കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധാര്‍ കാര്‍ഡ് സുരക്ഷിതമല്ലേ!! വിവാദങ്ങള്‍ അവസാനിക്കുന്നില്ല, സുപ്രീം കോടതി പറഞ്ഞത് സത്യം!!

Google Oneindia Malayalam News

ദില്ലി: ബയോമെട്രിക് വിവരങ്ങള്‍ ഉള്‍പ്പെട്ട ആധാര്‍ കാര്‍ഡിന്റെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ആധാര്‍ കാര്‍ഡിന്റെ വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയിട്ടുള്ള സാമ്പത്തിക തട്ടിപ്പുകളും കുറ്റകൃത്യങ്ങളും വിവാദങ്ങള്‍ക്ക് കൊഴുപ്പുപകരുകയും ചെയ്തിരുന്നു. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയെ ഹനിക്കുന്നുവെന്ന് നേരത്തെ തന്നെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

സര്‍ക്കാര്‍ ക്ഷേമപദ്ധതികള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടിയായിരുന്നു സുപ്രീം കോടതി വിധി. എന്നാല്‍ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഉപയോഗിച്ചുള്ള തട്ടിപ്പ് പുറത്തുവന്നതോടെ ആധാര്‍ ഉടമകളുടെ വിവരങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ബയോമെട്രിക് ഉപകരണങ്ങളില്‍ ആധാര്‍ എന്‍ക്രിപ്ഷന്‍ കീ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ഐടി മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. ഫെബ്രുവരി 22നായിരുന്നു മന്ത്രാലയത്തിന്റെ നിര്‍ദേശം.

aadhar-card

ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ളവര്‍ക്ക് ഓണ്‍ലൈന്‍ വേരിഫിക്കേഷന്‍ സംവിധാനമുള്ള സവിശേഷമായ തിരിച്ചറിയല്‍ കാര്‍ഡ് വിതരണം ചെയ്യുകയാണ് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചുമതല. എന്നാല്‍ ആധാര്‍ മറ്റ് സേവനങ്ങള്‍ക്ക് വേണ്ടി ആധാര്‍ കാര്‍ഡ് ബന്ധിപ്പിക്കുന്നതുമായി യുഐഡിഎഐയ്ക്ക് ബന്ധമില്ല.

പാസ്‌പോര്‍ട്ട്, പാന്‍ കാര്‍ഡ് എന്നിവ പോലെ സമ്പൂര്‍ണ്ണ തിരിച്ചറിയല്‍ കാര്‍ഡാണ് യുഐഡിഎഐ പുറത്തിറക്കിറയിട്ടുള്ള ആധാര്‍ കാര്‍ഡ്. എന്നാല്‍ കൃത്രിമം കാണിക്കാന്‍ കഴിയാത്ത ബയോമെട്രിക് വിവരങ്ങളാണ് ആധാറിന്റെ പ്രത്യേകത. ഐറിസ് സ്‌കാന്‍, ഫിംഗര്‍ പ്രിന്റ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. ഇതിനെല്ലാം പുറമേ തട്ടിപ്പ് തടയുന്നതിനായി ഡ്രൈവിംഗ് ലൈസന്‍സ്, മൊബൈല്‍ കണക്ഷന്‍, ബാങ്ക് അക്കൗണ്ട് എന്നിവയ്ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കിയിരുന്നു. ഭീകരവാദപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നത് തടയുന്നതിനായിരുന്നു ഈ നീക്കം.

English summary
Several media reports have been discussing Aadhaar and its misuse of late. People may have differing views, but it is important that the facts about Aadhaar are clearly understood. I am writing an article that explains some of the basic concepts about Aadhaar while addressing some common concerns observed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X