കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിര്‍ഭാഗ്യത്തിന് താന്‍ വിവാഹം കഴിച്ചത്.. വെളിപ്പെടുത്തി രാഹുല്‍ ഗാന്ധി!

  • By
Google Oneindia Malayalam News

ചോദ്യങ്ങളെ അഭിമുഖീകരിക്കുന്ന, എല്ലാ ചോദ്യത്തിനും ഉത്തരങ്ങളുള്ള നാളെയുടെ രാഷ്ട്രീയ നേതാവ്, ഇങ്ങനെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് ചെന്നൈയിലെ സ്റ്റെല്ലാ മേരീസ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെന്നൈയില്‍ എത്തിയപ്പോഴായിരുന്നു രാഹുല്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്.

<strong>വീഡിയോയിലെ ശബ്ദം എംകെ രാഘവന്‍റേത് തന്നെ! എംകെ രാഘവനെ പൊളിച്ചടുക്കി ഷമ്മി തിലകന്‍</strong>വീഡിയോയിലെ ശബ്ദം എംകെ രാഘവന്‍റേത് തന്നെ! എംകെ രാഘവനെ പൊളിച്ചടുക്കി ഷമ്മി തിലകന്‍

മഹാരാഷ്ട്രയിലും ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ രാഹുല്‍ തന്‍റെ മറുപടികള്‍ കൊണ്ട് അവിടുത്തെ വിദ്യാര്‍ത്ഥിനികളേയും കൈയ്യിലെടുത്തിരിക്കുകയാണ്. പൂനെയില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി സംവദിച്ചത്. രാഹുലിന്‍റെ വാക്കുകളിലേക്ക്

 വിദ്യാര്‍ത്ഥികളോട്

വിദ്യാര്‍ത്ഥികളോട്

മഹാരാഷ്ട്രയിലെ പൂനെയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി എത്തിയപ്പോഴാണ് രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചത്. നിരവധി ചോദ്യങ്ങള്‍ രാഹുലിന് മുന്നിലേക്ക് വിദ്യാര്‍ത്ഥികള്‍ എറിഞ്ഞു.

 പ്രിയങ്കയെ കുറിച്ച്

പ്രിയങ്കയെ കുറിച്ച്

സഹോദരി പ്രിയങ്ക ഗാന്ധിയെ കുറിച്ചുള്ളതായിരുന്നു വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ ചോദ്യം. രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെ രാഹുലിനെ കുറിച്ച് പ്രിയങ്ക ഗാന്ധി തന്‍റെ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ധൈര്യശാലിയായ, തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ തന്‍റെ സഹോദരന്‍ എന്നായിരുന്നു പ്രിയങ്ക ട്വീറ്റില്‍ കുറിച്ചത്.

 എവിടുന്ന് വന്നു

എവിടുന്ന് വന്നു

താങ്കള്‍ക്ക് ഇത്രയും ധൈര്യം എവിടെ നിന്ന് ലഭിച്ചുവെന്നായിരുന്നു ചോദ്യം. തന്‍റെ അനുഭവങ്ങളാണ് തന്നെ ധൈര്യശാലിയാക്കിയതെന്ന് രാഹുല്‍ പറഞ്ഞു. യാഥാര്‍ത്ഥ്യങ്ങളെ താന്‍ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് തനിക്ക് ധൈര്യശാലിയാകാന്‍ കഴിയുന്നു. എന്നാല്‍ പൊള്ളത്തരങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ ഭീരുക്കളായിരിക്കും, രാഹുല്‍ പറഞ്ഞു.

 വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം

വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം

പ്രിയങ്ക തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ്. മുത്തശ്ശി ഇന്ദിരാ ഗാന്ധിയെ കുറിച്ചും രാഹുല്‍ ഗാന്ധി വാചാലാനായി. സംവാദത്തിനിടെ രാഹുലിന്‍റെ വയനാട് സ്ഥാനാര്‍ത്ഥിത്വത്തെ കുറിച്ചും വിദ്യാര്‍ത്ഥികള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചു. വയനാട്ടിലെ ഭക്ഷണത്തെ കുറിച്ചായിരുന്നു രാഹുലിന്റെ പ്രതികരണം.

 ഏറ്റവും ഇഷ്ടമായത്

ഏറ്റവും ഇഷ്ടമായത്

വയനാട്ടിലെ ഭക്ഷണം തനിക്ക് ഇഷ്ടമാണ്. പക്ഷേ ഭക്ഷണത്തിന് ഇത്തിരി എരിവ് കൂടുതലായിരിക്കും. എന്നാലും വയനാടന്‍ ഭക്ഷണം എനിക്ക് ഇഷ്ടമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. തനിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് സ്നേഹം മാത്രമേ ഉള്ളൂവെന്നും രാഹുല്‍ പറഞ്ഞു.

