ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് ഇന്ന് മുതൽ; നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
ഡൽഹി: ഇന്ന് മുതൽ ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാകും. സ്വതന്ത്ര ഇന്ത്യയിൽ ഇതാദ്യമായാണ് ഒരു സംസ്ഥാനം ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത്. സർക്കാർ ജീവനക്കാരുടെ പരിശീലനം, മോക്ക് ഡ്രില്ലുകൾ, ഡ്രൈ-റൺ സെഷനുകൾ എന്നിവ പൂർത്തിയാക്കിയ ശേഷം മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി യുസിസി പോർട്ടൽ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ഇതിനുശേഷം യുസിസി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ടുള്ള വിജ്ഞാപനവും പുറത്തിറക്കും.
ഉത്തരാഖണ്ഡിനെ സംബന്ധിച്ചെടുത്തോളം ഏകീകൃത സിവിൽ കോഡ് ഒരു സുപ്രധാന നാഴികകല്ലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യത്തിന് ശേഷം ഈ പുരോഗമന നിയമനിർമ്മാണം നടത്തുന്ന ആദ്യ സംസ്ഥാനമായിരിക്കുകയാണ് ഉത്തരാഖണ്ഡെന്നും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ വർഷമായിരുന്നു സംസ്ഥാന നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. തുടർന്ന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചു. ഒരു വർഷം കഴിഞ്ഞാണ് ഇപ്പോൾ നിയമനം നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്നത് ബി ജെ പിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു.

സിവിൽകോഡ് നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ മതങ്ങളിലേയും വിവാഹപ്രായം ഏകീകരിക്കപ്പെടും. വിവാഹം കഴിക്കാനുള്ള പ്രായം പുരുഷന് 21 ഉം പെൺകുട്ടിക്ക് 18 ഉം ആയിരിക്കും. എല്ലാ വിവാഹങ്ങളും നിർബന്ധമായും രജിസ്റ്റർ ചെയ്യണം. ബഹുഭാര്യത്വം, ശൈശവ വിവാഹം, മുത്തലാഖ് എന്നിവ പൂർണമായും നിരോധിക്കപ്പെടും. മാത്രമല്ല വിവാഹമോചനത്തിനുള്ള നടപടി ക്രമങ്ങൾ ഏകീകൃതമായിരിക്കും. 21 വയസിൽ താഴെയുള്ള വ്യക്തികളുടെ ലിവ് -ഇൻ റിലേഷൻ ബന്ധങ്ങൾക്ക് മാതാപിതാക്കളുടെ സമ്മതവും ആവശ്യമാണ്. സംസ്ഥാനത്തിന്റെ പുറത്താണ് താമസിക്കുന്നതെങ്കിലും ഉത്തരാഖണ്ഡുകാരായ എല്ലാവർക്കും നിയമം ബാധകമായിരിക്കും.
ലിവ് ഇൻ റിലേഷൻഷിപ്പ് രജിസ്റ്റർ ചെയ്തില്ലെങ്കിലോ അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ നൽകുകയോ ചെയ്താൽ മൂന്ന് വർഷം തടവും 25,000 രൂപ പിഴയും അടക്കേണ്ടി വരും. രജിസ്‌ട്രേഷൻ ഒരു മാസം വൈകിയാൽ മൂന്ന് മാസം തടവോ 10,000 രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാം. പാരമ്പര്യ അവകാശങ്ങളുടെ കാര്യത്തിലും നിയമനിർമ്മാണം സമുദായങ്ങൾക്കിടയിൽ തുല്യത ഉറപ്പാക്കും. ലിവ് ഇൻ റിലേഷൻ ബന്ധങ്ങളിൽ നിന്നുണ്ടാകുന്ന കുട്ടിക്ക് എല്ലാ നിയമപരമായ അവകാശങ്ങളും ലഭിക്കും. ലിംഗവ്യത്യാസങ്ങൾ ഒഴിവാക്കി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യഅവകാശങ്ങൾ ഉറപ്പാക്കും. അതേസമയം സംസ്ഥാനത്തെ ആദിവാസികളേയും ചില പ്രത്യേക സമുദായങ്ങളേയും നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications