2020 ആദ്യ മാസങ്ങളില്‍ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 9.1 ശമതമാനമായി വര്‍ധിച്ചതായി സര്‍വ്വേ ഫലം
ന്യൂഡല്‍ഹി; 2020 ജനിവരി മുതല്‍ മാര്‍ച്ച് വരെയുള്ള മാസങ്ങളില്‍ രാജ്യത്തെ നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് 9.1 ശതമാനമായി വര്‍ധിച്ചതായി സര്‍വ്വേഫലം. 2019 ഒക്ടോബര്‍ മാസം മുതല്‍ ഡിസംബര്‍ മാസം വരെയുള്ള തൊഴിലില്ലായ്മ നിരക്ക് 7.9 ശതമാനമായിരുന്നു. 2109ലെ അവസാന മാസങ്ങളേക്കാള്‍ 2 ശതമാനത്തോളം 2020 ആദ്യ മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായാണ് സര്‍വ്വേഫലം വ്യക്തമാക്കുന്നത്. കേന്ദ്ര സ്റ്റാറ്റിറ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് സര്‍വേ ഫലം പുറത്തുവിട്ടത്.
2019 ജൂലൈമുതല്‍ സെപ്റ്റംബര്‍വരെയുള്ള മാസങ്ങളില്‍ തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനമായിരുന്നു. ഏപ്രില്‍ ജൂണ്‍ മാസങ്ങളില്‍ 8.9 ശമാനമായും ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളില്‍ തൊഴിലില്ലായ്മ 9.9 ശതമാനമായും ഉയര്‍ന്നു.

15 മുതല്‍ 29 വരെ പ്രായമുള്ളവരുടെ നഗരങ്ങളിലെ തൊഴിലില്ലായ്മ ജനുവരി മാസം മുതല്‍ മാര്‍ച്ച് മാസം വരെ 21.9 ശതമാനമാണ്. നഗരങ്ങളിലെ സ്ത്രീകളുടെ തൊഴിലില്ലായമ നിരക്ക് രണ്ടക്കം കടന്നു. 10. 5 ശതമാനമാണ് കഴിഞ്ഞ വര്‍ഷം ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക്. അതേ സമയം പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് ജനുവരി-മാര്‍ച്ച് മാസങ്ങളില്‍ 8.7 ശതമാനമാണ്. തൊട്ടു മുന്‍പുള്ള മൂന്ന് മാസങ്ങളേക്കാള്‍ 1 ശതമാനം വര്‍ധിച്ചു.
മൂന്ന മാസത്തിലൊരിക്കലാണ് രാജ്യത്തെ നഗര,ഗ്രാമ പ്രദേശങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് പ്രസിദ്ധീകരിക്കുന്നത്. പിരിയോഡിക് ലേബര്‍ സര്‍വ്വേയാണ് സര്‍വ്വേ ഫലം പ്രസിദ്ധീകരിക്കുക. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ 43,971 കുടുംബങ്ങളില്‍ നിന്നും 1.73 ലക്ഷം ആളുകളേയും 2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 45,555 കുടുംബങ്ങളില്‍ നിന്നും 1.79 ലക്ഷം ആളുകളേയുമാണ് സാമ്പിളുകളായി എടുത്തത്. സാമ്പത്തിക മാന്ദ്യവും കൊവിഡ് 19 ഏല്‍പ്പിച്ച പ്രഹരവും തുടര്മാസങ്ങളിലേ തൊഴിലില്ലായമ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് സൂചന.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
രാജ്യത്തെ ആദ്യത്തെ 'പോർട്ട് ഓഫ് റെഫ്യൂജ്' പ്രവർത്തനക്ഷമമാക്കി എപിഎസ്ഇസെഡ് -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
"മോഹൻലാൽ ജീവിക്കുന്നത് ശരിക്കും ഒരു രാജാവിനെ പോലെ, ഗുഡ് മോർണിംഗ് പറഞ്ഞിട്ടും മമ്മൂട്ടി മൈൻഡ് ചെയ്തില്ല" -
സ്വർണം ഇനിയും താഴേക്ക് പോകുമെന്നത് സ്വപ്നം മാത്രം; 1.40 ലക്ഷത്തിലേക്ക്..പണിതരുന്നത് ചൈന അടക്കമുള്ള രാജ്യങ്ങൾ -
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത്












Click it and Unblock the Notifications