ഏക സിവില്‍ കോഡ്; ബിജെപിയുടെ സഖ്യകക്ഷിക്കും ആശങ്ക, 'ഇന്ത്യ എന്ന ആശയത്തിനെതിര്'
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കമിട്ട ഏക സിവില്‍ കോഡ് ചര്‍ച്ച ചൂടുപിടിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തുവന്നപ്പോള്‍ ഏക സിവില്‍ കോഡിനെ അനുകൂലിച്ച് എഎപി പ്രതികരിച്ചു. ബിജെപി തിരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്യുന്നു എന്നാണ് കോണ്‍ഗ്രസും സിപിഎമ്മും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ പ്രതികരണം. അതിനിടെയാണ് ഭരണകക്ഷിയില്‍ ഭിന്നസ്വരമുണ്ടായിരിക്കുന്നത്.
ഇന്ത്യ എന്ന ആശയത്തിന് ഏകസിവില്‍ കോഡ് എതിരാണ് എന്ന് മേഘാലയ മുഖ്യമന്ത്രി കൊര്‍ണാഡ് സാങ്മ പ്രതികരിച്ചു. എന്‍പിപി അധ്യക്ഷനാണ് സാങ്മ. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഏറെകാലമായി ബിജെപി സഖ്യം തുടരുന്ന പാര്‍ട്ടിയാണ് എന്‍പിപി. മണിപ്പൂരില്‍ ബിജെപി-എന്‍പിപി സഖ്യമാണ് ഭരിക്കുന്നത്.

ഇന്ത്യയുടെ ശക്തി വൈവിധ്യമാണ്. നിലവിലെ രൂപത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കിയാല്‍ ഇന്ത്യയെന്ന ആശയത്തിന് എതിരായി മാറുമെന്ന് കൊര്‍ണാഡ് സാങ്മ പറയുന്നു. വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്ത്, ദത്തെടുക്കല്‍ തുടങ്ങി പൗരന്മാരുടെ വ്യക്തിപരമായ വിഷയങ്ങളില്‍ ഒരൊറ്റ നിയമം എന്നതാണ് ഏകസിവില്‍ കോഡ് കൊണ്ട് അര്‍ഥമാക്കുന്നത്.
ഏകസിവില്‍ കോഡിനെ വിമര്‍ശിച്ച കൊര്‍ണാഡ് സാങ്മ പറയുന്നത്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക സംസ്കാരവും പശ്ചാത്തലവുമുണ്ടെന്നാണ്. അതുപോലെ നിലനില്ക്കണമെന്നും ആഗ്രഹിക്കുന്നു. ഏകസിവില്‍കോഡ് ചട്ടങ്ങളുടെ കരട് രേഖ കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ പ്രതികരിക്കാന്‍ പ്രയാസമാണ്. മേഘാലയ വ്യത്യസ്ത സമൂഹങ്ങളുടെ കൂട്ടമാണെന്നും അത് മാറ്റാന്‍ കഴിയില്ലെന്നും സാങ്മ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഏകസിവില്‍കോഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് നിയമകാര്യ സമിതി തിങ്കളാഴ്ച സുപ്രധാന യോഗം വിളിച്ചിട്ടുണ്ട്. എല്ലാ വിഭാഗത്തിന്റെയും അഭിപ്രായങ്ങള്‍ യോഗത്തില്‍ തേടുമെന്ന് ബിജെപി നേതാവും പാര്‍ലമെന്റ് കമ്മിറ്റി അധ്യക്ഷനുമായ സുശീല്‍ മോദി പറഞ്ഞു. സമിതിയുടെ യോഗത്തിന് രാഷ്ട്രീയ അജണ്ടയില്ല. എല്ലാ പാര്‍ട്ടികളുടെ പ്രതിനിധികള്‍ കമ്മിറ്റി അംഗങ്ങളാണെന്നും സുശീല്‍ മോദി പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഏക സിവില്‍ കോഡ് വിഷയത്തില്‍ ഏകീകൃത നിലപാടില്‍ എത്തിയിട്ടില്ല. മിക്ക പ്രതിപക്ഷ പാര്‍ട്ടികളും സിവില്‍ കോഡിനെ എതിര്‍ക്കുകയാണ്. അതേസമയം, എഎപി അനുകൂലിച്ചു. സര്‍ക്കാര്‍ കരട് പുറത്തിറക്കിയ ശേഷം പ്രതികരിക്കാമെന്ന നിലപാടിലാണ് എന്‍സിപി. സിഖ്, ജൈന, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ നിലപാടും അറിയേണ്ടതുണ്ടെന്ന് ശരദ് പവാര്‍ പറഞ്ഞു.
അതേസമയം, എഎപിയില്‍ രണ്ട് അഭിപ്രായമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സിഖ് വിഭാഗം ഏക സിവില്‍ കോഡിനെതിരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എഎപിയുടെ പഞ്ചാബ് ഘടകം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. അരവിന്ദ് കെജ്രിവാള് ഏക സിവില്‍ കോഡിനെ അനുകൂലിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവദ് മന് നിലപാട് വ്യക്തമാക്കണമെന്ന് ശിരോമണി അകാലിദള്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് ഏക സിവില്‍ കോഡിന് എതിരാണ്. എന്നാല്‍ കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ പ്രദേശ് മന്ത്രിയുമായ വിക്രമാദിത്യ സിങ് സിവില്‍ കോഡിനെ അനുകൂലിച്ചു. വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്, കേരള മുഖ്യമന്ത്രി പിണറായി വിജയന് എന്നിവരെല്ലാം സിവില്‍ കോഡിനെ എതിര്‍ത്ത് രംഗത്തുവന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications