ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ്: വിദഗ്ധ സമതി റിപ്പോർട്ടിന് മന്ത്രിസഭയുടെ അംഗീകാരം
ഉത്തരാഖണ്ഡ്: ഏക സിവിൽ കോഡിനായുള്ള വിദഗ്ധ സമിതി റിപ്പോർട്ട് അംഗീകരിച്ച് ഉത്തരാഖണ്ഡ് സർക്കാർ. നാളെ ഏക സിവിൽ കോഡ് ബിൽ നിയമസഭയിൽ അവതരിപ്പിക്കാനിരിക്കേയാണ് നടപടി. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗമാണ് വിദഗ്ധ സമിതി നൽകിയ റിപ്പോർട്ടിന് അംഗീകാരം നൽകിയത്.
ബിൽ നിയമ സഭയിൽ പാസായാൽ ഏക സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാകും ഉത്തരാഖണ്ഡ്. ഏക സിവിൽ കോഡ് നടപ്പാക്കാനായി രണ്ട് ദിവസത്തെ പ്രത്യേക നിയമസഭ സമ്മേളനമാണ് സർക്കാർ വിളിച്ചിരിക്കുന്നത്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ അടക്കം വിമർശനങ്ങൾക്കിടെയാണ് സംസ്ഥാനത്തെ ബി ജെ പി സർക്കാർ നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്.

ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ നടപടികൾ തുടങ്ങിയെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി അറിയിച്ചിരുന്നു. ഫെബ്രുവരി 2 ന് കരട് തയ്യാറാക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട് സർക്കാറിന് കൈമാറുമെന്നും വരുന്ന നിയമസഭാ സമ്മേളനത്തിൽ പാസാക്കുമെന്നും ആയിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്,
സുപ്രീം കോടതി മുൻ ജഡ്ജ് രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഉത്തരാഖണ്ഡിൽ ഏക സിവിൽ നടപ്പാക്കുമെന്നത് 2022 ലെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി പറഞ്ഞ പ്രധാന വാഗ്ദാനമായിരുന്നു
തിരഞ്ഞെടുപ്പിന് മുൻപ് മൂന്ന് സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് ബിൽ പാസാക്കാനാണ് നീക്കമെന്നും റിപ്പോർട്ട് ഉണ്ട്. അയോധ്യ, രാമക്ഷേത്രം, ജമ്മു കശ്മീർ പ്രത്യേക പദഗവി റദ്ദാക്കൽ, ഏകീകൃത സിവിൽകോഡ് നടപ്പാക്കൽ എന്നിവ ഈ ലോക് സഭാ തിരഞ്ഞെടുപ്പിൽ ബി ജെ പിക്കുള്ള പിടിവള്ളിയാണ്. ആദ്യ രണ്ട് നടപടികൾ പൂർത്തിയാക്കി കഴിഞ്ഞു.. തുടർന്ന് ഏകീകത സിവിൽ കോഡ് നടപ്പാക്കാൻ തുടങ്ങുകയാമ് ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങൾ. ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് ആദ്യം പ്രഖ്യാപിച്ച് നടപടികൾ തുടങ്ങിയ സംസഥാനമാണ് ഉത്തരാഖണ്ഡ്.












Click it and Unblock the Notifications