• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വന്‍ വിപത്ത് വരുന്നുവെന്ന് രാഹുല്‍ ഗാന്ധി; ആറ് മാസത്തിനകം എല്ലാം തകരും, രണ്ടു കാര്യങ്ങള്‍...

 • By Desk

ദില്ലി: രാജ്യം നേരിടാന്‍ പോകുന്ന വിപത്തിനെ കുറിച്ച് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ആറ് മാസത്തിനകം ജനങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത വിധമുള്ള വേദനയിലേക്ക് എത്തുമെന്ന് രാഹുല്‍ ഗാന്ധി താക്കീത് നല്‍കി. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ അദ്ദേഹം സമാനമായ സൂചനകള്‍ നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ ഇക്കാര്യം ആവര്‍ത്തിച്ചത്.

cmsvideo
  India going to face huge financial crisis with in six months | Oneindia Malayalam

  ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞ രാഹുല്‍ ഗാന്ധി ദേശീയ രാഷ്ട്രീയ രംഗത്ത് സജീവമായി ഇടപെടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്ന വേളയിലും അദ്ദേഹം കാര്യമായി ഇടപെട്ടില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. എന്നാല്‍ രാഹുല്‍ ഗാന്ധി ഇപ്പോള്‍ നല്‍കുന്ന മുന്നറിയിപ്പ് അല്‍പ്പം ഗൗരവമുള്ളതാണ്. വിശദാംശങ്ങള്‍....

  രാഹുല്‍ പറയുന്ന രണ്ടുകാര്യങ്ങള്‍

  രാഹുല്‍ പറയുന്ന രണ്ടുകാര്യങ്ങള്‍

  രണ്ടുകാര്യങ്ങളാണ് രാഹുല്‍ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ സൂചിപ്പിച്ചത്. കൊറോണ വൈറസ് രോഗം പടരുന്നത് തടയുന്നതുമായി ബന്ധപ്പെട്ടതാണ് ഒന്ന്. രണ്ടാമത്തേത് രാജ്യം നേരിടാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധിയാണ്. അധികം വൈകാതെ നിലവിലെ രൂപത്തില്‍ മാറ്റംവരുമെന്നും അദ്ദേഹം പറഞ്ഞു.

  അടുത്ത ആറ് മാസത്തിനകം

  അടുത്ത ആറ് മാസത്തിനകം

  അടുത്ത ആറ് മാസത്തിനകം സങ്കല്‍പ്പിക്കാന്‍ സാധിക്കാത്ത വിധമുള്ള വേദനയിലേക്ക് രാജ്യമെത്തുമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്നത് മൂലം അമേരിക്ക ഉള്‍പ്പെടെയുള്ള സമ്പന്ന രാജ്യങ്ങള്‍ കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പോലും ഇക്കാര്യം കഴിഞ്ഞദിവസം സമ്മതിച്ചു.

  ആശങ്കപ്പെടുത്തുന്ന സാഹചര്യം

  ആശങ്കപ്പെടുത്തുന്ന സാഹചര്യം

  കൊറോണ വൈറസ് വ്യാപിക്കുന്നത് കാരണം നിക്ഷേപകര്‍ ആശങ്കയിലാണ്. ലാഭകരമായ ഒരു ബിസിനസും നടക്കില്ല എന്നതാണ് അവസ്ഥ. പല മേഖലയിലും കടുത്ത വെല്ലുവിളിയാണ് ഉയരുന്നത്. ആഗോള തലത്തില്‍ ഓഹരി വിപണികളെല്ലാം തകര്‍ച്ച നേരിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ സര്‍വീസുകളും കനത്ത നഷ്ടം നേരിടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ മുന്നറിയിപ്പ് എന്നതും ശ്രദ്ധേയമാണ്.

  സുനാമി പോലുള്ള ദുരന്തം

  സുനാമി പോലുള്ള ദുരന്തം

  സുനാമി പോലുള്ള ദുരന്തമാണ് വരുന്നത്. ഞാന്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ അവര്‍ കാര്യമാക്കുന്നേയില്ല. എന്താണ് ചെയ്യേണ്ടത് എന്ന് സര്‍ക്കാരിന് അറിയില്ല. കൊറോണ വൈറസിനെ നേരിടാന്‍ മാത്രമല്ല, സാമ്പത്തിക തകര്‍ച്ചയെ നേരിടാന്‍ കൂടി ഇന്ത്യ ശ്രമം നടത്തണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

  ഇങ്ങനെ പറയേണ്ടി വന്നതില്‍...

  ഇങ്ങനെ പറയേണ്ടി വന്നതില്‍...

  ഞാനിത് വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടേ ഇരിക്കുകയാണ്. എന്നാല്‍ ആരും എന്നെ ശ്രദ്ധിക്കുന്നില്ല. അടുത്ത ആറ് മാസത്തിനകം രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും ജനങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയാത്ത വേദനായിരിക്കുമെന്നും പറയേണ്ടി വരുന്നതില്‍ ക്ഷമിക്കണമെന്നും രാഹുല്‍ ഗാന്ധി ഓര്‍മിപ്പിച്ചു.

