കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2020 ആദ്യ മാസങ്ങളില്‍ നഗരങ്ങളിലെ തൊഴിലില്ലായ്‌മ നിരക്ക്‌ 9.1 ശമതമാനമായി വര്‍ധിച്ചതായി സര്‍വ്വേ ഫലം

Google Oneindia Malayalam News

ന്യൂഡല്‍ഹി; 2020 ജനിവരി മുതല്‍ മാര്‍ച്ച്‌ വരെയുള്ള മാസങ്ങളില്‍ രാജ്യത്തെ നഗരങ്ങളിലെ തൊഴിലില്ലായ്‌മ നിരക്ക്‌ 9.1 ശതമാനമായി വര്‍ധിച്ചതായി സര്‍വ്വേഫലം. 2019 ഒക്ടോബര്‍ മാസം മുതല്‍ ഡിസംബര്‍ മാസം വരെയുള്ള തൊഴിലില്ലായ്‌മ നിരക്ക്‌ 7.9 ശതമാനമായിരുന്നു. 2109ലെ അവസാന മാസങ്ങളേക്കാള്‍ 2 ശതമാനത്തോളം 2020 ആദ്യ മാസങ്ങളില്‍ തൊഴിലില്ലായ്‌മ നിരക്ക്‌ വര്‍ധിച്ചതായാണ്‌ സര്‍വ്വേഫലം വ്യക്തമാക്കുന്നത്‌. കേന്ദ്ര സ്റ്റാറ്റിറ്റിക്‌സ്‌ ആന്‍ഡ്‌ പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ്‌ സര്‍വേ ഫലം പുറത്തുവിട്ടത്‌.

2019 ജൂലൈമുതല്‍ സെപ്‌റ്റംബര്‍വരെയുള്ള മാസങ്ങളില്‍ തൊഴിലില്ലായ്‌മ നിരക്ക്‌ 8.4 ശതമാനമായിരുന്നു. ഏപ്രില്‍ ജൂണ്‍ മാസങ്ങളില്‍ 8.9 ശമാനമായും ഒക്ടോബര്‍ ഡിസംബര്‍ മാസങ്ങളില്‍ തൊഴിലില്ലായ്‌മ 9.9 ശതമാനമായും ഉയര്‍ന്നു.

un employement

15 മുതല്‍ 29 വരെ പ്രായമുള്ളവരുടെ നഗരങ്ങളിലെ തൊഴിലില്ലായ്‌മ ജനുവരി മാസം മുതല്‍ മാര്‍ച്ച്‌ മാസം വരെ 21.9 ശതമാനമാണ്‌. നഗരങ്ങളിലെ സ്‌ത്രീകളുടെ തൊഴിലില്ലായമ നിരക്ക്‌ രണ്ടക്കം കടന്നു. 10. 5 ശതമാനമാണ്‌ കഴിഞ്ഞ വര്‍ഷം ജനുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ സ്‌ത്രീകളുടെ തൊഴിലില്ലായ്‌മ നിരക്ക്‌. അതേ സമയം പുരുഷന്‍മാരുടെ തൊഴിലില്ലായ്‌മ നിരക്ക്‌ ജനുവരി-മാര്‍ച്ച്‌ മാസങ്ങളില്‍ 8.7 ശതമാനമാണ്‌. തൊട്ടു മുന്‍പുള്ള മൂന്ന്‌ മാസങ്ങളേക്കാള്‍ 1 ശതമാനം വര്‍ധിച്ചു.

മൂന്ന മാസത്തിലൊരിക്കലാണ്‌ രാജ്യത്തെ നഗര,ഗ്രാമ പ്രദേശങ്ങളിലെ തൊഴിലില്ലായ്‌മ നിരക്ക്‌ പ്രസിദ്ധീകരിക്കുന്നത്‌. പിരിയോഡിക്‌ ലേബര്‍ സര്‍വ്വേയാണ്‌ സര്‍വ്വേ ഫലം പ്രസിദ്ധീകരിക്കുക. ജനുവരി മുതല്‍ മാര്‍ച്ച്‌ മാസം വരെയുള്ള കാലയളവില്‍ 43,971 കുടുംബങ്ങളില്‍ നിന്നും 1.73 ലക്ഷം ആളുകളേയും 2019 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 45,555 കുടുംബങ്ങളില്‍ നിന്നും 1.79 ലക്ഷം ആളുകളേയുമാണ്‌ സാമ്പിളുകളായി എടുത്തത്‌. സാമ്പത്തിക മാന്ദ്യവും കൊവിഡ്‌ 19 ഏല്‍പ്പിച്ച പ്രഹരവും തുടര്‍മാസങ്ങളിലേ തൊഴിലില്ലായമ നിരക്ക്‌ വര്‍ധിപ്പിക്കുമെന്നാണ്‌ സൂചന.

English summary
unemployment in urban areas increased 9.1 percent in January to march in 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X