Get Updates
Get notified of breaking news, exclusive insights, and must-see stories!

കോര്‍പ്പറേറ്റുകള്‍ക്ക് നികുതി ഇളവ്, കള്ളപ്പണം കണ്ടെത്താന്‍ സമഗ്രനിയമം.

ചുരുക്കത്തില്‍

  • ആദായനികുതി സ്ലാബിള്‍ മാറ്റമില്ല. പക്ഷേ, 444200 രൂപയുടെ നികുതി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു.
  • 12 രൂപ പ്രീമിയത്തില്‍ രണ്ടു ലക്ഷം രൂപയുടെ കവറേജ്
  • ആരോഗ്യഇന്‍ഷുറന്‍സിനുള്ള നികുതി ഇളവ് 25000 രൂപ
  • ഗതാഗത അലവന്‍സ് 1600 രൂപയാക്കി
  • കോര്‍പ്പറേറ്റ് നികുതി അഞ്ചു ശതമാനം കുറച്ചു
  • അതി സമ്പന്നര്‍ക്ക് രണ്ടു ശതമാനം സര്‍ച്ചാര്‍ജ്
  • ജന്‍ധന്‍ യോജന ഇനി പോസ്റ്റ് ഓഫിസുകളിലൂടെ
  • പുകയില ഉത്പന്നങ്ങള്‍ക്ക് വിലകൂടും, ചെരുപ്പുകള്‍ക്ക് വില കുറയും.
  • ചരക്ക് സേവന നികുതി അടുത്ത വര്‍ഷം മുതല്‍
  • സ്വര്‍ണം നിക്ഷേപിച്ചാല്‍ ഇനി പലിശ കിട്ടും
  • മെയ്ക്ക് ഇന്‍ പദ്ധതികള്‍ വന്‍തോതില്‍ നികുതി ഇളവുകള്‍
  • എക്‌സൈസ് നികുതി 12.5 ശതമാനമാക്കി
  • ബിനാമി റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് തടയും
  • ഓഹരി വിപണികളിലെ വന്‍ ചാഞ്ചാട്ടങ്ങള്‍ നിയന്ത്രിക്കാന്‍ നടപടിയെടുക്കും. ഇതിനായി പുതിയ സംവിധാനം.
  • ചെറുകിട സംരംഭകര്‍ക്കായി മുദ്രാ ബാങ്ക്
  • സബ് സിഡി എല്ലാവര്‍ക്കുമില്ല

12.50: ആദായ നികുതി പരിധിയില്‍ മാറ്റമില്ല.

12.40: ആദായനികുതി സമര്‍പ്പിക്കുന്നതില്‍ ഏറെ ഇളവുകള്‍. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ പദ്ധതി.

12.40: ചെരുപ്പിന് വില കുറയും. ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി പരിധി കൂട്ടി,

12.35: ക്ലീന്‍ ഗംഗാ ഫണ്ടിനും സ്വച്ഛ ഭാരത ഫണ്ടിനും നികുതി ഇളവ്. സ്വത്തു നികുതി ഒഴിവാക്കിയതാണ് മറ്റൊരു പ്രധാനകാര്യം.

12.30: അതിസമ്പന്നര്‍ക്കു രണ്ടു ശതമാനം സര്‍ ചാര്‍ജ്, ഒരു കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്കാണ് സര്‍ചാര്‍ജ്.

12.30: റിട്ടേണ്‍ നല്‍കാത്തവരെ പ്രോസിക്യൂട്ട് ചെയ്യും.

12.20: ജിഎസ്ടി അടുത്ത വര്‍ഷം, കോര്‍പ്പറേറ്റ് ടാക്സ് 30 ശതമാനത്തില്‍ നിന്നും 25 ശതമാനമാക്കി കുറച്ചു. കള്ളപ്പണം കണ്ടെത്താന്‍ സമഗ്രനിയമം.

12.15: കേരളത്തിന് എയിംസ് ഇല്ല. തിരുവനന്തപുരത്തെ നിഷ് സര്‍വകലാശാലയാക്കും.

12.10: അടിസ്ഥാന വികസനത്തിനായി 70000 കോടി. സ്റ്റാര്‍ട്ട് അപ് സ്ഥാപനങ്ങളുടെ വികസനത്തിന് ആയിരം കോടി.

12.00: ഓഹരി വിപണിയെ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം. എഫ്എംസി-സെബി ലയനം. സ്വര്‍ണനിക്ഷേപത്തിന് ഇനി മുതല്‍ പലിശ. നയി മന്‍സില്‍ എന്ന പേരില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി തൊഴില്‍ പദ്ധതി.

11.55: വിസ ഓണ്‍ എറൈവല്‍ പദ്ധതി വ്യാപിപ്പിക്കുന്നു. ഇഎസ്ഐ, ആരോഗ്യ ഇന്‍ഷുറന്‍സ് ഏതു വേണമെന്ന് ഇനി തൊഴിലാളികള്‍ക്കു തീരുമാനിക്കാം. വനിതാ നിര്‍ഭയാ ഫണ്ടിന് ആയിരം കോടി കൂടി.

11.45: 8.5 ലക്ഷം കോടി, കാര്‍ഷിക വായ്പയായി വിതരണം ചെയ്യും. അടിസ്ഥാന സൗകര്യ വികസനത്തിന് 7000 കോടി. നികുതി രഹിത ഇന്‍ഫ്രാ ബോണ്ടുകള്‍ വരുന്നു. കൂടംകുളം രണ്ടാം ഘട്ടം അടുത്ത വര്‍ഷം. പബ്ലിക് ഡെബ്റ്റ് മാനേജിങ് ഏജന്‍സി രൂപീകരിക്കുന്നു. പിഎഫ്, ഇഎസ്ഐ മേഖലയില്‍ സമഗ്രമായ മാറ്റം വരുത്തുന്നു.

