ബിഹാറിലെ ആർജെഡി-ജെഡിയു അവിശുദ്ധ കൂട്ട് കെട്ട്; കാട്ടുഭരണം അവസാനിപ്പിക്കുമെന്ന് അമിത് ഷാ
ബിഹാറിൽ ജെ ഡി യു -ആർ ജെ ഡി സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

ബിഹാറിൽ ജെ ഡി യു -ആർ ജെ ഡി സഖ്യത്തിനെതിരെ രൂക്ഷവിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇരു പാർട്ടികളും തമ്മിലുള്ള സഖ്യം എണ്ണയും വെള്ളവും പോലെ അവിശുദ്ധ കൂട്ടുകെട്ടാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലെ ലോറിയയിൽ നടന്ന പ്രചാരണ റാലിയിൽ ബിജെപി അനുഭാവികളെ അഭിസംബോധന ചെയ്യുകയായിരുന്നു ഷാ. ജെ ഡി യുവിനും നിതീഷ് കുമാറിനും മുന്നിൽ ബിജെപിയുടെ വാതിലുകൾ എന്നെന്നേക്കുമായി അടഞ്ഞിരിക്കുകയാണെന്നും ഷാ പറഞ്ഞു.

പ്രധാനമന്ത്രി സ്ഥാനമോഹങ്ങൾക്കായി
ജയപ്രകാശ് നാരായണന്റെ കാലം മുതൽ കോൺഗ്രസിനും ജംഗിൾ രാജ്'നുമെതിരെ പോരാടിയ നിതീഷ് കുമാർ ലാലുവിന്റെ ആർജെഡിയുമായും സോണിയാ ഗാന്ധിയുടെ കോൺഗ്രസുമായും സഖ്യമുണ്ടാക്കിയിരിക്കുകയാണ്.തന്റെ പ്രധാനമന്ത്രി സ്ഥാനമോഹങ്ങൾക്കായി 'വികസനവാദിയിൽ ' (വികസന അനുകൂലി) നിന്ന് നികേഷ് 'അവസരവാദി' ആയിത്തീർന്നു, അദ്ദേഹം പറഞ്ഞു. 'ആയാറാം ഗയറാം കൊണ്ട് മടുത്ത്. നിതീഷ് കുമാറിന് മുന്നിൽ ബി ജെ പിയുടെ വാതിലുകൾ എന്നന്നേക്കുമായി അടഞ്ഞിരിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

അടുത്ത മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചിരിക്കുകയാണ്
ആർ ജെ ഡി നേതാവ് തേജസ്വി യാദവിനെ അടുത്ത മുഖ്യമന്ത്രിയാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അക്കാര്യം എപ്പോഴായിരിക്കുമെന്ന് നിതീഷ് കുമാർ പറയണം, സംസ്ഥാനത്ത് എപ്പോഴാണ് ജംഗിൾ രാജ് തുടങ്ങാൻ ഉദ്ദേശിക്കുന്നതെന്ന് നിതീഷ് കുമാർ പറയണം', അമിത് ഷാ പറഞ്ഞു.
പിന്നാക്കാവസ്ഥയുടെ ചുഴിയിൽ നിന്ന് ബിഹാറിനെ കരകയറ്റാൻ നിതീഷിനും ലാലുവിനും കഴിയില്ല. സംസ്ഥാനത്ത് പൂർണ ഭൂരിപക്ഷത്തോടെ ബിജെപി സ്വന്തം സർക്കാർ രൂപീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അതിന് സാഹചര്യം രൂപപ്പെടുത്താൻ സാധിക്കുമെന്നും അമിത് ഷാ പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ബിഹാറിൽ വലിയ തിരിച്ചടി നേരിടുമെന്ന്
ബീഹാറിന്റെ അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യാപരമായ മാറ്റം തടയാൻ നിതീഷ് കുമാറിന് കഴിയില്ല. 2024ൽ നരേന്ദ്ര മോദിയെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കുക, അത്തരം ശ്രമങ്ങൾക്ക് ഞങ്ങൾ ബ്രേക്ക് ഇടും', അമിത് ഷാ പറഞ്ഞു. അതേസമയം അമിത് ഷായുടെ ബിഹാർ സന്ദർശനത്തിനെതിരെ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി യാദവ് ആഞ്ഞടിച്ചു. ലോക്സഭ തിരഞ്ഞെടുപ്പിൽ ബിഹാറിൽ വലിയ തിരിച്ചടി നേരിടുമെന്ന് ഭയന്നാണ് അമിത് സംസ്ഥാനത്തേക്ക് നിരന്തരം യാത്ര നടത്തുന്നതെന്ന് തേജസ്വി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ഞങ്ങളുടെ മഹാസഖ്യം ബി ജെ പിയെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ബി ജെ പിക്ക് സീറ്റുകൾ നഷ്ടപ്പെടുമെന്ന് അവർ ഭയക്കുന്നുണ്ട്. അതിനാലാണ് അമിത് ഷാ വീണ്ടും വീണ്ടും ബിഹാർ സന്ദർശിക്കുന്നത്', തേജസ്വി യാദവ് പറഞ്ഞു.

ബി ജെ പിക്ക് വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ സാധിക്കില്ല
എന്നാൽ അമിത് ഷായുടെ സന്ദർശനം കൊണ്ട് ബി ജെ പിക്ക് വലിയ നേട്ടങ്ങളൊന്നും ഉണ്ടാക്കാൻ സാധിക്കില്ല. ബിജെപി കലാപം സൃഷ്ടിക്കുകയാണെന്ന് ആരോപിച്ച തേജസ്വി അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ സംസ്ഥാനത്തെ ജനങ്ങൾ ഇതിനോടകം തന്നെ തീരുമാനിച്ച് കഴിഞ്ഞുവെന്നും പറഞ്ഞു. ബി ജെ പിക്ക് രാജ്യത്ത് ഒരു ജോലിയെ ഉള്ളൂ. അത് രാജ്യത്ത് വിദ്വേഷം പരത്തുകയും കലാപം സൃഷ്ടിക്കലുമാണ്. മറുവശത്ത്, ഞങ്ങൾ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നൽകും. എന്തുകൊണ്ടാണ് സർക്കാർ ബിഹാറിനെ ബജറ്റിൽ കബളിപ്പിച്ചതെന്ന് അമിത് ഷാ പറയണം. എന്തുകൊണ്ട്? ബീഹാറിന് പ്രത്യേക പാക്കേജ് ഇല്ല?2024ൽ ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനാണ് ബിഹാറിലെ ജനങ്ങൾ തീരുമാനിച്ചിരിക്കുന്നത്', തേജസ്വി പറഞ്ഞു.












Click it and Unblock the Notifications