Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിഷേധം ഭയന്ന് കേന്ദ്രമന്ത്രി തിരുത്തി; കാര്‍ഷിക നിയമം വീണ്ടും കൊണ്ടുവരില്ല

ന്യൂഡല്‍ഹി: കാര്‍ഷിക പരിഷ്‌കരണ നിയമം വീണ്ടും കൊണ്ടുവരുമെന്ന് പറഞ്ഞ കേന്ദ്രമന്ത്രി പ്രതിഷേധം ശക്തമായതോടെ തിരുത്തി. പുതിയ രൂപത്തില്‍ കാര്‍ഷിക നിയമങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്രത്തിന് പദ്ധതിയില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. നിയമം ഇനിയും കൊണ്ടുവരുമെന്ന് കഴിഞ്ഞ ദിവസം കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞിരുന്നു. ഇതിനെതിരെ രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല, കര്‍ഷക നേതാക്കള്‍ എന്നിവരെല്ലാം രംഗത്തുവന്നതോടെയാണ് മന്ത്രി തിരുത്തിയത്.

നിയമം പിന്‍വലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞതാണ്. വീണ്ടും കൊണ്ടുവരുമെന്നാണ് മന്ത്രി പറയുന്നത്. ഇത് പ്രധാനമന്ത്രിയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നരേന്ദ്ര മോദി മാപ്പ് പറയണമെന്നായിരുന്നു സുര്‍ജേവാലയുടെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍കണ്ടാണ് കാര്‍ഷിക നിയമം പിന്‍വലിച്ചതെന്ന് നേരത്തെ കോണ്‍ഗ്രസ് പറഞ്ഞിരുന്നു. വകുപ്പ് മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് ഇതാണ് വ്യക്തമാകുന്നതെന്നും സുര്‍ജേവാല പറഞ്ഞു.

t

മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് നിയമം വീണ്ടും വരുമെന്ന് മന്ത്രി നരേന്ദ്ര സിങ് തോമര്‍ പറഞ്ഞത്. കാര്‍ഷിക പരിഷ്‌കരണ നിയമം റദ്ദാക്കാനും പിന്‍വലിക്കാനും കാരണം ചിലരാണ്. സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷത്തിന് ശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കിയ വലിയ പരിഷ്‌കാരമായിരുന്നു അത്. പിന്‍വലിച്ചെങ്കിലും സര്‍ക്കാരിന് നിരാശയില്ല. ഇനിയും മുന്നോട്ട് വരാന്‍ നമുക്ക് സാധിക്കും. കാരണം കര്‍ഷകര്‍ എന്നത് രാജ്യത്തിന്റെ നട്ടെല്ലാണ്- മന്ത്രിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

സമരത്തിന് നേതൃത്വം നല്‍കിയ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ അഞ്ചംഗ കമ്മിറ്റി മുന്നോട്ട് വച്ച ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍ കത്ത് നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. താങ്ങുവില നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കാര്‍ഷിക രംഗത്തെ വിദഗ്ധര്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവരുള്‍പ്പെട്ട സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു. ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും പിന്‍വലിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

സമരം ചെയ്ത കര്‍ഷകരെ വളരെ മോശമായിട്ട് ചിത്രീകരിക്കാന്‍ ശ്രമം നടന്നിരുന്നു. ഖലിസ്താനികളെന്നും രാജ്യ വിരുദ്ധരെന്നും ചില ബിജെപി നേതാക്കള്‍ വിശേഷിപ്പിച്ചത് വിവാദമായിരുന്നു. എന്നാല്‍ സമരം ചെയ്യുന്ന പലരുടെയും മക്കളും ബന്ധുക്കളും സൈനികരാണ്. ഇക്കാര്യം സൂചിപ്പിച്ചാണ് കര്‍ഷകര്‍ പ്രചാരണങ്ങളെ പ്രതിരോധിച്ചത്. സമരത്തിനിടെ മരിച്ച 700ഓളം കര്‍ഷകര്‍ക്ക് ഹരിയാന, യുപി സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുമെന്നു കേന്ദ്രം അറിയിച്ചിരുന്നു. എന്നാല്‍ ഗുരുതര സ്വഭാവമുള്ള കേസുകള്‍ പിന്‍വലിക്കില്ലെന്നാണ് ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കിയത്. അടുത്ത ഫെബ്രുവരിയില്‍ അഞ്ച് സംസ്ഥാനങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് വരുന്നത്. കര്‍ഷകര്‍ ശക്തമായ സ്വാധീനമുള്ള ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവയും ഇതില്‍പ്പെടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+