കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഉടന്‍ താഴെ വീഴും... കോണ്‍ഗ്രസിലെ 10 എംഎല്‍എമാര്‍ ബിജെപിയില്‍ എത്തി?

  • By Desk
Google Oneindia Malayalam News

കര്‍ണാടകത്തില്‍ സഖ്യകക്ഷി അധികാരത്തില്‍ ഏറിയെങ്കിലും മന്ത്രിസ്ഥാനം സംബബന്ധിച്ചുള്ള തര്‍ക്കങ്ങളും അതൃപ്തിയും തുടരുകയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മന്ത്രിസഭയില്‍ ആദ്യഘട്ടത്തില്‍ സ്ഥാനം ലഭിക്കാത്ത ഇരുകക്ഷികളിലേയും മുതിര്‍ന്ന നേതാക്കള്‍ പരസ്യമായി അതൃപ്തി അറിയിച്ച് രംഗത്തെത്തിയിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

അഭ്യൂഹങ്ങള്‍ ശരിവെയക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അര്‍ഹിക്കുന്ന പദവി ലഭിച്ചില്ലേങ്കില്‍ ബിജെപിയുമായി കൈക്കോര്‍ക്കുമെന്ന് നേതാക്കള്‍ ഭീഷണി മുഴക്കിയെന്നാണ് പുതിയ വിവരം.ഈ എംഎല്‍എമാര്‍ ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്തെന്നും ഇതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്കായി യെദ്യൂരപ്പ അമിത്ഷായെ കാണാന്‍ ദില്ലിയിലേക്ക് തിരിച്ചു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇതോടെ കര്‍ണാടകത്തില്‍ വീണ്ടുമൊരു റിസോര്‍ട്ട് രാഷ്ട്രീയത്തിന് കളമൊരുങ്ങുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

നാടകാന്ത്യം

നാടകാന്ത്യം

ഏറെ രാഷ്ട്രീയ നാടകങ്ങള്‍കങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവിലാണ് കര്‍ണാടകത്തില്‍ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അധികാരത്തില്‍ ഏറിയത്. കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതെ വന്നതോടെ കോണ്‍ഗ്രസ് കര്‍ണാടകത്തില്‍ കളം മാറ്റി ചവിട്ടുകയായിരുന്നു.

117 പേര്‍

117 പേര്‍

ബിജെപിയെ എങ്ങനേയും ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന തിരുമാനത്തില്‍ കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു.
117 എംഎല്‍എമാരുടെ പിന്തുണയായിരുന്നു കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന്..

വിവാദങ്ങള്‍

വിവാദങ്ങള്‍

സര്‍ക്കാര്‍ രൂപീകരിച്ചെങ്കിലും വകുപ്പുകള്‍ വീതം വെച്ചതും മന്ത്രിസ്ഥാനം പങ്കിട്ടതുമെല്ലാം ഇപ്പോഴും ഇരുകക്ഷികള്‍ക്കുമിടയില്‍ പ്രശ്നങ്ങളായി തന്നെ തുടരുകയാണ്. സര്‍ക്കാര്‍ അഞ്ച് വര്‍ഷം തികയ്ക്കുമോയെന്ന ആശങ്ക പോലും ഇരുകക്ഷികളിലേയും നേതാക്കള്‍ പങ്കുവെയ്ക്കുന്നുണ്ട്.

വിതുമ്പലും നാടകവും

വിതുമ്പലും നാടകവും

സഖ്യസര്‍ക്കാര്‍ എന്ന വിഷമാണ് താന്‍ കുടിച്ചുകൊണ്ടിരിക്കുന്നതെന്ന കുമാരസ്വാമിയുടെ വിതുമ്പല്‍ പ്രസംഗവും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനിടയില്‍ ചില്ലറ പുകിലൊന്നുമല്ല ഉണ്ടാക്കിയിരിക്കുന്നത്. ഇതിനിടെ തങ്ങള്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയില്ലേങ്കില്‍ ബിജെപിയുമായി കൈകോര്‍ക്കുമെന്ന ഭീഷണിയാണ് എംഎല്‍എമാര്‍ ഉയര്‍ത്തിയിരിക്കുന്ന

സര്‍ക്കാരിനെ താഴെയിടും

സര്‍ക്കാരിനെ താഴെയിടും

വരുന്ന ഓഗസ്ത് 11 ന് മന്ത്രിസഭാ വിപുലീകരണം നടക്കും. അന്ന് അനുകൂലമായ നിലപാട് എടുത്തില്ലേങ്കില്‍ ബിജെപിയേക്ക് പോകുമെന്ന് കോണ്‍ഗ്രസിലെ 10 എംഎല്‍എമാര്‍ ഭീഷണി മുഴക്കിയിരിക്കുകയാണ്. മന്ത്രിസഭയില്‍ ഇടം നല്‍കിയില്ലേങ്കില്‍ 112 എന്ന മാന്ത്രിക സംഖ്യ 104 ലേക്ക് എത്തിച്ച് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന ബിജെപിയെ തന്നെ അധികാരത്തില്‍ എത്തിക്കുമെന്ന ഭീഷണിയാണ് എംഎല്‍എമാര്‍ ഉയര്‍ത്തുന്നത്.

