ദാവൂദ് ഇബ്രാഹിം എവിടെ? വെളിപ്പെടുത്തി സഹോദരന് ഇഖ്ബാല്‍ കസ്കര്‍, പിടിവീഴുമോ
ദില്ലി: മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങള്‍ നടത്തുന്ന സിന്‍ഡിക്കേറ്റ് ഡി-കമ്പനിയുടെ സ്ഥാപകനും നേതാവുമായ ദാവൂദ് ഇബ്രാഹിം ഇപ്പോഴും കാണാമറയത്താണ്. ഇയാള്‍ പാകിസ്ഥാനിലുണ്ടെന്നുള്ള സ്ഥിരീകരിക്കാത് നിരവധി റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം പാകിസ്ഥാന് ഇതുവരെ അംഗീകരിച്ചിട്ടില്ല. മുബൈ സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

2021 ജൂണില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍ സി ബി) അറസ്റ്റ് ചെയ്ത സഹോദരന് ഇഖ്ബാല്‍ കസ്കര്‍, ദാവൂദും ഛോട്ടാ ഷക്കീലും അനീസ് ഇബ്രാമിയും പാക്കിസ്ഥാനില്‍ താമസിക്കുന്നുണ്ടെന്ന് സമ്മതിച്ചതോടെയാണ് ദാവൂദിന്റെ സ്ഥാനം വീണ്ടും സ്ഥിരീകരിച്ചത്. മുംബൈ സ്ഫോടനക്കേസിലെ പ്രതി ജാവേദ് ചിക്നയെ കുറിച്ചും ഇക്ബാല്‍ സുപ്രധാനമായ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു.

ദേ..വേമ്പനാട്ട് കായലിൽ ഒരു സുന്ദരി...സാധിക ഇത് പൊളി ലുക്ക്, ഗ്ലാമറസ് ചിത്രങ്ങൾ
ജാവേദ് പാക്കിസ്ഥാനില്‍ മയക്കുമരുന്ന് കടത്താറുണ്ടെന്നും ഇതേ തുടര്‍ന്ന് ജയിലിലായിട്ടുണ്ടെന്ന് ഇഖ്ബാല്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് (എന്‍ ഐ എ) പറഞ്ഞു. മെയ് 23 ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്ത ദാവൂദിന്റെ അനന്തരവന് അലിഷാ പാര്‍ക്കറും ദാവൂദിന്റെ താവളത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു.

ദാവൂദ് കറാച്ചിയിലുണ്ടെന്നാണ് അലിഷാ പാര്‍ക്കറും പറഞ്ഞത്. ദാവൂദിന്റെ ഭാര്യ മെഹ്ജാബിന് ഇബ്രാഹിം ആഘോഷവേളകളില്‍ കുടുംബവുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും അലിഷ ഇഡിക്ക് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം ആഗസ്റ്റ് നാലിന് ഛോട്ടാ ഷക്കീലിന്റെ അടുത്ത അനുയായി ഇഖ്ബാല്‍ ഖുറേഷിയെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. ഡി കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കുള്ള ഖുറേഷി മുംബൈ സെന്‍ട്രലിലെ എംടി അന്‍സാരി റോഡിലാണ് താമസിച്ചിരുന്നത്.

ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും അടുത്ത കൂട്ടാളികള്‍ക്കെതിരെ ഫെബ്രുവരി മൂന്നിനാണ് എന്‍ഐഎ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കള്ളക്കടത്ത്, അനധികൃതമായി സ്വത്ത് കൈവശം വയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍, മയക്കുമരുന്ന് ഭീകരവാദം എന്നിവയില്‍ ഇവര്‍ ഉള്‍പ്പെട്ടിരുന്നു. ജയ്ഷെ മുഹമ്മദ് (ജെഇഎം), ലഷ്കര്‍ ഇ തൊയ്ബ (എല്‍ ഇ ടി) തുടങ്ങിയ രാജ്യാന്തര ഭീകര സംഘടനകളുമായും ഇവര്‍ക്ക് ബന്ധമുണ്ടായിരുന്നു.

തമ്പുരാൻ..മാവേലി എഴുന്നള്ളുന്നേ...വൈറലായി അത്തച്ചമയ ഘോഷയാത്ര ചിത്രങ്ങൾ
അതേസമയം, ദാവൂദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് എന്‍ ഐ എ അറിയിച്ചിരുന്നു. ഛോട്ടാ ഷക്കീലിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20 ലക്ഷം രൂപയും അനീസ്, ചിക്ന, ഇബ്രാഹിം മുഷ്താഖ് അബ്ദുള്‍ റസാഖ് മെമ്മോം എന്ന ടൈഗര്‍ മെമ്മോം എന്നിവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 15 ലക്ഷം രൂപ വീതവും എന്‍ ഐ എ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.

ഐ എസ് ഐയുടെയും ലഷ്കര്‍-ഇ-തൊയ്ബ (എല്‍ ഇ ടി), ജെയ്ഷ്- തുടങ്ങിയ അന്താരാഷ്ട്ര ഭീകര സംഘടനകളുടെയും സഹായത്തോടെ ദാവൂദ് ഇന്ത്യയില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചതായി ഇന്റലിജന്‍സ് ലഭിച്ചതിനെത്തുടര്‍ന്ന് ഫെബ്രുവരിയില്‍ ഇബ്രാഹിമിന്റെ കൂട്ടാളികള്‍ക്കെതിരെ എന്‍ഐഎ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഹാജി അലി ദര്‍ഗയുടെയും മാഹിം ദര്‍ഗയുടെയും ട്രസ്റ്റിയുമായി ബന്ധപ്പെട്ടവ ഉള്‍പ്പെടെ 29 സ്ഥലങ്ങളില്‍ എന്‍ഐഎ മെയ് മാസത്തില്‍ റെയ്ഡ് നടത്തിയിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 2003-ല്‍ യു എന്‍ സുരക്ഷാ കൗണ്‍സില്‍ 25 ദശലക്ഷം ഡോളര്‍ വിലയിട്ടിരുന്നു. ലഷ്കറെ തയിബ തലവന്‍ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സയ്യിദ് സലാഹുദ്ദീന്, അദ്ദേഹത്തിന്റെ അടുത്ത സഹായി അബ്ദുള്‍ റൗഫ് അസ്ഗര്‍ എന്നിവര്‍ക്കൊപ്പമാണ് ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്കും വിലയിട്ടത്.
-
കിടിലൻ ഐഡിയ; ഇവി ചാർജിങ് സ്റ്റേഷൻ ബിസിനസ്സിലൂടെ ലക്ഷങ്ങൾ വരുമാനം -
ചൂടേറുന്നു, ആരോഗ്യം കുറയുന്നു: 2050-ഓടെ ഇന്ത്യയെ കാത്തിരിക്കുന്ന കൊടും ഭീഷണി -
പാലക്കാട് ഐഐടിയില്‍ ഒഴിവുകള്‍; ശമ്പളം 1.12 ലക്ഷം വരെ, നിങ്ങള്‍ യോഗ്യരാണോ? -
റെയിൽടെൽ കോർപ്പറേഷനിൽ ഒഴിവുകൾ: ആർക്കൊക്കെ അപേക്ഷിക്കാം..അറിയാം -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications