കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് താന്‍ കുടിക്കുന്നത്! രാജിക്കൊരുങ്ങി എച്ച്ഡി കുമാരസ്വാമി?

  • By Desk
Google Oneindia Malayalam News

ഏറെ രാഷ്ട്രീയ നാടകങ്ങള്‍കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് കര്‍ണാടകത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ ഏറിയത്. കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതെ വന്നതോടെ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ കളം മാറ്റി ചവിട്ടുകയായിരുന്നു.ബിജെപിയെ എങ്ങനേയും ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന തിരുമാനത്തില്‍ കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു.

117 എംഎല്‍എമാരുടെ പിന്തുണയായിരുന്നു കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്.എച്ച്ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം വിട്ടു നല്‍കിയ കോണ്‍ഗ്രസ് മന്ത്രിമാരെ തിരുമാനിക്കാനുള്ള അനുവാദവും ജെഡിഎസിന് നല്‍കി. എന്നാല്‍ ഭരണത്തില്‍ ഏറി മാസങ്ങള്‍ തികയും മുന്‍പ് തന്നെ കൂട്ടുമന്ത്രി സഭയില്‍ മുഖ്യമന്ത്രി ആയതില്‍ തനിക്ക് സന്തോഷമില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് എച്ച്ഡി കുമാരസ്വാമി.

 സന്തോഷവാനല്ല

സന്തോഷവാനല്ല

കഴിഞ്ഞ ദിവസം ശേഷാദ്രിപുരത്ത് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണ പരിപാടിക്കിടെയാണ് സഖ്യസര്‍ക്കാരിലുള്ള അതൃപ്തി കുമാരസ്വാമി പരസ്യമായി പ്രകടിപ്പിച്ചത്. ' ഞാന്‍ അധികാരത്തില്‍ ഏറിയത് നിങ്ങളെ സന്തോഷപ്പെടുത്തുന്നുണ്ടെന്ന് എനിക്കറിയാം. കൂട്ടുമന്ത്രിസഭയെന്ന വിഷമാണ് താന്‍ കുടിച്ച് കൊണ്ടിരിക്കുന്നത്. ഒരു സഖ്യസര്‍ക്കാരിന്‍റെ മുഖ്യമന്ത്രിയായി തുടരുന്നതില്‍ തനിക്ക് സംതൃപ്തിയില്ല' എന്നായിരുന്നു കുമാരസ്വാമി പറഞ്ഞത്. യോഗത്തില്‍ വികാരാധീനനായായിരുന്നു കുമാരസ്വാമി സംസാരിച്ചത്.

അനുഗ്രഹം

അനുഗ്രഹം

മുഖ്യമന്ത്രിയാകുന്നതിനുള്ള അനുഗ്രഹം ജനങ്ങള്‍ തനിക്ക് നേരത്തേ നല്‍കിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ. എന്നാല്‍ പാര്‍ട്ടിക്ക് വ്യക്തമായ ഭൂമരിപക്ഷം ലഭിക്കാത്തതില്‍ തനിക്ക് വേദന ഉണ്ട്. തിരഞ്ഞെടുപ്പ് യോഗങ്ങളില്‍ തനിക്ക് പിന്തുണ നല്‍കിയ ജനങ്ങള്‍ വോട്ട് ചെയ്യാന്‍ നേരം തന്നെ മറന്നു. ഒറ്റയ്ക്ക് ഭരണത്തില്‍ ഏറാമെന്ന ജെഡിഎസിന്‍റെ പ്രതീക്ഷയ്ക്കാണ് ഇത് മങ്ങലേല്‍പ്പിച്ചത്.

ജനങ്ങള്‍ക്ക് വേണ്ടി

ജനങ്ങള്‍ക്ക് വേണ്ടി

ഭഗവാന്‍ വിശ്വകണ്ഠനപോലെ വിഷം കഴിച്ചിരിക്കുകയാണ് താന്‍ എന്നും അദ്ദേഹം പറഞ്ഞു. അധികാരമോഹം കൊണ്ടല്ല താന്‍ മുഖ്യമന്ത്രിയായത്. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്. തന്‍റെ പാര്‍ട്ടിയുടേയും പിതാവിന്‍റേയും ആഗ്രഹം നിറവേറ്റാനാണ് താന്‍ അധികാരത്തില്‍ ഏറിയത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പാര്‍ട്ടിക്ക് നല്‍കിയ വോട്ടുകള്‍ പാര്‍ട്ടിയുടെ ആത്മവിശ്വാസം കെടുത്തി. 37 സീറ്റുകളായിരുന്നു ജെഡിഎസിന് ലഭിച്ചത്.

കാരണം

കാരണം

സോഷ്യല്‍ മീഡിയയില്‍ കുടക് സ്വദേശിയായ യുവാവ് കുമാരസ്വാമി എന്‍റെ മുഖ്യമന്ത്രി അല്ല എന്ന കമന്‍റോടെ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇത് വന്‍ ചര്‍ച്ചയായിരുന്നു. മഴയില്‍ കുടകിലെ റോഡുകള്‍ ഒലിച്ചു പോയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചായിരുന്നു യുവാവിന്‍റെ പോസ്റ്റ്. തങ്ങളുടെ കടങ്ങള്‍ എഴുതി തള്ളുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് ആരോപിച്ച് മത്സ്യതൊഴിലാളികളും രംഗത്തെത്തിയിരുന്നു. ഇതൊക്കെയാണ് മുഖ്യമന്ത്രിയുടെ വികാരഭരിത പ്രസംഗത്തിന് പിന്നിലെ കാരണമെന്നാണ് റിപ്പോര്‍ട്ട്.

കാര്‍ഷിക കടങ്ങള്‍

34000 കോടി രൂപയുടെ കാര്‍ഷിക കടങ്ങള്‍ ആദ്യ ബജറ്റില്‍ തന്നെ സര്‍ക്കാര്‍ എഴുതി തള്ളിയിരുന്നെങ്കിലും ബജറ്റില്‍ അധിക നികുതി ചുമത്താനുള്ള തിരുമാനത്തിന് വന്‍ വിമര്‍ശനങ്ങളായിരുന്നു നേരിടേണ്ടി വന്നത്. തന്നെ ക്രൂശിക്കുന്നവര്‍ക്ക് കഴിഞ്ഞ കുറച്ചു നാളുകളായി താന്‍ അനുഭവിക്കുന്ന വേദനയെന്തെന്ന് അറിയില്ല.

വായ്പകള്‍

വായ്പകള്‍

വായ്പകള്‍ റദ്ദാക്കുന്നതിനായി താന്‍ ഒരുമാസമായി ഉദ്യോഗസ്ഥരുമായി മല്ലിടുകയാണ്. അതൊന്നും ആരും അറിയുന്നില്ല. അന്ന ഭാഗ്യ പദ്ധതി പ്രകാരം അഞ്ച് കിലോ അരി കിട്ടിയവര്‍ക്ക് ഏഴ് കിലോ ലഭ്യമാക്കി. ഇതിന് 2500 കോടി തുകയാണ് വേണ്ടിവന്നത്. നികുതി കൂട്ടിയെന്ന് അലമുറ ഇടുന്നവര്‍ ഇതൊന്നും കാണുന്നില്ല.
താന്‍ ആഗ്രഹിച്ചാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ തനിക്ക് രാജിവെച്ച് പോകാനാകുമെന്നും അദ്ദേഹം പറഞ്ഞു.

English summary
I’m unhappy, swallowing poison of coalition govt, says teary ..
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X