കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ചല്ല, ആദായ നികുതി പരിധി രണ്ടര ലക്ഷം മാത്രം

Google Oneindia Malayalam News

ദില്ലി: ആദായ നികുതി ഘടനയില്‍ കാര്യമായ മാറ്റങ്ങള്‍ പ്രഖ്യാപിക്കാതെ അരുണ്‍ ജെയ്റ്റ്‌ലിയുടെ പൊതുബജറ്റ്. ആദായനികുതി പരിധി 2.5 ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍ ഇത് രണ്ട് ലക്ഷമാണ്. മുതിര്‍ന്ന പൗരന്മാരുടെ ആദായ നികുതി പരിധി മൂന്ന് ലക്ഷമാക്കി

ആദായ നികുതി പരിധി അഞ്ച് ലക്ഷം വരെ ഉയര്‍ത്തിയേക്കും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു. അരുണ്‍ ജെയ്റ്റ്‌ലി മത്സരിച്ച അമൃത്സറില്‍ ഇത് സംബന്ധിച്ച തിരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കിയിരുന്നതുമാണ്. എന്നാല്‍ ബജറ്റിലെത്തിയപ്പോള്‍ വെറും അമ്പതിനായിരം രൂപയുടെ വര്‍ദ്ധനവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്.

arun-jalitley

പൊതുബജറ്റില്‍ എല്ലാവരും ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്നത് ആദായ നികുതി പരിധി ഉയര്‍ത്തുമോ എന്ന കാര്യമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വര്‍ദ്ധനവ് ഇക്കാര്യത്തില്‍ ഉണ്ടായിരുന്നിട്ടില്ല. നികുതിയിളവ് ലഭിക്കുന്ന നിക്ഷേപ പരിധി ഒരു ലക്ഷത്തില്‍ നിന്നും ഒന്നര ലക്ഷമാക്കി ഉയര്‍ത്തിയിട്ടുണ്ട്.

ബജറ്റ് പ്രഖ്യാപനമനുസരിച്ച് രണ്ടര ലക്ഷം രൂപ വരെ ആദായ നികുതി അടക്കേണ്ടതില്ല. രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെ പത്ത് ശതമാനം, 5 മുതല്‍ പത്ത് ലക്ഷം വരെ ഇരുപത് ശതമാനം, പത്ത് ലക്ഷത്തിന് മുകളില്‍ 30 ശതമാനം എന്നിങ്ങനെയാണ് പുതിയ നികുതി നിരക്കുകള്‍.

അറുപത് വയസിന് മേല്‍ പ്രായമുള്ളവര്‍ക്ക് മൂന്ന് ലക്ഷം വരെ ആദായ നികുതിയില്ല. എണ്‍പത് വയസിന് മേലെ പ്രായക്കാര്‍ക്ക് അഞ്ച് ലക്ഷം വരെയും ആദായ നികുതി അടക്കേണ്ടതില്ല. ഉച്ചയ്ക്ക് ഒന്നേകാലോടെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ബജറ്റ് പ്രസംഗം അവസാനിപ്പിച്ചു.

English summary
Personal income tax slab raised Rs 2.5 lakhs from Rs 2 lakhs. Senior Citizens tax slab hiked to Rs 3 lakhs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X