അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ; പരസ്പരം കെട്ടിപ്പിടിച്ച് ഏഴംഗ കുടുംബം, ഒഴുക്കിൽ പെട്ട് മരണം
മുംബൈ: മഹാരാഷ്ട്രയിലെ ലോണോവാല വെള്ളച്ചാട്ടം കാണാനെത്തിയ ഒരു കുടുബംത്തിലെ മൂന്നു പേര്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു. ഇതേ കുടുംബത്തിലെ രണ്ടു കുട്ടികളെ കണ്ടെത്താനായിട്ടില്ല. ബുഷി അണക്കെട്ടിനടുത്തെ വെള്ളച്ചാട്ടത്തിനു സമീപമായിരുന്നു അതിദാരുണമായ സംഭവം നടന്നത്. അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊലിച്ചതാണ് അപകടത്തിന് കാരണമായത്.
ഷാഹിസ്ത അന്‍സാരി (36), അമീമ അന്‍സാരി (13), ഉമേര അന്‍സാരി (8) എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. അദ്നാന്‍ അന്‍സാരി (4), മരിയ സയ്യദ് (9) എന്നിവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. ഇവിടെ അവധി ആഘോഷിക്കാനെത്തിയതായിരുന്നു ഏഴംഗ കുടുംബം. പ്രദേശത്ത് ഇന്നലെ രാവിലെ മുതൽ കനത്ത മഴയാണ് പെയ്യുന്നത്. മഴ ശക്തമായതോടെ ഡാമിൽ നീരൊഴുക്ക് വർധിക്കുകയായിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മലവെള്ളം ഇരച്ച് എത്തിയതോടെ അപകടത്തിൽപ്പെട്ടവർ വെള്ളച്ചാട്ടത്തിനു നടുവിലുള്ള ഒരു പാറയിൽ നിൽക്കുകയും പരസ്പരം മുറുകെ പിടിക്കുകയും ചെയുന്നത് ദൃശ്യങ്ങളിൽ കാണാം. വെള്ളം കുത്തിയൊലിച്ചതോടെ ഇവർക്ക് പിടിത്തം നഷ്ടപ്പെടുകയും ഒലിച്ച് പോകുകയുമായിരുന്നു. സഹായത്തിനായി കുടുംബവും ചുറ്റും കൂടിയവരുമെല്ലാം നിലവിളിക്കുന്നുണ്ടെങ്കിലും ആർക്കും ഒന്നും ചെയ്യാൻ സാധിച്ചില്ല.












Click it and Unblock the Notifications