പാക് യുവതിയുമായി ദാവൂദ് മധുവിധു ആഘോഷിക്കുന്നു; അധോലോക നായകന് രണ്ടാം വിവാഹം; വെളിപ്പെടുത്തല്‍
ലാഹോര്‍: അധോലോക നായകന് ദാവൂദ് ഇബ്രാഹിം രണ്ടാം വിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. ഇത്തവണ പാക്കിസ്ഥാനി യുവതിയെയാണ് ദാവൂദ് വിവാഹം ചെയ്തെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. 2022 സെപ്റ്റംബറില്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് ( എന്‍ ഐ എ) മുമ്പാകെ ദാവൂദിന്റെ സഹോദരി ഹസീന പാര്‍ക്കറിന്റെ മകനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആദ്യ ഭാര്യയെ വിവാഹ മോചനം ചെയ്യാതെയാണ് ദാവൂദ് രണ്ടാമതും വിവാഹം കഴിച്ചതെന്നാണ് ഇയാള്‍ പറയുന്നത്. നേരത്തെ ദാവൂദ് ഇബ്രാഹിമിന്റെ ഭീകര ശൃംഖലയുമായി ബന്ധപ്പെട്ട് നിരവധി സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് എന്‍ ഐ എ കോടതിയില്‍ കുറ്റുപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ദാവൂദ് ഇബ്രാഹിം തന്റെ ആദ്യ ഭാര്യ മെഹ്ജബീന്‍ ഷെയ്ഖിനെ ഇതുവരെ വിവാഹമോചനം ചെയ്തിട്ടില്ലെന്ന് അലി ഷാ എന്‍ ഐ എയോട് പറഞ്ഞത്. ദാവൂദിന്റെ രണ്ടാം വിവാഹം അന്വേഷണ ഏജന്‍സികളുടെ ശ്രദ്ധ മെഹജബീനില്‍ നിന്ന് മാറ്റാനുള്ള ശ്രമമായിരിക്കാമെന്നാണ് കരുതുന്നത്.

താന്‍ ദാവൂദ് ഇബ്രാഹമിന്റെ ആദ്യ ഭാര്യയെ കണ്ടത് 2022 ജൂലായിയാണെന്നും അപ്പോഴാണ് രണ്ടാം വിവാഹത്തെ കുറിച്ച് അറിയിച്ചതെന്നും അലി ഷാ പറയുന്നു. ദാവൂദിന്റെ ആദ്യ ഭാര്യ ഇന്ത്യയിലെ ബന്ധുക്കളുമായി വാട്സാപ്പ് കോളിലൂടെ ബന്ധപ്പെടാറുണ്ടെന്നും അലി ഷാ പറയുന്നു. ദാവൂദ് ഇപ്പോള്‍ പാകിസ്ഥാനിലെ കറാച്ചിയിലാണെന്നും ഏത് സ്ഥലത്താണുള്ളത് എന്ന് സംബന്ധിച്ചുള്ള വിവരങ്ങളും അലി അന്വേഷണ ഏജന്‍സിയോട് പറഞ്ഞിട്ടുണ്ട്.

1986ഓടെ ദാവൂദ് ഇന്ത്യ വിട്ടെന്നായിരുന്നു മൊഴി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദാവൂദ് കറാച്ചിയിലേക്ക് താമസം മാറിയ സമയത്ത് താന്‍ ജനിച്ചിട്ടില്ലെന്നായിരുന്നു അലി ഷാ അറിയിച്ചത്. എന്നാല്‍ തനിക്കും കുടുംബത്തിനും അദ്ദേഹവുമായി ഒരു അടുപ്പവുമില്ലെങ്കിലും ദാവൂദിന്റെ ഭാര്യ മെഹജാബിന് ആഘോഷ ദിവസങ്ങളില്‍ ബന്ധപ്പെടുകയും ആശംസകള്‍ അറിയിക്കുകയും ചെയ്യാറുണ്ടെന്നും അലി ഷാ പറഞ്ഞിരുന്നു.

അതേസമയം മാസങ്ങള്‍ക്ക് മുമ്പ് ദാവൂജ് ഇബ്രാഹിമിന്റെ തലയ്ക്ക് വിലയിട്ട് എന്‍ ഐ എ രംഗത്തെത്തിയിരുന്നു. 25 ലക്ഷം രൂപയാണ് എന്‍ ഐ എ പാരിതോഷികമായി പ്രഖ്യാപിച്ചത്. ദാവൂദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഈ പണം നല്‍കുമെന്നാണ് എന്‍ ഐ എ അറിയിച്ചത്. 1993ലെ മുംബൈ സ്ഫോടന പരമ്പര ഉള്‍പ്പെടെ, ഇന്ത്യയിലെ ഒന്നിലധികം ഭീകരപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരയുന്ന ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 2003-ല്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ 25 ദശലക്ഷം ഡോളര്‍ വിലയിട്ടിരുന്നു.

ലഷ്കറെ തയിബ തലവന്‍ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹര്‍, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സ്ഥാപകന്‍ സയ്യിദ് സലാഹുദ്ദീന്, അദ്ദേഹത്തിന്റെ അടുത്ത സഹായി അബ്ദുള്‍ റൗഫ് അസ്ഗര്‍ എന്നിവര്‍ക്കൊപ്പമാണ് ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്കും വിലയിട്ടത്.
-
നാഷണൽ ഇൻഫോർമാറ്റിക്സ് സെൻ്ററിൽ 243 ഒഴിവ്; 1.77 ലക്ഷം വരെ ശമ്പളം..അപേക്ഷിക്കാം -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം












Click it and Unblock the Notifications