 മോദിയോടുള്ള സ്നേഹം

മോദിയോടുള്ള സ്നേഹം

അദ്ദേഹം എത്തരത്തില്‍ ഉള്ള ആളാണെന്ന് തനിക്ക് അറിയേണ്ട, പക്ഷേ തനിക്ക് മോദിയോട് സ്നേഹമാണ്. അദ്ദേഹത്തോട് ഒരു തരത്തിലുള്ള ദേഷ്യമോ വാശിയോ തനിക്ക് ഇല്ല, രാഹുല്‍ പറഞ്ഞു. എന്നാല്‍ മോദിക്ക് അങ്ങനെയല്ല, തന്നെ അദ്ദേഹത്തിന് ഇഷ്ടമല്ല, രാഹുല്‍ ഗാന്ധി പറഞ്ഞു.

 ചിരി പടര്‍ത്തി മറുപടി

ചിരി പടര്‍ത്തി മറുപടി

എന്നാല്‍ രാഹുലിന്‍റെ മറുപടി വിദ്യാര്‍ത്ഥികളില്‍ ചിരി പടര്‍ത്തി. ഇതാദ്യമായല്ല രാഹുല്‍ ഗാന്ധി മോദിയെ തനിക്ക് ഇഷ്ടമാണെന്ന് പറയുന്നത്. ചെന്നൈയില്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിച്ചപ്പോഴും അദ്ദേഹം മോദിയോടുള്ള തന്‍റെ ഇഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിരുന്നു. എന്തുകൊണ്ടാണ് മോദിയെ പാര്‍ലമെന്‍റില്‍ വെച്ച് കെട്ടി പിടിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

 ആരാകും ഹീറോയിന്‍

ആരാകും ഹീറോയിന്‍

സംവാദത്തിനിടെയിലെ രസകരമായ ചോദ്യം ഇങ്ങനെയായിരുന്നു, ഇപ്പോള്‍ ബയോപിക്കുകളുടെ കാലമാണ് ബോളിവുഡില്‍. താങ്കളുടെ ബയോപ്പിക്കില്‍ ആരായിരിക്കും താങ്കളുടെ ഹീറോയിന്‍ എന്നായിരുന്നു രാഹുലിനോടുള്ള ചോദ്യം.

 വിവാഹം കഴിഞ്ഞല്ലോ

വിവാഹം കഴിഞ്ഞല്ലോ

രസകരമായിരുന്നു രാഹുലിന്‍റെ മറുപടി. നിര്‍ഭാഗ്യവശാല്‍ താന്‍ വിവാഹം കഴിച്ചത് തന്‍റെ ജോലിയെ ആണ്, എന്നായിരുന്നു രാഹുലിന്‍റെ മറുപടി. ഇത് ആദ്യമായല്ല രാഹുല്‍ ഗാന്ധിയോട് പങ്കാളിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയരുന്നത്.

 ഹൈദരാബാദില്‍ വെച്ച്

ഹൈദരാബാദില്‍ വെച്ച്

മുന്‍പ് ഹൈദരാബാദില്‍ വെച്ചും രാഹുല്‍ ഗാന്ധിയോട് പങ്കാളിയെ കുറിച്ച് ചോദ്യം ഉയര്‍ന്നിരുന്നു. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ആണ് വിവാഹം കഴിച്ചതെന്നായിരുന്നു രാഹുല്‍ ഗാന്ധി അന്ന് പറഞ്ഞത്.

 ന്യായ് പദ്ധതിയെ കുറിച്ച്

ന്യായ് പദ്ധതിയെ കുറിച്ച്

കോണ്‍ഗ്രസിന്‍റെ സ്വപ്ന പദ്ധതിയായ ന്യായ് പദ്ധതിയെ കുറിച്ചു ചോദ്യങ്ങള്‍ ഉയര്‍ന്നു. ന്യായ് പദ്ധതിയെ കുറിച്ച് ആരും ആശങ്കപെടേണ്ടെ. കോണ്‍ഗ്രസ് പ്രകടന പത്രികയിലെ എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ പോകുന്നതാണ്. അത് ജനങ്ങളുടെ ആവശ്യവും വികാരവുമാണ്.

 വര്‍ധിപ്പിക്കില്ല

വര്‍ധിപ്പിക്കില്ല

ഏറെ ആലോചിച്ച ശേഷമാണ് പ്രകട പത്രിക പുറത്തിറക്കിയത്. മിനിമം വേതന പദ്ധതിയുടെ പേരില്‍ നികുതി വര്‍ധിപ്പിക്കേണ്ടി വരില്ലെന്നും രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളോട് പറഞ്ഞു.

മഹാരാഷ്ട്രയില്‍ ആര് വീഴും ആര് വാഴും! കണക്കുകള്‍ പറയുന്നത്

English summary
unfortunately im wedded says rahul gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X