കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കെതിരെ വന്‍ പ്രതിഷേധം; ലക്ഷക്കണക്കിന് ഉദ്യോഗസ്ഥര്‍, തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകും!!

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് അടുത്തുവരവെ ബിജെപിയെ കാത്തിരിക്കുന്നത് ഒട്ടേറെ വെല്ലുവിളികള്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ ഐക്യം ബിജെപിക്ക് വെല്ലുവിളിയാകുമോ എന്ന ആശങ്ക പാര്‍ട്ടി നേതൃത്വം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് മറ്റൊരു ശക്തികൂടി ബിജെപിയെ തുരത്തുമെന്ന് മുന്നറിയിപ്പ് നല്‍കി രംഗത്തുവന്നിരിക്കുന്നത്.

ബിജെപിയുടെ ഉരുക്കു കോട്ടകളായ രാജസ്ഥാനിലും മധ്യപ്രദേശിലും ഉത്തര്‍ പ്രദേശിലുമാണ് ഇവരുടെ സംഘടിക്കല്‍. ഇതാകട്ടെ, ബിജെപിക്ക് തിരഞ്ഞെടുപ്പില്‍ ശക്തമായ തിരിച്ചടിയാകുമെന്ന് നിരീക്ഷകര്‍ പറയുന്നു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ ആഴത്തില്‍ സ്വാധീനമുള്ള സംഘങ്ങളാണിത്. ഇവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സംഘത്തിന് പിന്നില്‍ കോണ്‍ഗ്രസ് ആണോ എന്ന സംശയവും ബിജെപിക്കുണ്ട്. വിവരങ്ങള്‍ ഇങ്ങനെ....

 നാല് സംസ്ഥാനങ്ങളില്‍

നാല് സംസ്ഥാനങ്ങളില്‍

നാല് സംസ്ഥാനങ്ങളിലാണ് ഡിസംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറാം എന്നിവയാണവ. മിസോറാം മാത്രമാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ബാക്കി മൂന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ്. ഇവിടെയാണ് പ്രതിഷേധം.

ബിജെപിയെ പരാജയപ്പെടുത്തും

ബിജെപിയെ പരാജയപ്പെടുത്തും

ബിജെപിയെ പരാജയപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചാണ് പുതിയ സംഘങ്ങളുടെ പ്രവര്‍ത്തനം. ഉന്നത ജാതിയിലും ഒബിസിയിലും ഉള്‍പ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. അടുത്തിടെ വിരമിച്ച രണ്ട് മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് പുതിയ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

സമരക്കാരുടെ ആവശ്യം

സമരക്കാരുടെ ആവശ്യം

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എസ്‌സി, എസ്ടി ഭേദഗതി നിയമമാണ് ഇവരുടെ വിവാദ വിഷയം. ഇത് ഉന്നത ജാതിക്കാരെ അപകടത്തിലാക്കാനുള്ള നീക്കമാണെന്നാണ് ആരോപണം. ഭേദഗതി നിയമം മോദി സര്‍ക്കാര്‍ പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

നേതൃത്വം ഇവര്‍... പ്രവര്‍ത്തനം വ്യാപിപിക്കുന്നു

നേതൃത്വം ഇവര്‍... പ്രവര്‍ത്തനം വ്യാപിപിക്കുന്നു

മധ്യപ്രദേശില്‍ മുന്‍ ഇന്‍ഫര്‍മേഷന്‍ കമ്മീഷണറായിരുന്ന ഹരിലാല്‍ ത്രിവേദിയാണ് ബിജെപിക്കെതിരെ സമരം നയിക്കുന്നത്. രാജസ്ഥാനിലാകട്ടെ മുന്‍ ഐഎസ്എസ് ഒഫീസര്‍ പരഷാര്‍ നാരായണ്‍ ശര്‍മയാണ് സമരത്തിന് മുന്നില്‍. ഇവരുടെ പ്രസ്ഥാനങ്ങള്‍ക്ക് ഒട്ടേറെ ജീവനക്കാരുടെ സംഘടനകളുടെ പിന്തുണയുണ്ട്. ഛത്തീസ്ഗഡിലും ഉത്തര്‍പ്രദേശിലും ഇവര്‍ പ്രവര്‍ത്തനം സജീവമാക്കുകയാണ്.

അടിസ്ഥാന പ്രശ്‌നം

അടിസ്ഥാന പ്രശ്‌നം

എസ്‌സി, എസ്ടി പീഡന വിരുദ്ധ നിയമത്തിലെ ചില വ്യവസ്ഥകള്‍ സുപ്രീംകോടതി അടുത്തിടെ റദ്ദാക്കിയിരുന്നു. ഈ വകുപ്പുകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനെതിരെ ദേശീയ തലത്തില്‍ എസ് സി, എസ്ടി വിഭാഗക്കാര്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്.

മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല

മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല

എസ്‌സി, എസ്ടി വിഭാഗത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നു. എസ്‌സി, എസ്ടി വിഭാഗക്കാരെ ആക്രമിക്കുന്നവര്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല എന്നതുള്‍പ്പെടെയുള്ള വകുപ്പുകളാണ് ഭേദഗതിയില്‍ ഉള്ളതെന്ന് മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപിക്കെതിരെ സമരം തുടങ്ങിയവര്‍ ആരോപിക്കുന്നു.