11.40: നാഷണല്‍ ഇന്‍വെസ്റ്റ് മെന്‍റ് ആന്‍റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് രൂപീകരിക്കുന്നു. റെയില്‍,റോഡ് നിര്‍മാണത്തിന് നീക്കി വെച്ചിരിക്കുന്നത് റെക്കോര്‍ഡ് തുക.

11.35: പ്രധാനമന്ത്രി സുരക്ഷാ യോജന. പ്രതിവര്‍ഷം 12 രൂപയ്ക്ക് രണ്ടു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജ്. ചെറുകിട വ്യവസായികള്‍ക്കായി മുദ്രാബാങ്ക്. ജ്യോതി ഭീമാ യോജന. 330 രൂപയ്ക്ക് രണ്ടു ലക്ഷം കവറേജ് നല്‍കുന്നു. സീനിയര്‍ സിറ്റിസണ്‍ വെല്‍ഫയര്‍ ഫണ്ട് രൂപീകരിക്കുന്നു.

11.25: സബ് സിഡി പാവപ്പെട്ടവര്‍ക്കുമാത്രമായി ചുരുക്കും. എംപിമാരും ഉയര്‍ന്ന വരുമാനമുള്ളവരും സബ് സിഡി ഉപേക്ഷിക്കണം. സബ് സിഡിയുടെ ചോര്‍ച്ച തടയാനുള്ള നടപടി സ്വീകരിക്കും. ജലസേചനത്തിനായി 5300 കോടി രൂപ. നഷ്ടമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളെല്ലാം വിറ്റൊഴിവാക്കും.

11.22: 2022ല്‍ എല്ലാവര്‍ക്കും വീട്. സംസ്ഥാനങ്ങളുടെ നികുതി വിഹിതം , ലക്ഷം കിലോമീറ്റര്‍ റോഡ് നിര്‍മിക്കും. അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു ഹയര്‍ സെക്കന്‍ററി സ്കൂള്‍,

11.20: രൂപ കരുത്താര്‍ജ്ജിച്ചു, പണപ്പെരുപ്പ നിരക്കിനെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചു. 2016 ഏപ്രില്‍ മുതല്‍ ചരക്കു സേവന നികുതി

11.15: 7.5 ശതമാനം വളര്‍ച്ചാനിരക്ക് ലക്ഷ്യം. സാധാരണക്കാരുടെ ക്ഷേമത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും.

11.05: ബജറ്റ് ഏറ്റവും ഗുണകരമായ സമയത്ത്. രാജ്യം മികച്ച വളര്‍ച്ച പാതയിലാണ്. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പദവി നല്‍കി കൊണ്ടുള്ള ക്ഷേമ ബജറ്റാണ് ലക്ഷ്യം. അഴിമതി ഭരണം അവസാനിപ്പിക്കണം. സര്‍ക്കാര്‍ വിശ്വാസം കണ്ടെത്തേണ്ടതുണ്ട്. സാന്പത്തിക സ്ഥിരതയിലൂടെ ഇത് സാധിക്കും.

11.00: ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ് ലി നരേന്ദ്ര മോദി സര്‍ക്കാറിന്‍രെ ആദ്യത്തെ സന്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചു തുടങ്ങി. ബജറ്റിന് നേരത്തെ കേന്ദ്രമന്ത്രി സഭായോഗം അനുമതി നല്‍കി. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും ജെയ്റ്റ് ലി ചര്‍ച്ച നടത്തിയിരുന്നു

10.45: സാന്പത്തിക പരിഷ്കരണ നടപടികളില്‍ പ്രതീക്ഷ, ഓഹരി വിപണിയില്‍ മുന്നേറ്റം

10.25: ബജറ്റ് പതിനൊന്നുമണിക്ക്. വിദേശ നിക്ഷേപത്തില്‍ കണ്ണു വെച്ചുള്ളതായിരിക്കും ബജറ്റെന്നാണ് കരുതുന്നത്. ഭക്ഷ്യ, വള സബ്സിഡി വെട്ടിക്കുറയ്ക്കാനാണ് സാധ്യത.

10.20: പൊതു ബജറ്റ് അല്‍പ്പ സമയത്തിനുള്ളില്‍ ആരംഭിക്കും. കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ് ലി പാര്‍ലമെന്‍റിലെത്തി. ബജറ്റിനു മുന്പെയുള്ള പ്രത്യേക മന്ത്രിസഭായോഗം തുടങ്ങി.

9.00: റെയില്‍ ബജറ്റിന് സമ്മിശ്രപ്രതികരണമാണ് ലഭിച്ചത് . നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യത്തെ സമ്പൂര്‍ണ ബജറ്റ് എങ്ങനെയായിരിക്കും? സാധാരണ ജനങ്ങളും വ്യവസായ ലോകവും ആകാംഷയോടെ കാത്തിരിക്കുന്ന കാര്യമാണിത്.

എന്തായാലും ഒരു കാര്യം ഉറപ്പാണ്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റിലുണ്ടാകില്ല. പകരം ദീര്‍ഘവീക്ഷണത്തോടുകൂടിയ നിലപാടുകള്‍ മാത്രമായിരിക്കും അരുണ്‍ ജെയ്റ്റ്‌ലിയുടെ ലിസ്റ്റിലുണ്ടാവുക. അതേ സമയം ആം ആദ്മി പാര്‍ട്ടിയുടെ തകര്‍പ്പന്‍ വിജയം ബജറ്റിലെ ചില തീരുമാനങ്ങളെയെങ്കിലും സ്വാധീനിക്കുമെന്ന് പ്രതീക്ഷിക്കുന്നവരുണ്ട്.

Budget 2015
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+