രാഹുല്‍ ഗാന്ധി വാഗ്ദാനങ്ങളെല്ലാം പാലിച്ചോ? കണക്കുകളില്‍ കോണ്‍ഗ്രസ് മുന്നില്‍
ദില്ലി: കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിനിറങ്ങുമ്പോള്‍ ആശങ്ക നല്‍കുന്ന ഒരു കാര്യമാണ് മുന്നിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം പാലിച്ചോ. ഇതിന്റെ ഫലം അനുസരിച്ച് ഇരിക്കും മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസിന്റെ പ്രകടനമെന്നാണ് സര്‍വേകളെല്ലാം വ്യക്തമാക്കുന്നത്. നരേന്ദ്ര മോദിയെ നേരിടാന്‍ കോണ്‍ഗ്രസിന് വാഗ്ദാനങ്ങള്‍ പാലിക്കേണ്ടതും അത്യാവശ്യമാണ്.
തിരഞ്ഞെടുപ്പ് കാലങ്ങളില്‍ പദ്ധതികളൊന്നും കോണ്‍ഗ്രസിന് നടപ്പാക്കാനാവില്ല. പെരുമാറ്റചട്ടം നിലവിലുണ്ട്. അതുകൊണ്ട് മൂന്ന് മാസം കൊണ്ട് എന്തൊക്കെ കാണിച്ചോ അതിന്റെ വിലയിരുത്തലാണ് ഇനി ഉണ്ടാവുക. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസാണ് ജനപ്രിയ പാര്‍ട്ടി. പക്ഷേ രാഹുല്‍ ഗാന്ധിയുടെ ഇമേജ് ഇതുകൊണ്ട് വര്‍ധിച്ചോയെന്ന കാര്യങ്ങളൊന്നും ഇപ്പോഴും വ്യക്തമല്ല.

കര്‍ഷക വായ്പകള്‍
കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ വാഗ്ദാനമായിരുന്നു കര്‍ഷക വായ്പ എഴുതി തള്ളുമെന്ന നയം. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഇത് പൂര്‍ണമായ രീതിയില്‍ നടപ്പിലാക്കിയിട്ടില്ല. എന്നാല്‍ ഇത് മുന്നോട്ട് തന്നെയാണ് പോകുന്നത്. പെരുമാറ്റച്ചട്ട ലംഘനം വന്നത് കൊണ്ട് തല്‍ക്കാലം ഇത് നിര്‍ത്തിവെച്ചിരിക്കുകയാണ്. പക്ഷേ മോദി സര്‍ക്കാരിനെ അപേക്ഷിച്ച് ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ് കോണ്‍ഗ്രസ്.

രാഹുലിനുള്ള പ്രതിസന്ധി
രാഹുല്‍ വിശ്വാസ്യതയുള്ള നേതാവായി മാറിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പക്ഷേ അവിടെ ഇനിയും നിരവധി പേര്‍ക്ക് കര്‍ഷക ആനുകൂല്യം ലഭിക്കുന്നുണ്ട്. ഇവിടെ ബിജെപിയുടെ കര്‍ഷക ധനസഹായം പെട്ടെന്ന് തന്നെ കര്‍ഷകര്‍ക്ക് ലഭിക്കുന്നുണ്ട്. ഇത് കോണ്‍ഗ്രസിന് അല്‍പ്പം ആശങ്കപ്പെടുത്തുന്ന കാര്യമാണ്. കേന്ദ്ര പദ്ധതികള്‍ കര്‍ഷകരിലേക്ക് കൃത്യമായി എത്തുന്നത് മോദിയെ കൂടുതല്‍ ജനപ്രിയനാക്കും.

ഫണ്ട് തടയുന്നു
കേന്ദ്രത്തിന്റെ ഫണ്ട് ഇതുവരെ കര്‍ഷകരിലേക്കെത്തിക്കാന്‍ മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകള്‍ തയ്യാറായിട്ടില്ല. ഛത്തീസ്ഗഡ് ഇത് നടപ്പിലാക്കിയിട്ടുണ്ട്. മധ്യപ്രദേശ് സ്വന്തം കാര്‍ഷിക പദ്ധതി സംസ്ഥാനത്ത് നടപ്പാക്കാമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര പദ്ധതിയെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. രാജസ്ഥാന്‍ 1.27 ലക്ഷം കര്‍ഷകരുടെ പേര് കേന്ദ്രത്തിന് സമര്‍പ്പിച്ചെങ്കിലും പണം നല്‍കാനുള്ള ഉത്തരവില്‍ ഒപ്പുവെച്ചിട്ടില്ല. ഇതോടെ ഫണ്ട് കേന്ദ്രം കൈമാറിയിട്ടില്ല.

കണക്കുകള്‍ ഇങ്ങനെ
രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ എഴുതി തള്ളുമെന്നാണ് കമല്‍നാഥ് പ്രഖ്യാപിച്ചിരുന്നത്. അഞ്ചര ലക്ഷം കര്‍ഷകരാണ് ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2.48 ലക്ഷം കര്‍ഷകരുടെ വായ്പയാണ് എഴുതി തള്ളത്. ഇത് 50 ശതമാനത്തില്‍ താഴെയാണ്. അതേസമയം എഴുതി തള്ളിയ കര്‍ഷകര്‍ക്ക് ഇതിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് വലിയ നേട്ടമാണ്. 9601 കോടി രൂപയുടെ വായ്പകള്‍ ഇതുവരെ എഴുതി തള്ളിയിട്ടുണ്ടെന്നാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ കണക്ക്.

കോണ്‍ഗ്രസിന് തിരിച്ചടിയാവുമോ?
വായ്പകള്‍ മുഴുവന്‍ എഴുതി തള്ളാതിരുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാവുമോ എന്നാണ് ഇനി അറിയാനുള്ളത്. ബിജെപിയുടെ പ്രചാരണം പോലെയാണ് ഇനി കാര്യങ്ങള്‍ ഉണ്ടാവുക. അതേസമയം രാഹുലിന്റെ പ്രഖ്യാപനം കാര്യമായ രീതിയില്‍ തന്നെ അവതരിപ്പിക്കാന്‍ സാധിച്ചത് കോണ്‍ഗ്രസിന്റെ പ്രതിച്ഛായം ഉയര്‍ത്തിയിട്ടുണ്ട്. രാഹുലിന്റെ പ്രചാരണവും ഇതില്‍ നിര്‍ണായകമാകും.












Click it and Unblock the Notifications