കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയുടെ വികസന കുതിപ്പ് തടഞ്ഞ് ഡൊണാള്‍ഡ് ട്രംപ്: ഇറാനുമായുള്ള പദ്ധതി നടക്കില്ല? പഴിചാരി ഇരുവരും

ഇറാനുമായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകപോക്കല്‍ നിലപാടാണ് ഇന്ത്യക്ക് തിരിച്ചടിയാവുക.

  • By Ashif
Google Oneindia Malayalam News

ദില്ലി: ഇന്ത്യയുടെ വികസന കുതിപ്പിന് ഉത്തേജനമായേക്കാവുന്ന ചാബഹാര്‍ പദ്ധതി മുടങ്ങിയേക്കും. ഇറാനുമായുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകപോക്കല്‍ നിലപാടാണ് ഇന്ത്യക്ക് തിരിച്ചടിയാവുക. ഇന്ത്യയും ഇറാനും കഴിഞ്ഞ മെയ് മാസത്തില്‍ പദ്ധതി സംബന്ധിച്ച് ധാരണയിലെത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കും പദ്ധതിയില്‍ വേണ്ടത്ര താല്‍പര്യമില്ല. ഇന്ത്യ ഇറാനെയും ഇറാന്‍ ഇന്ത്യയെയും കുറ്റപ്പെടുത്തുകയാണിപ്പോള്‍. അമേരിക്കന്‍ പ്രസിഡന്റിന്റെ ഇറാന്‍ വിരുദ്ധ നിലപാടാണ് പുതിയ തടസം സൃഷ്ടിച്ചിരിക്കുന്നതെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

പദ്ധതി ഇന്ത്യയ്ക്ക് ഗുണം

ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നിന്ന് 1800 കിലോമീറ്റര്‍ തെക്കാണ് ചാബഹാര്‍ തീരം. ഇതുവഴി ഇന്ത്യയിലേക്ക് ചരക്ക് കടത്ത് എളുപ്പമാക്കുന്നതായിരുന്നു പദ്ധതി. ഇന്ത്യയ്ക്ക് പ്രതിവര്‍ഷം കോടികളുടെ ലാഭമുണ്ടാക്കുന്ന പദ്ധതിയില്‍ പക്ഷേ, നിലവില്‍ ഇരുരാജ്യങ്ങളും താല്‍പര്യം കാണിക്കുന്നില്ല.

മോദി-റൂഹാനി ധാരണ

ഇന്ത്യയും ഇറാനും സംയുക്തമായി ചാബഹാര്‍ തുറമുഖം വികസിപ്പിക്കാനായിരുന്നു തീരുമാനം. കഴിഞ്ഞ മെയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും തമ്മിലുണ്ടാക്കിയ ധാരണ പ്രകാരമാണ് കരാര്‍ വരുന്നത്. ഇരുരാജ്യങ്ങളുടെയും ബന്ധവും വളര്‍ച്ചയും കൂടുതല്‍ ശക്തമാവുന്നതാണ് പദ്ധതിയെന്ന് കപ്പല്‍ ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.

 50 കോടി ഡോളര്‍ നല്‍കാമെന്ന് ഇന്ത്യ ഏറ്റു, പക്ഷേ...

പദ്ധതിക്ക് ആവശ്യമായതില്‍ 50 കോടി ഡോളര്‍ നല്‍കാമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഒമ്പതു മാസമായിട്ടും കാര്യമായ പുരോഗതി പദ്ധതിയുടെ കാര്യത്തിലുണ്ടായിട്ടില്ല. മാത്രമല്ല, ഇരുരാജ്യങ്ങും പരസ്പരം കുറ്റപ്പെടുത്തുകയുമാണ്.

 ഇറാന്‍ നടപടി വൈകിപ്പിക്കുന്നു

15 കോടി ഡോളര്‍ നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്നും ഇറാന്‍ കടലാസ് ജോലികള്‍ പൂര്‍ത്തീകരിക്കാത്തതാണ് തടസമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. കടലാസ് ജോലികള്‍ പൂര്‍ത്തിയാക്കിയാലേ ഫണ്ട് കൈമാറാന്‍ സാധിക്കൂവെന്നാണ് ഇന്ത്യയുടെ നിലപാട്. എന്നാല്‍ ഇറാന്‍ ഇന്ത്യയെ കുറ്റപ്പെടുത്തുകയാണ്. ഇന്ത്യയുടെ അലസമായ സമീപനമാണ് പദ്ധതി വൈകിപ്പിക്കുന്നതെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ ഇകണോമിക് ടൈംസിനോട് പറഞ്ഞു.