സമ്മര്‍ദ്ദ തന്ത്രം

സമ്മര്‍ദ്ദ തന്ത്രം

എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി.മന്ത്രിസഭാ വിപുലീകരണത്തില്‍ തങ്ങളുടെ സ്ഥാനങ്ങള്‍ ഉറപ്പിക്കാനുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുടെ സമ്മര്‍ദ്ദ തന്ത്രം മാത്രമാണ് ഇതെന്നും ഇത്തരം തന്ത്രങ്ങളില്‍ നേതൃത്വം പതറില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി.

അമിത്ഷായും യെദ്യൂരപ്പയും

അമിത്ഷായും യെദ്യൂരപ്പയും

ഇതിനിടെ ബിഎസ് യെദ്യൂരപ്പ ചൊവ്വാഴ്ച ദില്ലിയില്‍ എത്തി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസില്‍ നിന്നുള്ള എംഎല്‍എമാരുടെ പിന്തുണ ഉറപ്പായ പിന്നാലെയാണ് യെദ്യൂരപ്പ ദില്ലിയിലേക്ക് തിരിച്ചതെന്നും ഉടന്‍ തന്നെ കരുനീക്കങ്ങള്‍ നടത്തുമെന്നുമാണ് വിവരം.

യെദ്യൂരപ്പയ്ക്കൊപ്പം

യെദ്യൂരപ്പയ്ക്കൊപ്പം

നഗരവികസന വകുപ്പ് മന്ത്രി രമേഷ് ജെര്‍ക്കിഹോലി ആറ് എംഎല്‍എമാര്‍ക്കൊപ്പം കഴിഞ്ഞ ദിവസം ദില്ലിയിലേക്ക് യാത്ര പോയിരുന്നു. എംഎല്‍എമാര്‍ സഞ്ചരിച്ച അതേ വിമാനത്തില്‍ തന്നെ ബിഎസ് യെദ്യൂരപ്പയും ഉണ്ടായിരുന്നു. ഇതാണ് പുതിയ സംശയങ്ങള്‍ക്ക് വഴിവെച്ചത്.

പാര്‍ട്ടിയെ വീഴ്ത്തുമോ?

പാര്‍ട്ടിയെ വീഴ്ത്തുമോ?

എന്നാല്‍ അഭ്യൂഹങ്ങളെ തള്ളി മന്ത്രി തന്നെ രംഗത്തെത്തി. താന്‍ മുതിര്‍ന്ന നേതാക്കളെ കാണാനാണ് ദില്ലിയില്‍ എത്തിയതെന്നും താന്‍ ഒരിക്കലും പാര്‍ട്ടിയെ പ്രതിസന്ധിയില്‍ ആക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം താന്‍ വിചാരിച്ചാല്‍ 10 ബിജെപി എംഎല്‍എമാര്‍ മറുകണ്ടം ചാടുമെന്നും അദ്ദേഹം പറഞ്ഞു.

ചാക്കിട്ടു പിടുത്തം

ചാക്കിട്ടു പിടുത്തം

ബിജെപി ഇപ്പോഴും കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണെന്ന് കെപിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു ആരോപിച്ചു .പണവും പദവിയും നല്‍കി സര്‍ക്കാരിനെ താഴെയിറക്കുകയാണ് ബിജെപിയുടെ ലക്ഷ്യമെന്നും റാവു കുറ്റപ്പെട്ടുത്തി.അതേസമയം ഈ തന്ത്രങ്ങളിലൂടെ അവര്‍ക്ക് വിജയം കാണാന്‍ സാധിക്കുമെന്ന് വിചാരിക്കേണ്ടെന്നും റാവു പറഞ്ഞു.

യെദ്യുരപ്പ അടുത്ത മുഖ്യമന്ത്രി?

യെദ്യുരപ്പ അടുത്ത മുഖ്യമന്ത്രി?

അതേസമയം രാജി സന്നദ്ധത അറിയിച്ച് 10 കോണ്‍ഗ്രസ് എമഎല്‍മാര്‍ ബിജെപിയെ സമീപിച്ചിട്ടുണ്ടെന്ന് ബിജെപി നേതൃത്വം ആവര്‍ത്തിച്ചു. അധികം വൈകാതെ താന്‍ കര്‍ണാടകത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാര്‍ ഏറെകാലം വാഴില്ലെന്നുമുള്ള യെദ്യൂരപ്പയുടെ പ്രതിജ്ഞ ഉടന്‍ നടപ്പാകുമെന്ന പ്രതീക്ഷയിലാണ് അണികള്‍.

English summary
unhappy-congress-mlas-play-bjp-card-to-get-cabinet-berths
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X