Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വർണ്ണം വിറ്റ് കാശാക്കാൻ പോവുകയാണോ? ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പണം പോകും

കയ്യിൽ ഇച്ചിരി കാശ് വന്നാൽ നമ്മളിൽ ഭൂരിഭാഗം പേരും ഓടിയെത്തുന്നത് സ്വർണ്ണത്തിലേക്കും വെള്ളിയിലേക്കുമാണ്. പ്രത്യേകിച്ച് 2026-ൽ വില ഉയർന്നു തന്നെ നിൽക്കുന്നത് കൊണ്ട് ഇതൊരു ഒന്നാന്തരം ഇൻവെസ്റ്റ്‌മെന്റ് ഓപ്ഷനായി മാറിയിട്ടുണ്ട്. പണ്ടത്തെപ്പോലെ സ്വർണ്ണം ആഭരണമായി വാങ്ങി ലോക്കറിൽ വെക്കുക മാത്രമല്ല, ഡിജിറ്റലായും ഫണ്ടായും ഒക്കെ പണം മുടക്കാൻ ഇന്ന് ഒരുപാട് വഴികളുണ്ട്. എന്നാൽ ഇതൊക്കെ വിറ്റ് കാശാക്കാൻ നേരം സർക്കാർ ഇതിൽ നിന്ന് എത്ര നികുതി ചുമത്തുമെന്ന് ചിന്തിച്ചിട്ടുണ്ടോ? കൃത്യമായി പ്ലാൻ ചെയ്തില്ലെങ്കിൽ ലാഭത്തിന്റെ നല്ലൊരു പങ്ക് ടാക്സ് ഇനത്തിൽ തന്നെ പോകും.

നിങ്ങൾ വാങ്ങിയ സ്വർണ്ണമോ വെള്ളിയോ എത്ര കാലം കയ്യിൽ വെച്ചു എന്ന് നോക്കിയാണ് സർക്കാർ നികുതി നിശ്ചയിക്കുന്നത്. നിശ്ചിത സമയത്തിനുള്ളിൽ വിറ്റാൽ അത് ഷോർട്ട് ടേം ലാഭമായി കണക്കാക്കി നിങ്ങളുടെ ടാക്സ് സ്ലാബ് അനുസരിച്ച് വലിയൊരു തുക നികുതി ഈടാക്കും. എന്നാൽ ആ കാലാവധി കഴിഞ്ഞ് വിറ്റാൽ ലോങ്ങ് ടേം ആയി കണക്കാക്കി ഇൻഡെക്സേഷൻ ആനുകൂല്യം ഇല്ലാതെ 12.5% ഫിക്സഡ് നികുതി നൽകിയാൽ മതിയാകും. ഓരോ നിക്ഷേപത്തിനും ഈ കാലാവധി എങ്ങനെയെന്ന് നോക്കാം.

1. ഫിസിക്കൽ ഗോൾഡ് & സിൽവർ (ആഭരണങ്ങൾ, കോയിനുകൾ)

നമ്മൾ സാധാരണ കടയിൽ പോയി വാങ്ങുന്ന സ്വർണ്ണാഭരണങ്ങളും നാണയങ്ങളുമാണ് ഈ കൂട്ടത്തിൽ വരുന്നത്. ഇത് വാങ്ങുമ്പോൾ തന്നെ 3% ജിഎസ്ടിയും പണിക്കൂലിക്ക് മേൽ 5% ജിഎസ്ടിയും നമ്മൾ നൽകണം. വാങ്ങിയ ശേഷം 24 മാസത്തിനുള്ളിൽ ഇത് വിൽക്കുകയാണെങ്കിൽ നിങ്ങളുടെ വരുമാനത്തിനൊപ്പം ഈ ലാഭവും കൂട്ടി സാധാരണ ടാക്സ് സ്ലാബ് അനുസരിച്ച് നികുതി പിടിക്കും. എന്നാൽ 24 മാസത്തിന് ശേഷമാണ് വിൽക്കുന്നതെങ്കിൽ 12.5% ലോങ്ങ് ടേം ടാക്സ് നൽകണം.

gold-16221783757337 jpg

2. ഡിജിറ്റൽ ഗോൾഡ് & സിൽവർ

മൊബൈൽ ആപ്പുകൾ വഴി ഫോണിലൂടെ ഒക്കെ സ്വർണ്ണം വാങ്ങി വെക്കുന്ന പരിപാടിയാണിത്. നമ്മൾ വാങ്ങുന്ന സ്വർണ്ണം കമ്പനികൾ ലോക്കറിൽ സൂക്ഷിക്കും. ഇതിനും വാങ്ങുമ്പോൾ 3% ജിഎസ്ടി ഉണ്ട്. ഫിസിക്കൽ ഗോൾഡിന്റെ അതേ നിയമം തന്നെയാണ് ഇതിനും (24 മാസത്തെ ലിമിറ്റ്). അതിനുശേഷം വിറ്റാൽ 12.5% ടാക്സ് വരും.