ട്രംപിന്റെ സാന്നിധ്യം കരിനിഴല്‍ വീഴ്ത്തി

ഇനി ഇരുരാജ്യങ്ങളും തയ്യാറായാല്‍ തന്നെ അമേരിക്കയിലെ പുതിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പദ്ധതിയില്‍ ഇടങ്കോലിടുമോ എന്നതാണ് പുതിയ ആശങ്ക. ഇറാനെതിരേയും മറ്റു മുസ്ലിം രാജ്യങ്ങള്‍ക്കെതിരേയും അദ്ദേഹം ശക്തമായ നിലപാടെടുക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും. ട്രംപ് അമേരിക്കന്‍ പ്രസിഡന്റായിരിക്കെ ചാബഹാര്‍ പദ്ധതി നടക്കില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

 പാകിസ്താന്‍ തൊടാതെ ഇന്ത്യക്ക് മുന്നേറാം

ഇന്ത്യ അകാരമായി ഫണ്ട് വൈകിപ്പിക്കുകയാണെന്ന് ആരോപിക്കുന്ന ഇറാന്‍ പക്ഷേ, കൂടുതല്‍ വിശദീകരണങ്ങള്‍ നല്‍കുന്നില്ല. പദ്ധതി നടപ്പായാല്‍ പാകിസ്താന്‍ തൊടാതെ ഇന്ത്യക്ക് ചരക്കുഗതാഗതം സാധ്യമാവും. എണ്ണ സമ്പന്നമായ ഇറാന് പുറമെ അഫ്ഗാനിസ്താന്‍, മധ്യ ഏഷ്യ തുടങ്ങിയ മേഖലകളിലേക്കും ഇന്ത്യക്ക് പുതിയ വഴി തുറക്കുന്നതാണ് ചാബഹാര്‍ തുറമുഖ പദ്ധതി.

ചൈനയേയും തടയാന്‍ സാധിക്കും

മേഖലയില്‍ ചൈനയുടെ സ്വാധീനം കുറയ്ക്കാനും പദ്ധതി മൂലം ഇന്ത്യക്ക് സാധിക്കും. പാകിസ്താനിലെ ഗ്വാധാറില്‍ ചൈന കൂറ്റന്‍ തുറമുഖം നിര്‍മിച്ചിട്ടുണ്ട്. ചാബഹാറില്‍ നിന്നു കേവലം 72 കിലോമീറ്റര്‍ മാത്രം അകലെയാണിത്. കഴിഞ്ഞ നവംബറിലാണ് ചൈന ഗ്വാധാറില്‍ തുറമുഖം നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ചത്.

ട്രംപ് ഒന്നിനും സമ്മതിക്കില്ല

ഇറാനും അമേരിക്കയും ബന്ധം വീണ്ടും വഷളാവുന്നതാണ് പദ്ധതിക്ക് വലിയ തിരിച്ചടി. ട്രംപ് അധികാരത്തിലെത്തിയ ശേഷമാണ് ഇറാനുമായി അമേരിക്ക വീണ്ടും ഉടക്കിയത്. ഇറാനുള്‍പ്പടെയുള്ള ആറ് മുസ്ലിം രാജ്യങ്ങളിലുള്ളവര്‍ക്ക് അമേരിക്ക വിസാ വിലക്ക് ഏര്‍പ്പെടുത്തിയതാണ് ഇരുരാജ്യങ്ങള്‍ക്കിടിയിലെ ബന്ധം വഷളാവാന്‍ കാരണം. ഇറാന്‍ മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ പുതിയ സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തു ട്രംപ് ഭരണകൂടം. ഇറാനുമായി ഇന്ത്യക്ക് വ്യാപാര ബന്ധം അനിവാര്യമാണെങ്കിലും പുതിയ അമേരിക്കന്‍ ഭരണകൂടത്തെ പിണിക്കിക്കൊണ്ടാവില്ല അതെന്ന് കിങ്‌സ് കോളജ് ലണ്ടനിലെ അന്താരാഷ്ട്ര വിദഗ്ധന്‍ പ്രഫ. ഹാര്‍ഷ് വി പാന്ത് പറയുന്നു.

English summary
Nine months on, Chabahar seems dead in the water: The Indian and Iranian governments are now squabbling over delays, even as newly-elected US president Donald Trump’s hawkish stance towards Tehran threatens to hamstring the project.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X