അധോലോകനായകന്‍ രവി പൂജാരി അറസ്റ്റില്‍: അറസ്റ്റ് സെനഗലില്‍ വച്ചെന്ന് റിപ്പോര്‍ട്ട്
ദില്ലി: അധോലോകനായകന്‍ രവി പൂജാരി അറസ്‌ററിലായെന്ന് റിപ്പോര്‍ട്ടുകള്‍. 1990കളില്‍ മുംബൈ മനഗരം അടക്കി വാണ രവി പൂജാരി സെനഗലിലാണ് അറസ്റ്റിലായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇയാള്‍ ഓസ്‌ട്രേലിയയില്‍ ഒളിവില്‍ കഴിയുകയാണെന്നായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചോട്ട രാജന്റെ കീഴില്‍ അധോലോക നായകനായി വളര്‍ന്നയാളാണ് രവി പൂജാരി. ചോട്ടാ രാജന്‍ നിലവില്‍ നവി മുംബൈ ജയിലില്‍ ജീവപര്യന്തം തടവില്‍ കഴിയുകയാണ്.
ചോട്ടാ രാജന്റെ ശിക്ഷ്യന്മാരില്‍ അധികവും മുംബൈ പോലീസിന്റെ ആന്റി എക്‌സോര്‍ഷന്‍ സെല്ലിന്റെ നേതൃത്വത്തില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ രവി പൂജാരി മുംബൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് കടന്നു കളയുകയായിരുന്നു. മാംഗ്ലൂരിലെ ഉഡുപ്പിയിലെ പഡ്ബിഡ്രി സ്വദേശിയാണ് രവി പൂജാരി. ഇംഗ്ലീഷിലും കന്നഡയിലും പ്രാവീണ്യമുള്ള ഇയാള്‍ മുംബൈയിലെ അധോലോക വീരന്മാരിലൊരാളാണ്.

ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്,സ്റ്റുഡന്റ് ആക്ടിവിസ്റ്റ് ഷെഹല റാഷിദ് ദളിത് നേതാവും ഗുജറാത്ത് നിയമസഭാംഗവുമായ ജിഗ്നേഷ് മേവാനി എന്നിവര്‍ക്ക് രവി പൂജാരി കഴിഞ്ഞ വര്‍ഷം വധഭീഷണി സന്ദേശം അയച്ചിരുന്നു. 2009 2013 കാലത്ത് ബോളിവുഡ് താരങ്ങളെ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയും ഇയാള്‍ മുഴക്കിയിരുന്നു. കേരളത്തിലെ ചലച്ചിത്ര നടിയും ബ്യൂട്ടിപാര്‍ലര്‍ ബിസിനസ് നടത്തുന്ന ലീന മരിയ പോളിന്റെ പാര്‍ലറിന് നേരെ വെടിവയ്പ്പുണ്ടായതിലും രവി പൂജാരിയുടെ പേര് പരാമര്‍ശിക്കപ്പെട്ടിരുന്നു.












Click it and Unblock the Notifications