കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വലയ ഗ്രഹണം നേരിട്ട് കാണാന്‍ സാധിച്ചില്ല; നിരാശയോടെ ചിത്രങ്ങള്‍ പങ്കുവെച്ച് നരേന്ദ്ര മോദി

Google Oneindia Malayalam News

Recommended Video

cmsvideo
PM Modi could not see solar eclipse due to Dense Fog | Oneindia Malayalam

ദില്ലി: പൂര്‍ണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം കാണാനാകാത്തതിന്‍റെ നിരാശ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സജ്ജീകരണങ്ങളുമായി സൂര്യഗ്രഹണം കാണാന്‍ ഒരുങ്ങിയെങ്കിലും ദില്ലിയിലെ മേഘാവൃതമായ അന്തരീക്ഷം കാരണം സൂര്യനെ കാണാനായില്ലെന്ന് മോദി ട്വീറ്റ് ചെയ്തു. എന്നാല്‍ കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ വലയസൂര്യ ഗ്രഹണം ലൈവ് സ്ട്രീമിലൂടെ കാണാന്‍ സാധിച്ചെന്നും ട്വീറ്റില്‍ മോദി കുറിച്ചു.

 modisolar

'എല്ലാ ഇന്ത്യക്കാരേയും പോലെ താനും വലയ സൂര്യഗ്രഹണം കാണാന്‍ ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ദില്ലിയിലെ അന്തരീക്ഷം മേഘാവൃതമായതിനാല്‍ തനിക്ക് സൂര്യഗ്രഹണം കാണാന്‍ സാധിച്ചില്ല. പക്ഷേ കോഴിക്കോടേയും രാജ്യത്തെ മറ്റ് ചിലയിടങ്ങളിലേയും ഗ്രഹണം തത്സമയ സ്ട്രീമിലെ താന്‍ വ്യക്തമായി കണ്ടു. മാത്രമല്ല, വിദഗ്‍ധരുമായി ചർച്ച ചെയ്ത് വലയ സൂര്യഗ്രഹണത്തെക്കുറിച്ചുള്ള വിവരങ്ങൾ വിശദമായി മനസിലാക്കിയെന്നും മോദി ട്വീറ്റ് ചെയ്തു.

ചന്ദ്രന്‍ ഭൂമിക്കും സൂര്യനും ഇടയില്‍ വരുമ്പോള്‍ വലയം പോലെ സൂര്യന്‍ ദൃശ്യമാകുന്നതാണു വലയ സൂര്യഗ്രഹണം.വ്യാഴാഴ്ച്ച രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന ഗ്രഹണം 11.15 വരെയാണ് നീണ്ട് നില്‍ക്കുക. നൂറ്റാണ്ടിനിടയിലെ രണ്ടാമത്തെ വലയ സൂര്യഗ്രഹണം കേരളത്തില്‍ ആദ്യമായി ദൃശ്യമായത് കാസര്‍ഗോഡെ ചെറുവത്തൂരിലായിരുന്നു. സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ശ്രീലങ്ക, മലേഷ്യ, ഇന്തൊനീഷ്യ, സിംഗപ്പുര്‍ രാജ്യങ്ങളിലൂടെയാണു ഗ്രഹണപാത കടന്നുപോകുന്നത്.

നൂറ്റാണ്ടിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കണ്ട് കേരളം; ഗ്രഹണം 11.10 വരെ നീളുംനൂറ്റാണ്ടിലെ രണ്ടാമത്തെ വലയസൂര്യഗ്രഹണം കണ്ട് കേരളം; ഗ്രഹണം 11.10 വരെ നീളും

ആദ്യം എന്‍പിആര്‍ നടപ്പാക്കിയത് യുപിഎ സര്‍ക്കാരെന്ന് ബിജെപി; മറുപടിയുമായി കോണ്‍ഗ്രസ്ആദ്യം എന്‍പിആര്‍ നടപ്പാക്കിയത് യുപിഎ സര്‍ക്കാരെന്ന് ബിജെപി; മറുപടിയുമായി കോണ്‍ഗ്രസ്

മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ സജീവമാകാത്തത് എന്തുകൊണ്ട്? അഭിപ്രായ വ്യത്യാസമോ? മഞ്ജു മനസ് തുറക്കുന്നു..മഞ്ജു വാര്യർ ഡബ്ല്യുസിസിയിൽ സജീവമാകാത്തത് എന്തുകൊണ്ട്? അഭിപ്രായ വ്യത്യാസമോ? മഞ്ജു മനസ് തുറക്കുന്നു..

English summary
Unfortunately, I could not see the Sun; modi shares pictures of solar eclipse
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X