Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്തില്‍ ഏകസിവില്‍ കോഡ് വരുന്നു; തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയുടെ നീക്കം

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി ആലോചിക്കുന്നു. വൈകാതെ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്ന് റിപ്പോര്‍ട്ട്. വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ഇതുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പഠിക്കാന്‍ നിയോഗിക്കുമെന്നാണ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉത്തരാഖണ്ഡില്‍ ഏകസിവില്‍ കോഡ് നടപ്പാക്കുമെന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപി പ്രഖ്യാപിച്ചിരുന്നു. വിജയിച്ച ശേഷം ബിജെപി നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

b

ഇതേ നീക്കം തന്നെയാണ് ഗുജറാത്തിലും പയറ്റുന്നത്. ഏകസിവില്‍ കോഡ് നടപ്പാക്കുമെന്നത് ബിജെപിയുടെ നയമാണ്. ഇതിനെതിരെ വലിയ പ്രതിഷേധവും നിലനില്‍ക്കുന്നുണ്ട്. വ്യത്യസ്ത മത വിഭാഗങ്ങള്‍ ജീവിക്കുന്ന ഇന്ത്യ പോലുള്ള രാജ്യത്ത് ഏകസിവില്‍കോഡ് പ്രായോഗികമല്ല എന്നാണ് വിമര്‍ശകരുടെ അഭിപ്രായം.

ഇന്ത്യയില്‍ എല്ലാവര്‍ക്കും ഒരു നിയമം എന്നതാണ് ഏകസിവില്‍ കോഡ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ക്രിമിനല്‍ നിയമം എല്ലാവര്‍ക്കും തുല്യമാണെങ്കിലും സിവില്‍ നിയമം നിലവില്‍ വ്യത്യസ്തമാണ്. വിവാഹം, വിവാഹ മോചനം, പാരമ്പര്യ സ്വത്ത്, ദത്തെടുക്കല്‍ തുടങ്ങിയ വിഷയങ്ങളിലും രാജ്യത്ത് ഒരു നിയമം നടപ്പാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

ഇങ്ങനെ ചെയ്യുമ്പോള്‍ വ്യത്യസ്ത മതവിശ്വാസികള്‍ക്ക് അവരുടെ മതപരമായ നിയമങ്ങള്‍ മാറ്റിവെക്കേണ്ടി വരും. രാജ്യത്ത് ഒരു നിയമം നടപ്പാക്കാന്‍ രാഷ്ട്രം പ്രയത്‌നിക്കണമെന്ന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 44ല്‍ പറയുന്നുണ്ട്. ഇതാണ് ഏകസിവില്‍ കോഡ് നടപ്പാക്കാന്‍ ബിജെപി എടുത്തുപറയുന്നത്. എന്നാല്‍ സമാന രീതിയില്‍ നിര്‍ദേശിച്ച മദ്യനിരോധനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഈ താല്‍പ്പര്യം എന്തുകൊണ്ട് കാണിക്കുന്നില്ല എന്ന് വിമര്‍ശകര്‍ ചോദിക്കുന്നു. ഏകസിവില്‍കോഡ് നടപ്പാക്കുമെന്ന് ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടിടത്തും ബിജെപിയാണ് ഭരിക്കുന്നത്.

രാജ്യത്ത് ഏകത കൊണ്ടുവരുന്നത് ഏകസിവില്‍ കോഡ് വേണമെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. എന്നാല്‍ ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമായ നീക്കമാണിതെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് പറയുന്നു. രാജ്യം നേരിടുന്ന സുപ്രധാന വെല്ലുവിളികളായ വിലക്കയറ്റം, സാമ്പത്തിക ഞെരുക്കം, തൊഴിലില്ലായ്മ എന്നിവയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ബിജെപി ഇത്തരം വിഷയങ്ങള്‍ മുന്നോട്ട് വെക്കുന്നതെന്നും അവര്‍ ആരോപിച്ചു. അധികാരത്തിലെത്തിയാല്‍ ഏകസിവില്‍ കോഡ് നടപ്പാക്കുമെന്ന് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബിജെപി വാഗ്ദാനം നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+