കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയ്ക്കെതിരെ ഇന്ത്യ; ഏകപക്ഷീയമായി തിരുമാനിക്കുന്ന നിയന്ത്രണ രേഖ അംഗീകരിക്കില്ല

Google Oneindia Malayalam News

ദില്ലി; ചൈനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യ. ഏകപക്ഷീയമായി നിർവചിക്കപ്പെട്ട 1959 ലെ യഥാർത്ഥ നിയന്ത്രണ രേഖ (എൽ‌എസി) അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യ ആവർത്തിച്ചു. അതേസമയം അതിർത്തിയിൽ സമാധാനം നിലനിർത്താൻ യഥാർത്ഥ നിയന്ത്രണ രേഖ മറികടക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എ ജയശങ്കർ പറഞ്ഞു. 1959 നവംബർ 7ലെ കരാറാണ് തങ്ങൾ പിന്തുടരുന്നതെന്ന ചൈനീസ് വിദേശകാര്യമന്ത്രാലത്തിന്റെ വാദത്തോട് പ്രതികരിക്കുകയിരുന്നു ഇന്ത്യ.

ചൈനീസ് പ്രധാനമന്ത്രി സോവൂ എന്‍ലായിയും ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമായിരുന്നു അന്ന് കരാർ ഒപ്പിട്ടത്. അത് പ്രകാരമുള്ള സ്ഥലത്താണ് ചൈന അവകാശമുന്നയിക്കുന്നത്. എന്നാൽ 61 വർഷങ്ങൾക്ക് മുൻപ് ചൈന തന്ത്രപൂർവ്വം കൈക്കലാക്കിയതാണ് പ്രദേശം എന്നാണ് ഇന്ത്യ ഉയർത്തുന്ന വാദം.

jaishankar1

ഏകപക്ഷീയമായി നിർവചിക്കപ്പെട്ട 1959 ലെ യഥാർത്ഥ നിയന്ത്രണ രേഖ (എൽ‌എസി) ഇന്ത്യ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രിവാസ്തവ പറഞ്ഞു. 1993 ൽ നിയന്ത്രണരേഖലയിൽ സമാധാനം നിലനിർത്തുന്നതിനുള്ള കരാർ, 1996 ലെ സൈനിക മേഖലയിലെ ആത്മവിശ്വാസം വളർത്തുന്നതിനുള്ള കരാർ (സിബിഎം), സിബിഎമ്മുകൾ നടപ്പിലാക്കുന്നതിനുള്ള 2005 ലെ പ്രോട്ടോക്കോൾ, ഇന്ത്യ-ചൈന അതിർത്തി തർക്കം പരിഹരിക്കുന്നതിനുള്ള രാഷ്ട്രീയ മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശ തത്വങ്ങളും സംബന്ധിച്ച 2005 കരാർ എന്നിങ്ങനെ നിരവധി മേഖലയിൽ സമാധനം നിലനിർത്താൻ ഇരു രാജ്യങ്ങളും നിരവധി ഉഭയകക്ഷി കരാറുകളിലെത്തിയിട്ടുണ്ട്.

അതുകൊണ്ട് തന്നെ ഒരു നിയന്ത്രണ രേഖയെ ഉള്ളൂവെന്ന ചൈനീസ് പക്ഷത്തിന്റെ വാദം ഈ കരാറുകളിൽ ചൈന നടത്തിയ ആത്മാർത്ഥമായ പ്രതിബദ്ധതകൾക്ക് വിരുദ്ധമാണെന്ന് ശ്രീവാസ്തവ പറഞ്ഞു. രണ്ട് പതിറ്റാണ്ടായി അതിർത്തി വ്യക്തമാക്കുന്നതിനും സ്ഥിരീകരിക്കുന്നതിനുമുള്ള പ്രക്രിയയിൽ പുരോഗതിയില്ലെന്നും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി. അനാവശ്യ അവകാശവാദം ചൈന ഉപേക്ഷിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

ചൈനയ്ക്കെതിരെ അത്യാധുനിക ഡ്രോണുകളുമായി ഇന്ത്യ; കരുത്താവാന്‍‌ ഗാർഡിയനും ഇസ്രായേലി ഹെറോണുംചൈനയ്ക്കെതിരെ അത്യാധുനിക ഡ്രോണുകളുമായി ഇന്ത്യ; കരുത്താവാന്‍‌ ഗാർഡിയനും ഇസ്രായേലി ഹെറോണും

കേരളത്തിൽ ഇന്ന് 7354 പേർക്ക് കൊവിഡ്; 6364 പേർക്ക് സമ്പർക്കത്തിലൂടെ, 20 മരണംകേരളത്തിൽ ഇന്ന് 7354 പേർക്ക് കൊവിഡ്; 6364 പേർക്ക് സമ്പർക്കത്തിലൂടെ, 20 മരണം

ആർഎസ്എസിനെ നേരിടാൻ കോൺഗ്രസിന്റെ പുതിയ സംഘടന; ലക്ഷ്യം ആർഎസ്എസിന് സമാനമായ കേഡർ സംവിധാനംആർഎസ്എസിനെ നേരിടാൻ കോൺഗ്രസിന്റെ പുതിയ സംഘടന; ലക്ഷ്യം ആർഎസ്എസിന് സമാനമായ കേഡർ സംവിധാനം

പ്രതിഫലം 25ലക്ഷം കൂട്ടി ടൊവിനോ,5 ലക്ഷം കൂട്ടി ജോജു;സിനിമകൾക്ക് അംഗീകാരം നൽകില്ലെന്ന് നിർമ്മാതാക്കള്‍പ്രതിഫലം 25ലക്ഷം കൂട്ടി ടൊവിനോ,5 ലക്ഷം കൂട്ടി ജോജു;സിനിമകൾക്ക് അംഗീകാരം നൽകില്ലെന്ന് നിർമ്മാതാക്കള്‍

ഗ്രാമങ്ങളേക്കാള്‍ കൊവിഡ് വ്യാപിക്കുന്നത് നഗരങ്ങളിലെ ചേരി, ചേരിയിതര മേഖലകളിലെന്ന് ഐസിഎംആര്‍ സര്‍വെഗ്രാമങ്ങളേക്കാള്‍ കൊവിഡ് വ്യാപിക്കുന്നത് നഗരങ്ങളിലെ ചേരി, ചേരിയിതര മേഖലകളിലെന്ന് ഐസിഎംആര്‍ സര്‍വെ

English summary
unilateral decision on LAC by china wont be accepted
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X