പ്രധാനമന്ത്രിക്ക് കത്ത്

പ്രധാനമന്ത്രിക്ക് കത്ത്

സുപ്രീംകോടതി ഉത്തരവ് പുനസ്ഥാപിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് അവര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ തിരഞ്ഞെടുപ്പില്‍ തിരിച്ചടിക്കുമെന്നാണ് സമരക്കാരുടെ മുന്നറിയിപ്പ്.

സംഘത്തിന്റെ ശക്തി

സംഘത്തിന്റെ ശക്തി

രാജസ്ഥാനിലെ സമരക്കാരുടെ സംഘടനയ്ക്ക് 1.3 ലക്ഷം അംഗങ്ങളാണുള്ളത്. ഇതില്‍ 10000ത്തോളം ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്. 2800 ഗ്രാമ പഞ്ചായത്തുകള്‍ തങ്ങള്‍ക്ക് സംഘടനാ സംവിധാനമുണ്ടെന്ന് നാരായണ്‍ ശര്‍മ പറയുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബിജെപിക്ക് എതിരാകുന്നത് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

കൂടെ നിയമപോരാട്ടവും

കൂടെ നിയമപോരാട്ടവും

രാജസ്ഥാനില്‍ 10 ലക്ഷത്തോളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതി പേരില്‍ തങ്ങള്‍ക്ക് സ്വാധീനം ചെലുത്താന്‍ സാധിക്കുന്നവരാണെന്ന് ശര്‍മ വ്യക്തമാക്കി. ഗുജ്ജാര്‍, മീണ വിഭാഗങ്ങള്‍ക്ക് അധിക സംവരണം നല്‍കുന്നതിനെതിരെ ഇവര്‍ നിയമപോരാട്ടവം ആരംഭിച്ചിട്ടുണ്ട്.

ഭാരത ബന്ദ് വിജയകരം

ഭാരത ബന്ദ് വിജയകരം

മധ്യപ്രദേശിലെ ഉന്നത ജാതിക്കാരുടെയും ഒബിസി വിഭാഗത്തില്‍പ്പെട്ടവരുടയും പകുതിയിലധികം ആളുകളുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന് ഹരിലാല്‍ ത്രിവേദി പറയുന്നു. കഴിഞ്ഞദിവസം പ്രഖ്യാപിച്ച ഭാരത ബന്ദ് രാജസ്ഥാനിലും മധ്യപ്രദേശിലും വിജയകരമായതും ഉന്നതജാതിയില്‍പ്പെട്ടവരുടെ പിന്തുണ കൊണ്ടായിരുന്നു.

ബിജെപിയുടെ വോട്ട് ബാങ്ക്

ബിജെപിയുടെ വോട്ട് ബാങ്ക്

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍, തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സംസ്ഥാനങ്ങളില്‍ ഭാരത ബന്ദ് വിജയിച്ചത് ബിജെപി ക്യാമ്പില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ബിജെപി ഭരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും ബിജെപിയുടെ വോട്ട് ബാങ്കാണ് ഉന്നത ജാതിക്കാര്‍. ഇവര്‍ പാര്‍ട്ടിയുമായി അകലം പാലിച്ചാല്‍ തിരിച്ചടിയാകും ഫലമെന്ന് നിരീക്ഷപ്പെടുന്നു.

കോണ്‍ഗ്രസ് അല്ല

കോണ്‍ഗ്രസ് അല്ല

ഇത്തരം പുതിയ സംഘങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് ബിജെപി നേതാക്കള്‍ സംശയിക്കുന്നു. എന്നാല്‍ തങ്ങള്‍ക്ക് ഈ സംഘങ്ങളുമായി ബന്ധമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. പുതിയ സംഘങ്ങളുടെ ബിജെപി വിരുദ്ധ നിലപാടിനോട് മൗനം പാലിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇവരെ പിന്തുണയ്ക്കുകയോ തള്ളുകയോ കോണ്‍ഗ്രസ് ചെയ്തിട്ടില്ല.

സര്‍വ്വെ ഫലം ശരിയാകുമോ

സര്‍വ്വെ ഫലം ശരിയാകുമോ

ബിജെപി ഭരണകൂടം തങ്ങള്‍ക്ക് അനുകൂലമായ തീരുമാനം കൈക്കൊണ്ടിട്ടില്ലെങ്കില്‍ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നാണ് സമരക്കാരുടെ ഭീഷണി. രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് അടുത്തിടെ പുറത്തുവന്ന സര്‍വെ ഫലങ്ങള്‍ വ്യക്തമാക്കിയിരുന്നത്.

കിണറുകളും പുഴകളും വറ്റുന്നു; പ്രളയശേഷം മറ്റൊരു ദുരന്തത്തിലേക്ക് കേരളം, കൊടുംവരള്‍ച്ചക്ക് സാധ്യത!!കിണറുകളും പുഴകളും വറ്റുന്നു; പ്രളയശേഷം മറ്റൊരു ദുരന്തത്തിലേക്ക് കേരളം, കൊടുംവരള്‍ച്ചക്ക് സാധ്യത!!

English summary
Unease in BJP in MP, Rajasthan over SC/ST Act stir as employee organisations drive campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X