ക്ലാസില്‍ മദ്യം കൊണ്ടുവന്ന കുട്ടിയെ അപ്പോള്‍ത്തന്നെ ടി സി നല്‍കി അയച്ചു. മറ്റ് മൂന്ന് കുട്ടികള്‍ക്ക് താക്കീത് നല്‍കി വിട്ടയച്ചു. രാജ്യത്ത് പതിനാല് വയസ് മുതല്‍ മദ്യപിക്കുന്ന സ്‌കൂള്‍ കുട്ടികളുടെ എണ്ണം കൂടിവരികയാണ് എന്നാണ് സോഷ്യല്‍ ഡെവലപ്‌മെന്റ് അസോച്ചത്തിന്റെ ഒരു പഠനം പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+