3. ഗോൾഡ് & സിൽവർ ഇടിഎഫുകൾ

ഷെയർ മാർക്കറ്റ് വഴി സ്വർണ്ണത്തിന്റെ വിലയെ ട്രാക്ക് ചെയ്ത് വാങ്ങുന്ന രീതിയാണിത്. ഇതിന് ജിഎസ്ടിയോ പണിക്കൂലിയോ ഇല്ല എന്നതാണ് വലിയ ലാഭം. പക്ഷേ ട്രേഡ് ചെയ്യാൻ ഡീമാറ്റ് അക്കൗണ്ട് വേണം. ഇതിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് ഇതിന്റെ കാലാവധി വെറും 12 മാസമാണ് എന്നതാണ്. ഒരു വർഷം കഴിഞ്ഞ് ഇത് വിറ്റാൽ നേരെ കുറഞ്ഞ നിരക്കായ 12.5% നികുതിയിലേക്ക് മാറാം.

4. മ്യൂച്വൽ ഫണ്ടുകൾ

ഡീമാറ്റ് അക്കൗണ്ട് ഇല്ലാത്തവർക്ക് സ്വർണ്ണത്തിൽ പണം മുടക്കാൻ പറ്റിയ വഴിയാണിത്. ഈ ഫണ്ടുകൾ നമ്മുടെ പണം ഇടിഎഫുകളിലാണ് നിക്ഷേപിക്കുന്നത്. ഇതിൽ എക്സിറ്റ് ലോഡ് പോലുള്ള ചെറിയ ചാർജുകൾ ഉണ്ടാകും. 24 മാസത്തിന് ശേഷം വിറ്റാൽ 12.5% നികുതി നൽകിയാൽ മതി.

5. സോവറിൻ ഗോൾഡ് ബോണ്ടുകൾ

റിസർവ് ബാങ്ക് പുറത്തിറക്കുന്ന ഏറ്റവും സുരക്ഷിതമായ ബോണ്ടുകളാണിവ. വർഷാവർഷം 2.5% പലിശയും കിട്ടും. ഈ ബോണ്ടുകൾ അതിന്റെ കാലാവധിയായ 8 വർഷം വരെ വിൽക്കാതെ കയ്യിൽ വെച്ചാൽ ഇതിൽ നിന്നുള്ള ലാഭത്തിന് ഒരു രൂപ പോലും നികുതി കൊടുക്കേണ്ടതില്ല! 2025 ബജറ്റോടെ ആർബിഐ പുതിയ ബോണ്ടുകൾ ഇറക്കുന്നത് നിർത്തിയെങ്കിലും പഴയ ബോണ്ടുകൾ ഇപ്പോഴും വിപണിയിൽ ലഭ്യമാണ്.

നികുതി ഭാരം എങ്ങനെ കുറയ്ക്കാം?

ലോങ്ങ് ടേം ലക്ഷ്യം വെക്കുക: ഉയർന്ന നികുതി സ്ലാബിലുള്ളവർ സാധനങ്ങൾ പെട്ടെന്ന് വിൽക്കാതെ 12-ഓ 24-ഓ മാസം കഴിഞ്ഞ് വിറ്റാൽ 12.5% എന്ന കുറഞ്ഞ ടാക്സ് നിരക്കിലേക്ക് മാറാം.

ടാക്സ് ലോസ് ഹാർവെസ്റ്റിംഗ്: സ്വർണ്ണ നിക്ഷേപത്തിൽ എപ്പോഴെങ്കിലും നഷ്ടം വരികയാണെങ്കിൽ, ആ നഷ്ടം കാണിച്ച് മറ്റ് നിക്ഷേപങ്ങളിൽ (ഷെയറുകൾ പോലുള്ളവ) നിന്നുണ്ടായ ലാഭത്തിന്റെ നികുതി വെട്ടിക്കുറയ്ക്കാൻ നിയമം അനുവദിക്കുന്നുണ്ട്.

ഡിജിറ്റൽ ഫണ്ടുകൾ നോക്കുക: ജിഎസ്ടിയും പണിക്കൂലിയും കൊടുത്ത് പോക്കറ്റ് കീറാതിരിക്കാൻ ഇടിഎഫുകളോ മ്യൂച്വൽ ഫണ്ടുകളോ തിരഞ്ഞെടുക്കുന്നതാണ് കൂടുതൽ ബുദ്ധി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+