കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമീഷണര്‍ മുതല്‍ എസ്‌ഐ വരെ; നിസാമിനെ വഴി വിട്ട് സഹായിച്ചതിന് ഇതുവരെ സസ്‌പെന്‍ഷനിലായത് ഒന്‍പത് പേര്‍

തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന ജേക്കബ് ജോസ് അടക്കം ഒന്‍പത് പേരെയാണ് ഇത് വരെ സസ്‌പെന്‍ഡ് ചെയ്തത്.

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാമിനെ വഴിവിട്ട് സഹായിച്ചതിന്റെ പേരില്‍ സസ്പന്‍ഷനിലായത് ഒന്‍പത് പോലീസുകാരാണ്. ഇതില്‍ കമ്മീഷണര്‍ മുതല്‍ എസ്‌ഐ വരെയുണ്ട്. ഒരു പ്രതിക്ക് വഴിവിട്ട സഹായം നല്‍കിയതിന്റെ പേരില്‍ ഇത്രയും പേര്‍ക്കെതിരെ നടപടിയുണ്ടാകുന്നത് ആദ്യമായാണ്.

തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആയിരുന്ന ജേക്കബ് ജോസ് അടക്കം ഒന്‍പത് പേരെയാണ് ഇത് വരെ സസ്‌പെന്‍ഡ് ചെയ്തത്. ചന്ദ്രബോസ് വധക്കേസ് അന്വേഷണം നടക്കുന്നതിനിടെ നിസാമും അന്നത്തെ സിറ്റി പോലീസ് കമ്മീഷണറുമായിരുന്ന ജേക്കബ് ജോബും തമ്മില്‍ ചര്‍ച്ച നടത്തി.

nizam

ഇത് വാര്‍ത്തയായതോടെ ആഭ്യന്തര വകുപ്പ് വകുപ്പുതല അന്വേഷണം നടത്തി. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജേക്കബ് ജോബിനെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. നിസാമിനെ പോലീസ് കസ്റ്റഡിയിലിരിക്കെ വഴിവിട്ട് ബന്ധുക്കളെ കാണിച്ചതിനാണ് എസ്‌ഐ അടക്കം അഞ്ച് പേര്‍ക്ക് സസ്‌പെന്‍ഷന്‍ കിട്ടിയത്. പിന്നീട് കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴി ആഡംബര ഹോട്ടലില്‍ നിസാമിനെ കയറ്റി ബന്ധുക്കളെ കാണിക്കുകകയായിരുന്നു.

നിസാമിനെ തെളിവെടുപ്പിനായി ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്ന വഴി അവിഹിത ഇടപെടലുകള്‍ നടത്തിയതിനും നിയമവിരുദ്ധമായി സൗകര്യങ്ങള്‍ ഒരുക്കിയതിനും മൂന്ന് പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തതത്. ഇതോടെ നിസാമിനെ സഹായിച്ചതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ ലഭിച്ചവരുടെ എണ്ണം ഒമ്പതായി. അതേസമയം നിഷാമിന് ജയിലിലും വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ഇവര്‍ക്കെതിരെ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും പോലീസിന്റെ ഭാഗത്തുനിന്നു തന്നെ പരാതികള്‍ ഉയരുന്നുണ്ട്. നിസാമിന് വഴിവിട്ട സഹായം നല്‍കുന്നതിനെതിരെ ചന്ദ്രബോസിന്റെ ഭാര്യ പരാതി നല്‍കിയിട്ടുണ്ട്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
Undue favors for Nisham altogether nine policemen suspended till
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X