കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിൽ കൂട്ടപൊരിച്ചൽ; ജിതിൻ പ്രസാദയ്ക്കെതിരെ പ്രമേയം.. തുറന്നടിച്ച് കപിൽ സിബിൽ

Google Oneindia Malayalam News

ദില്ലി; കോൺഗ്രസിൽ മുഴുവൻ സമയ അധ്യക്ഷൻ ഉൾപ്പെടെ സമഗ്രമായ അഴിച്ചുപണി വേണമെന്ന ആവശ്യപ്പെട്ട് അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് മുതിർന്ന നേതാക്കൾ കത്തയച്ചത് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്. കപിൽ സിബൽ, മുകുൾ വാസ്നിക്, ശശി തരൂർ എന്നിവർ ഉൾപ്പെടെയുള്ള 23 നേതാക്കളായിരുന്നു കത്തിന് പിന്നിൽ. ഓഗസ്റ്റ് ഏഴിന് ഒപ്പിട്ട് നല്‍കിയ കത്ത് നിര്‍ണായക പ്രവര്‍ത്തക സമിതി യോഗത്തിന്റെ തലേന്ന് പുറത്തായതതോടെയാണ് വിവാദം ഉടലെടുത്തത്. കത്ത് ആരാണ് പുറത്തുവിട്ടത് എന്നത് സംബന്ധിച്ച് ഇപ്പോഴും വ്യക്തത ഇല്ല.

വിമതർക്കെതിരെ അതൃപ്തി

വിമതർക്കെതിരെ അതൃപ്തി

അഞ്ച് മാസത്തിലേറെ നീണ്ട് നിന്ന് ചർച്ചയ്ക്ക് ശേഷമാണ് പാർട്ടിയിൽ അടിമുടി പൊളിച്ചെഴുത്ത് ആവശ്യപ്പെട്ട് നേതാക്കൾ സോണിയ ഗാന്ധിയ്ക്ക് കത്തെഴുതിയെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ഗാന്ധി തഴഞ്ഞതിലെ അതൃപ്തി ഉൾപ്പെടെയുള്ള വിഷയങ്ങളാണ് നേതാക്കളെ കത്തെഴുതാൻ പ്രേരിപ്പിച്ചതെന്നാണ് വിവരം. കത്തിനെ ചൊല്ലി വിമത നേതാക്കൾക്കെതിരെ പാർട്ടിയിൽ അതൃപ്തി പുകയുകയാണ്.

സോണിയയുടെ പ്രതികരണം

സോണിയയുടെ പ്രതികരണം

കത്ത് തന്നെ വിഷമിപ്പിച്ചെങ്കിലും നേതാക്കൾക്കെതിരെ നിലവിൽ നടപടിയൊന്നുമില്ലെന്നായിരുന്നു സോണിയാ ഗാന്ധി വ്യക്തമാക്കിയത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗവും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും സോണിയ അറിയിച്ചു. എന്നാൽ അംബിക സോണി ഉൾപ്പെടെയുള്ള നേതാക്കൾ വിമതർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

പ്രവർത്തിക്കാൻ അനുവദിക്കില്ല

പ്രവർത്തിക്കാൻ അനുവദിക്കില്ല

മഹാരാഷ്ട്രയിലെ മുതിർന്ന നേതാവും മന്ത്രിയുമായ സുനിൽ കേദർ കത്തെഴുതിയ സംസ്ഥാനത്തെ നേതാക്കൾക്കെതിരെ രംഗത്തെത്തിയിരുന്നു. മുകുൾ വാസ്നിക് , പൃഥ്വിരാജ് ചവാൻ, മിലിന്ദ് ഡിയോറ എന്നിവർ മാപ്പ് പറയാൻ തയ്യാറാണകണമെന്നും ഇല്ലേങ്കിൽ സംസ്ഥാനത്ത് പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും കേദർ പറഞ്ഞിരുന്നു.

