കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ പാര്‍ലമെന്റില്‍ 3 തുരങ്കങ്ങള്‍, ഉപരാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും വീട്ടിലെത്താം

Google Oneindia Malayalam News

ദില്ലി: പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ഒരുങ്ങുന്നത് അത്യാധുനിക സൗകര്യങ്ങള്‍. മൂന്ന് ഭൂഗര്‍ഭ തുരങ്ക പാതകള്‍ പ്രത്യേകമായി ഉണ്ടാക്കുന്നുണ്ട്. ഇവ പ്രധാനമന്ത്രിയുടെയും ഉപരാഷ്ട്രപതിയുടെയും ഔദ്യോഗിക വസതിയുമായി ബന്ധിപ്പിക്കുന്നതാണ്. എംപിമാരുടെ ചേംബറുമായും ഈ തുരങ്കകള്‍ ബന്ധിപ്പിക്കും. ഈ കെട്ടിടത്തിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുകയാണ്. വിവിഐപി സുരക്ഷാ പ്രോട്ടോക്കോളും കുറച്ച് കൂടി എളുപ്പത്തിലാക്കാന്‍ കൂടിയാണ് പാത ഒരുങ്ങുന്നത്. ജനങ്ങളുടെ സാന്നിധ്യമില്ലാതെ ഇവര്‍ക്ക് എളുപ്പത്തില്‍ വസതികളില്‍ എത്താം.

1

എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാലും എളുപ്പത്തില്‍ ഇവരെ പാര്‍ലമെന്റ് കെട്ടിടത്തില്‍ നിന്ന് മാറ്റാം. പാര്‍ലമെന്റിലേക്ക് വിവിഐപികളെ ഗോള്‍ഫ് കാര്‍ട്ട് ഉപയോഗിച്ചാണ് എത്തിക്കുക. സെന്‍ട്രല്‍ വിസ്റ്റ പദ്ധതി പ്രകാരം പ്രധാനമന്ത്രിക്ക് പുതിയൊരു ഭവനവും പ്രധാനമന്ത്രിയുടെ ഓഫീസും നിര്‍മിക്കും. സൗത്ത് ബ്ലോക്ക് ഭാഗത്താണ് ഇത് ഒരുങ്ങുന്നത്. ഉപരാഷ്ട്രപതിക്കും പുതിയ വീടൊരുങ്ങുന്നുണ്ട്. നോര്‍ത്ത് ബ്ലോക്ക് ഭാഗത്താണ് അദ്ദേഹത്തിന്റെ വസതി. എല്ലാ എംപിമാര്‍ക്കും പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ഓഫീസുണ്ടാവും.

ഓരോ എംപിമാരുടെ ഓഫീസിലും ഏറ്റവും പുതിയ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ലഭ്യമാകും. കടലാസ രഹിത ഓഫീസാണ് സര്‍ക്കാര്‍ സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പാര്‍ലമെന്റിന് തൊട്ടടുത്ത് തന്നെയായിരിക്കും ഈ എംപിമാരുടെ ഓഫീസ്. അതേസമയം രാഷ്ട്രപതിയുടെ ഭവനുമായി ബന്ധിപ്പിക്കുന്ന തുരങ്കങ്ങള്‍ നിര്‍മിക്കുന്നില്ല. കാരണം രാഷ്ട്രപതി ഇടയ്ക്കിടെ പാര്‍ലമെന്റില്‍ വരണമെന്നില്ല. ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യം കാണിക്കാന്‍ വലിയ ഭരണഘടാ ഹാളും ഇതോടൊപ്പം നിര്‍മിക്കുന്നുണ്ട്. പാര്‍ലമെന്റ് അംഗങ്ങള്‍ക്കായി സ്വീകരണമുറി, ലൈബ്രറി, ഭക്ഷണം കഴിക്കാനുള്ള ഇടങ്ങള്‍, പാര്‍ക്കിംഗ് സ്‌പേസ്, എന്നിവയുണ്ടാവും.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

പുതിയ കെട്ടിടത്തില്‍ 888 അംഗങ്ങള്‍ക്ക് ലോക്‌സഭയില്‍ ഇരിക്കാനാവും. രാജ്യസഭയിലത് 384 പേരാണ്. അതേസമയം ഭാവിയില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ലോക്‌സഭയില്‍ ഇപ്പോള്‍ 543 അംഗങ്ങള്‍ക്കും രാജ്യസഭയില്‍ 245 അംഗങ്ങള്‍ക്കുമാണ് ഇടമുള്ളത്. സെപ്റ്റംബറില്‍ ടാറ്റാ പ്രൊജക്ട്‌സ് ലിമിറ്റഡാണ് സെന്‍ട്ര വിസ്റ്റ പ്രൊജക്ടിന് അനുമതി ലഭിച്ചത്. 861.90 കോടി രൂപയാണ് ഇതിനുള്ള ചെലവ്. ഇപ്പോഴത്തെ കെട്ടിടം പാര്‍ലമെന്റിലെ ചടങ്ങുകള്‍ക്കായി ഉപയോഗിക്കും. 12 ഗേറ്റുകളാണ് പുതിയ കെട്ടിടത്തിന് ഉള്ളത്.

തനി നാടന്‍ പെണ്‍കൊടിയായി നടി കീര്‍ത്തി സുരേഷ്: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് മത്സരിക്കണമെന്ന് രഞ്ജിത് | Oneindia Malayalam

English summary
underground tunnels will connect to pm and vice president residence through new parliament
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X