  വീഴ്ചവരുത്തിയവരുടെ പട്ടിക തരൂ...

  വീഴ്ചവരുത്തിയവരുടെ പട്ടിക തരൂ...

  രാജ്യത്തെ പ്രധാന ധനികരില്‍ മിക്കയാളുകളും ബാങ്കുകളില്‍ നിന്ന് കോടികള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാതിരിക്കുകയാണ്. കഴിഞ്ഞദിവസം ഇക്കാര്യം ലോക്‌സഭയില്‍ ചര്‍ച്ചയായിരുന്നു. വായ്പ എടുത്ത് തിരിച്ചടയ്ക്കാത്ത പ്രധാനപ്പെട്ട 50 പേരുടെ പട്ടിക സര്‍ക്കാര്‍ പുറത്തുവിടണമെന്ന് ലോക്‌സഭയില്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നു.

  കൃത്യമായ മറുപടിയില്ല

  കൃത്യമായ മറുപടിയില്ല

  രാഹുല്‍ ഗാന്ധി വിഷയം ലോക്‌സഭയില്‍ ഉന്നയിച്ചപ്പോള്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ഹാജരുണ്ടായിരുന്നില്ല. ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂര്‍ ആണ് രാഹുല്‍ ഗാന്ധിക്ക് മറുപടി നല്‍കിയത്. കൃത്യമായ മറുപടി പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറിയതോടെ ലോക്‌സഭ ബഹളത്തില്‍ മുങ്ങുകയായിരന്നു.

  തന്റെ അവകാശം നിഷേധിക്കുന്നു

  തന്റെ അവകാശം നിഷേധിക്കുന്നു

  ചോദ്യോത്തര വേള അവസാനിക്കുകയാണെന്നാണ് വിഷയത്തില്‍ ഇടപെട്ട ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പ്രതികരിച്ചത്. എന്നാല്‍ ഒരു ലോക്‌സഭാ അംഗം എന്ന നിലയില്‍ ചോദ്യം ചോദിക്കാനുള്ള തന്റെ അവകാശം നിഷേധിക്കപ്പെടുന്നത് ഏറെ വേദനയുണ്ടാകുന്നതാണെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.

  എല്ലാം അവതാളത്തില്‍

  എല്ലാം അവതാളത്തില്‍

  രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം അവതാളത്തിലായിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധി നേരത്തെ സൂചിപ്പിച്ചിരുന്നു. യെസ് ബാങ്കിന്റെ തകര്‍ച്ചയുടെ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. വന്‍കിട കോര്‍പറേറ്റ് കമ്പനികള്‍ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തതാണ് യെ്‌സ ബാങ്കിന്റെ പ്രതിസന്ധി രൂക്ഷമാക്കിയത്.

  ആര്‍ബിഐ ഇടപെട്ടു

  ആര്‍ബിഐ ഇടപെട്ടു

  നിലവില്‍ യെസ് ബാങ്ക് നിക്ഷേപകര്‍ക്ക് ആര്‍ബിഐ ഉറപ്പ് നല്‍കിയിരിക്കുകയാണ്. നിക്ഷേപകര്‍ ആശങ്കപ്പെടേണ്ടെന്നും നിങ്ങളുടെ പണം നഷ്ടമാകില്ലെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. യെസ് ബാങ്കിന് ഏര്‍പ്പെടുത്തിയ മൊറട്ടോറിയം ഈ മാസം 18ന് രാവിലെ ആറ് മണിക്ക് അവസാനിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

  എല്ലാവരെയും ചോദ്യം ചെയ്യും

  എല്ലാവരെയും ചോദ്യം ചെയ്യും

  വലിയതോതില്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ വിവരങ്ങള്‍ കഴിഞ്ഞാഴ്ച കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പുറത്തുവിട്ടിരുന്നു. അനില്‍ അംബാനി ഗ്രൂപ്പ്, എസ്സല്‍, വോഡാഫോണ്‍ തുടങ്ങിയവ ഇതില്‍പ്പെടും. യെസ് ബാങ്ക് ഉടമ റാണ കപൂറിനെ ഈ മാസം ആദ്യത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. യെസ് ബാങ്ക് കേസില്‍ അനില്‍ അംബാനിയുള്‍പ്പെടെയുള്ള പ്രമുഖരെ ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വിളിപ്പിച്ചിട്ടുണ്ട്.

  കൊറോണ ബാധിച്ച 80 കഴിഞ്ഞവരെ 'കൊല്ലുന്നു'; ഇറ്റലിയില്‍ നിന്ന് ഞെട്ടിക്കുന്ന വിവരം

  English summary
  Unimaginable Pain For Next 6 Months: Rahul Gandhi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X