Recommended Video

cmsvideo
'RBI has confirmed my warnings': Rahul Gandhi | Oneindia Malayalam
പുറത്താക്കമെന്ന് പ്രമേയം

പുറത്താക്കമെന്ന് പ്രമേയം

ഇപ്പോഴിതാ കത്തെഴുതിയ നേതാക്കളിൽ ഒരാളും യുപിയിൽ നിന്നുള്ള നേതാവുമായ ജിതിൻ പ്രസാദയ്ക്കെതിരെ പ്രമേയം പാസാക്കിയിരിക്കുകയാണ് ജില്ലാ ഘടകം. യുപിയിലെ ലഖിംപൂർ ഘടകമാണ് ജിതിൻ പ്രസാദയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരിക്കുന്നത്.
കത്തിൽ ഒപ്പിട്ട എല്ലാവർക്കുമെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും ജില്ലാ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

ഗാന്ധി കുടുംബത്തിനെതിരെ

ഗാന്ധി കുടുംബത്തിനെതിരെ

2009 ൽ ലഖിംപൂർ ഖേരി ജില്ലയുടെ ഭാഗമായ ധൗറ ലോക്‌സഭാ സീറ്റിൽ നിന്നുള്ള എംപിയായിരുന്നു ജിതിൻ പ്രസാദ. സോണിയക്കയച്ച കത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്ന് ഒപ്പിട്ട ഒരേ ഒരാള്‍ ജിതിൻ പ്രസാദയാണ്. അദ്ദേഹത്തിന്റെ കുടുംബ ചരിത്രം ഗാന്ധി കുടുംബത്തിനെതിരെയാണെന്നും പിതാവ് ജിതേന്ദ്ര പ്രസാദ് സോണിയ ഗാന്ധിക്കെതിരായ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നവെന്നും ജില്ലാ ഘടകം വിമർശിച്ചു.

അച്ചടക്കലംഘനം

അച്ചടക്കലംഘനം

എന്നിട്ടും സോണിയ ജിതിൻ പ്രസാദയ്ക്ക് മത്സരിക്കാൻ അവസരം നൽകി. അദ്ദേഹത്തെ മന്ത്രിയാക്കി. ജിതിന്റെ നടപടി അച്ചടക്കലംഘനമാണ്. അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നു. അതേസമയം വിമതർക്കെതിരെ പ്രതിഷേധം ഉയർന്നതോടെ നേതാക്കളെ പ്രതിരോധിച്ച് മുതിർന്ന നേതാവായ കപിൽ സിബൽ രംഗത്തെത്തി. കത്തെഴുതിയ നേതാക്കളിൽ ഒരാളാണ് സിബൽ. ജിതിന്‍ പ്രസാദയെ ഔദ്യോഗികമായി ലക്ഷ്യമിടുന്നത് നിര്‍ഭാഗ്യകരമാണെന്ന് കപില്‍ സിബല്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.

കോൺഗ്രസ് ചെയ്യേണ്ടത്

കോൺഗ്രസ് ചെയ്യേണ്ടത്

സ്വന്തം നേതാക്കളെ ലക്ഷ്യമിട്ട് സമയം പാഴാക്കുകയല്ല കോൺഗ്രസ് ഇപ്പോൾ ചെയ്യേണ്ടത്. പകരം സർജ്ജിക്കൽ സ്ട്രൈക്കിലൂടെ ബിജെപിക്കെതിരെ രംഗത്തെത്തുകയാണ് വേണ്ടതെന്ന് സിബൽ ട്വീറ്റ് ചെയ്തു. 23 നേതാക്കളില്‍ പെട്ട മനീഷ് തിവാരി ട്വിറ്ററിലൂടെ കപില്‍ സിബലിന് പിന്തുണയുമായി രംഗത്തെത്തി. 'ദീര്‍ഘദൃഷ്ടിയുള്ളത്' എന്നായിരുന്നു തിവാരി ഇതിനോട് പ്രതികരിച്ചത്.

English summary
Unfortunate that Jitin Prasada is targeted, congress should target bjp with surgical strike;Kapil sibal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X