കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാവിവധുവിനെ ഇഷ്ടമായില്ല; കൊലപ്പെടുത്തിയശേഷം പോലീസില്‍ കീഴടങ്ങി

  • By Anwar Sadath
Google Oneindia Malayalam News

കോട്ട: ഭാവിവധുവിനെ ഇഷ്ടമല്ലെന്ന് കാട്ടി യുവാവ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയശേഷം പോലീസില്‍ കീഴടങ്ങി. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണസംഭവം അരങ്ങേറിയത്. സംഭവത്തില്‍ ഗൗരവ് സാഹ (26) എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. കോട്ടയ്ക്കടുത്തുള്ള രാംഗജ്മംണ്ടി സ്വദേശിയാണ് അറസ്റ്റിലായ ഗൗരവ്.

ഒക്ടോബര്‍ 18നായിരുന്നു ഗൗരവിന്റെയും ബറോഡ സ്വദേശിനിയായ ജാല്‍പ സാഹ(23)യുടെയും വിവാഹ നിശ്ചയമെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ ഹര്‍ഷ് രാജ്‌സിങ് പറഞ്ഞു. പെണ്‍കുട്ടിയെ ഗൗരവിന്റെ വീട്ടുകാര്‍ തീരുമാനിച്ചതാണ്. തനിക്ക് പെണ്‍കുട്ടിയെ ഇഷ്ടമായില്ലെന്ന് ഗൗരവ് പറഞ്ഞെങ്കിലും അത് വീട്ടുകാര്‍ മുഖവിലയ്‌ക്കെടുത്തില്ല.

marriage

ഇതേ തുടര്‍ന്ന് വിവാഹ നിശ്ചയത്തില്‍ നിന്നും പിന്മാറാന്‍ ഗൗരവ് പെണ്‍കുട്ടിയോട് അപേക്ഷിച്ചെങ്കിലും ജാല്‍പയും അതിന് തയ്യാറായില്ല. ഇതാണ് കൊലപാതകത്തിന് പ്രേരണയായതെന്നാണ് ഗൗരവ് പോലീസിനോട് പറയുന്നത്. പിറന്നാള്‍ ആഘോഷിക്കാനായി കഴിഞ്ഞദിവസം ജാല്‍പ കോട്ടയിലെത്തിയിരുന്നു. ഈ അവസരം മുതലെടുത്തായിരുന്നു കൊലപാതകം നടത്തിയത്.

പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചശേഷം കത്തിക്കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് ഗൗരവ് പറഞ്ഞു. പിന്നീട് പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയും ചെയ്തു. വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ വഴിയില്‍വെച്ച് താന്‍ കൊലപാതകം നടത്തിയതായി യുവാവ് ഒരു പോലീസുകാരനോട് വെളിപ്പെടുത്തുകയായിരുന്നു. പ്രതിയെ ഉടന്‍ സ്റ്റേഷനിലെത്തിച്ചു. പോലീസ് സംഘം പിന്നീട് മൃതദേഹം കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റി.

English summary
Unhappy over engagement, man kills fiancee, surrenders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X