Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷി ജിന്‍പിങിന്‍റെ സ്വീകരണത്തിനിടെ ക്ഷണിക്കപ്പെടാത്ത 'അതിഥി'

ദില്ലി: ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങിന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കിയപ്പോള്‍ ഒരു അപ്രതീക്ഷിത 'അതിഥി'യും ഓടിയെത്തി. സുരക്ഷാ ജീവനക്കാര്‍ അല്‍പസമയത്തേക്ക് അമ്പരന്നെങ്കിലും ക്ഷണിക്കാതെ വന്ന ആ അതിഥിയെ ഓടിച്ചു വിട്ടു.

ആരെന്നല്ലേ ആ ക്ഷണിക്കപ്പെടാത്ത 'അതിഥി'... ഒരു നായയായിരുന്നു അത്. ഷി ജിന്‍പിങ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുന്നതിന് തൊട്ടു മുമ്പായിരുന്നു തെരുവ് നായ ഓടിയെത്തിയത്.

Dog Rashtrapati Bhavan

രാഷ്ട്രപതി ഭവനിലും തെരുവ് നായയോ എന്ന് അദ്ഭുതം കൂറേണ്ട അവസ്ഥയാണ്. അതും അത്രയും കര്‍ശന സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ സമയത്ത്. എങ്ങനെയാണ് നായ ചടങ്ങ് നടക്കുന്ന സ്ഥലത്തെത്തിയതെന്നാണത്രെ ഇപ്പോള്‍ സുരക്ഷാ ജീവനക്കാരും ആലോചിക്കുന്നത്.

എന്തായാലും ഷി ജിന്‍പിങിനുള്ള ആചാരപരമായ സ്വീകരണം രാഷ്ട്രപതി ഭവനില്‍ ഭംഗിയായി തന്നെ നല്‍കി. അദ്ദേഹം ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിക്കുകയും ചെയ്തു. രാഷ്ട്രപതിയും പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഒക്കെ ചടങ്ങിന് സാക്ഷ്യം വഹിക്കുകയും ചെയ്തു.

ദില്ലിയിലെത്തിയ ഷി ജിന്‍പിങ് ,രാഷ്ട്രപതി മഹാത്മ ഗാന്ധിയുടെ ശവകുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ഭാര്യ പെങ് ലിയുവാനും കൂടെ ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+