കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചലിലും രാഹുല്‍ പണി തുടങ്ങി! കോണ്‍ഗ്രസുമായി കൈകോര്‍ക്കുക മൂന്ന് ബിജെപി നേതാക്കള്‍!ഞെട്ടി നേതൃത്വം

  • By Aami Madhu
Google Oneindia Malayalam News

നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വന്‍ പ്രതിസന്ധിയിലാണ് ബിജെപിയെ കൊണ്ട് എത്തിച്ചിരിക്കുന്നത്.സഖ്യകക്ഷികള്‍ ഉയര്‍ത്തുന്ന വെല്ലുവിളിക്ക് പിന്നാലെ പ്രമുഖ നേതാക്കളടക്കം ബിജെപിക്കെതിരെ പാലം വലിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞു. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ മുന്‍ ബിജെപി മന്ത്രി തന്നെയാണ് പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയത്. പിന്നാലെ യുപിയില്‍ ബിജെപി നേതാവ് ശിവപാല്‍ യാദവ് കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തി. അധികാരത്തില്‍ ഇരിക്കുന്ന ഹിമാചല്‍ പ്രദേശിലും ബിജെപിയെ സംബന്ധിച്ച് ശുഭകരമായ വാര്‍ത്തയല്ല പുറത്ത് വരുന്നത്. ഹിമാചലില്‍ മൂന്ന് ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വെളിപ്പെടുത്തല്‍.

കാലിടറി ബിജെപി

കാലിടറി ബിജെപി

15വര്‍ഷം ഭരിച്ചിരുന്ന മൂന്ന് പ്രധാന സംസ്ഥാനങ്ങളാണ് ബിജെപിക്ക് നഷ്ടമായിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്‍റെ തേരോട്ടം ചില്ലറയൊന്നുമല്ല ബിജെപിയെ അസ്വസ്ഥമാക്കുന്നത്. കോണ്‍ഗ്രസ് വിജയം സഖ്യകക്ഷികളെ എന്‍ഡിഎ വിട്ട് യുപിഎയിലേക്ക് ചേക്കാറാന്‍ പ്രേരിപ്പിക്കുന്നുവെന്നതും ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്നുണ്ട്.

പുറത്ത് പോയവര്‍

പുറത്ത് പോയവര്‍

ഇതുവരെ മൂന്ന് കക്ഷികളാണ് എന്‍ഡിഎ സഖ്യം അവസാനിപ്പിച്ച് പുറത്ത് പോയിരിക്കുന്നത്. ചന്ദ്രബാബു നായിഡുവിന്‍റെ തെലുങ്ക് ദേശം പാര്‍ട്ടിയായിരുന്നു ആദ്യം ബന്ധം ഉപേക്ഷിച്ചത്. കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ടിഡിപി സഖ്യം അവസാനിപ്പിച്ചത്.

പടിയിറക്കം

പടിയിറക്കം

ആഗസ്തില്‍ മെഹ്ബുബ മുഫ്തിയുമായുളള സഖ്യവും തെറ്റിപിരിഞ്ഞു. കഴിഞ്ഞ മാസം മുന്‍ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ ആര്‍എല്‍എസ്പി എന്‍ഡിഎയില്‍ നിന്ന് പുറത്തുവന്നു. ബിഹാറില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സീറ്റ് വിഭജനത്തെ ചൊല്ലിയായിരുന്നു കുശ്വാഹയുടെ പടിയിറക്കം.

പിന്തുണയ്ക്കില്ല

പിന്തുണയ്ക്കില്ല

അതിനിടയിലാണ് പാര്‍ട്ടിയിലെ പ്രമുഖരടക്കം കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസമാണ് മഹരാഷ്ട്രയില്‍ നിന്നുള്ള ബിജെപി മുന്‍മന്ത്രി കോണ്‍ഗ്രസിലേക്ക് പോകുമെന്ന് വ്യക്തമാക്കിയത്. യുപിയില്‍ നിന്നുള്ള ബിജെപി നേതാവ് ശിവപാല്‍ യാദവും ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഹിമാചലിലും വേരിളകുന്നു

ഹിമാചലിലും വേരിളകുന്നു

അധികാരത്തില്‍ ഇരിക്കുന്ന ഹിമാലചിലും ബിജെപിയുടെ കാര്യങ്ങള്‍ പന്തിയല്ലെന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കെ മൂന്ന് പ്രമുഖ ബിജെപി എംഎല്‍എമാര്‍ കോണ്‍ഗ്രസുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്വിന്ദര്‍ സുഖു വെളിപ്പെടുത്തിയത്.

സുഖുവിന്‍റെ വെളിപ്പെടുത്തല്‍

സുഖുവിന്‍റെ വെളിപ്പെടുത്തല്‍

സര്‍ക്കാര്‍ രൂപീകരണ വാര്‍ഷികം ബിജെപി സമുചിതമായി ആഘോഷിക്കുന്നതിനിടയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ വെളിപ്പെടുത്തല്‍. അതേസമയം ഏതൊക്കെ നേതാക്കളാണ് കോണ്‍ഗ്രസുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയതെന്ന് സുഖു വ്യക്തമാക്കിയില്ല.

മൂന്ന് പേര്‍

മൂന്ന് പേര്‍

മോദിയുടെ സ്വേച്ഛാദിപത്യ സമീപനമാണ് എംഎല്‍എമാരെ ചൊടിപ്പിച്ചതെന്നും പേര് വെളിപ്പെടുത്തുന്നത് വിശ്വാസലംഘനമാണെന്നും സുഖു വ്യക്തമാക്കി. ബിജെപിയിലെ പ്രമുഖ നേതാവായ ഹാമിര്‍പുര്‍ സുരേഷ് ചാന്ദല്‍ ആണ് കോണ്‍ഗ്രസിലേക്ക് എത്താന്‍ സാധ്യതയുള്ളവരില്‍ ഒരാള്‍ എന്നാണ് പുറത്ത് വന്ന വിവരം.

അതൃപ്തി അറിയിച്ചു

അതൃപ്തി അറിയിച്ചു

പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെ വിമര്‍ശിച്ച് നേരത്തേ തന്നെ രകംഗത്തെത്തിയ ആളാണ് ചാന്ദല്‍.
പാര്‍ട്ടിയിലെ അതൃപ്തിയെ കുറിച്ച് നേതൃത്വമായി സംസാരിച്ചെങ്കിലും ലഭിച്ച മറുപടിയില്‍ തൃപ്തനല്ലെന്ന് സുരേഷ് ചാന്ദല്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

മുഖ്യനെതിരെ

മുഖ്യനെതിരെ

മുഖ്യമന്ത്രി ജയ്റാം താക്കൂറിനെതിരെ നേരത്തേ തന്നെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഈ കൂട്ടത്തിലുള്ളവരാണ് പാര്‍ട്ടിക്കെതിരെ വിമത സ്വരം ഉയര്‍ത്തുന്നതെന്നാണ വിവരം.

ബിജെപി സര്‍ക്കാര്‍

ബിജെപി സര്‍ക്കാര്‍

അഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാനത്ത് ബിജെപി അധികാരത്തില്‍ ഏറുന്നത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് ബിജെപി അധികാരത്തിലെത്തിയത്.

English summary
Unhappy BJP leaders in contact with Congress, confirms Sukhw
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X