ഒരു കോടി രൂപയ്ക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് സെസ്
12.30: 45% നികുതി നല്‍കിയാല്‍ ഇനി കള്ളപ്പണം വെളുപ്പിക്കാം. സെപ്തംബര്‍ 30നകം കണക്ക് കൊടുക്കണം.
11.29: ചെറുകിട വീടുകള്‍ക്ക് നികുതി ഇളവ്12.25: ആദാനികുതി പരിധിയില്‍ മാറ്റമില്ല.
12.22: വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍, ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് എന്നിവയ്ക്ക് വില കൂടും
12.20: പത്തുലക്ഷത്തില്‍ കൂടുതല്‍ വിലയുള്ള കാറുകള്‍ക്ക് വില കൂടും. സിഗരറ്റിന് വില കൂടും
12.14: അഞ്ചു ലക്ഷം രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 5000 രൂപയുടെ നികുതി ഇളവ്
12.13: ഒന്പത് മേഖലകളില്‍ നികുതി പരിഷ്കാരം.
12.12: ചെറുകിട നിക്ഷേപക പരിധി രണ്ടു കോടി രൂപയാക്കി.
12.11: വീട്ടുവാടക നികുതി ഇളവ് 60000 രൂപയാക്കി.
12.10: എല്ലാ പോസ്റ്റ് ഓഫിസുകളിലും എടിഎം അല്ലെങ്കില്‍ മൈക്രോ എടിഎം സ്ഥാപിക്കും.
The tax exemption slab is expected to be increased from the present Rs 1.8 lakh to Rs 3 lakh, in case the... http://t.co/RgrdpUkn
— Live India Budget (@indiabudgetlive) February 16, 2012
12.06: റിസര്‍വ് ബാങ്ക് ചട്ടങ്ങളില്‍ മാറ്റം വരുത്തും. പൊതുമേഖലാ ബാങ്കുകള്‍ക്ക് 25000 കോടി രൂപ.
12.05: ബാങ്കുകളുടെ കിട്ടാകടം പിടിച്ചെടുക്കാന്‍ പുതിയ കര്‍മ പദ്ധതി തയ്യാറാക്കം. ഭക്ഷ്യ, സംസ്കരണ വിതരണ മേഖലയില്‍ നൂറു ശതമാനം വിദേശ നിക്ഷേപം.
12.02- സബ്സിഡ് ആധാര്‍കാര്‍ഡിനെ അടിസ്ഥാനമാക്കിയായിരിക്കും. ഇതു സംബന്ധിച്ച ബില്‍ ഉടന്‍ അവതരിപ്പിക്കും.
12.01: മോട്ടോര്‍ വെഹിക്കിള്‍ ആക്ട് നിയമത്തില്‍ ഭേദഗതി വരുത്തും.
12.00: ഇപിഎഫിനായി 1000 കോടി രൂപ മാറ്റിവെയ്ക്കുന്നു. ഉന്നത വിദ്യാഭ്യാസത്തിനും പ്രത്യേക പണം. ചെറുകിട കച്ചവടക്കാരെ സഹായിക്കാന്‍ പ്രത്യേക നിയമം
11.50: 10000 കിലോമീറ്റര്‍ അധിക ദേശീയ പാത. ദേശീയപാത വികസനത്തിന് 55000 കോടി രൂപ വകയിരുത്തി.
11.46: ആധാര്‍ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു
11.45: ആരോഗ്യമേഖലയില്‍ ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍. 60 വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് പദ്ധതി. എല്ലാ കുടുംബങ്ങള്‍ക്കും ഒരു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്. രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ഡയാലിസിസ് സെന്‍ററുകള്‍.
11.42: ഗ്രാമങ്ങളില്‍ റോഡിനായി 19000 കോടി. 2018ഓടെ ഗ്രാമങ്ങളെ പരിപൂര്‍ണമായും വൈദ്യുതീകരിക്കും. ഗ്രാമീണമേഖലയുടെ വികസനത്തിന് 2.87 ലക്ഷം കോടി

11.40: ഗ്രാമങ്ങളില്‍ റോഡിനായി 19000 കോടി. 2018ഓടെ ഗ്രാമങ്ങളെ പരിപൂര്‍ണമായും വൈദ്യുതീകരിക്കും. ഗ്രാമീണമേഖലയുടെ വികസനത്തിന് 2.87 ലക്ഷം കോടി
11.25: കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് പദ്ധതി. കര്‍ഷകര്‍ക്ക് വായ്പ നല്‍കാനായി ഒന്പത് ലക്ഷം കോടി രൂപ. വളം, മണ്ണ് പരിശോധനയ്ക്ക് കൂടുതല്‍ കേന്ദ്രങ്ങള്‍, കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിറ്റഴിയ്ക്കാനായി പ്രത്യേക ഇ പ്ലാറ്റ് ഫോമുകള്‍. ഇതിനായി 20000 കോടി രൂപ മാറ്റിവെയ്ക്കും.

11.20: പാവപ്പെട്ടവര്‍ക്ക് പാചകവാതക സബ്ഡിഡി നല്‍കാന്‍ പ്രത്യേക പദ്ധതി. കാര്‍ഷിക ജലസേചന പദ്ധതികള്‍ക്കായി 8500 കോടി രൂപ മാറ്റിവെയ്ക്കുന്നു
11.16: വിദേശ നാണ്യം കരുതല്‍ ശേഖരം 350 ബില്യണ്‍ ഡോളര്‍. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് ബജറ്റില്‍ മുന്തിയ പരിഗണന നല്‍കും.
11.12 നാണ്യപ്പെരുപ്പം 5.46 ശതമാനം കുറഞ്ഞു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 7.6 ശതമാനം.
11.10: ആഗോളതലത്തില്‍ കടുത്ത സാന്പത്തിക പ്രതിസന്ധിയാണ് നിലനില്‍ക്കുന്നത്. അതേ സമയവും രാജ്യം വളര്‍ച്ചയുടെ പാതയിലാണ്. അരുണ്‍ ജെയ്റ്റ്ലി ബജറ്റ് അവതരിപ്പിച്ചു തുടങ്ങി
FM Jaitley met President Pranab Mukherjee for customary briefing on #UnionBudget2016 (Source: Rashtrapati Bhawan) pic.twitter.com/TVFymFuh4D
— ANI (@ANI_news) February 29, 2016
10.40: റബ്ബറിന്‍റെ വിലത്തകര്‍ച്ച തടയാനുള്ള നടപടികള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്.
10.35: ആദായനികുതി പരിധി ഉയര്‍ത്താന്‍ സാധ്യത പുതിയ പരിധി മൂന്നു ലക്ഷമാകാനാണ് സാധ്യത.
10.30: 11 മണിക്കാണ് അരുണ്‍ ജെയ്റ്റ്ലി 2016-17ലേക്കുള്ള യൂനിയന്‍ ബജറ്റ് അവതരിപ്പിക്കുക
കേന്ദ്ര പൊതുബജറ്റ് തിങ്കളാഴ്ച. മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റാണ് അരുണ്‍ ജെയ്റ്റലി ഇന്ന് അവതരിപ്പിക്കുക. കൂടുതല്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭയില്‍ 11 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക.

കഴിഞ്ഞ ബജറ്റില്‍ 14.5 ശതമാനാമാ. ഉയര്‍ത്തിയ സേവന നികുതി ഇത്തവണ 18 ശതമാനമായി ഉയര്‍ത്തുമെന്നാണ് സൂചന. ആദായ നികുതിയിളവിനുള്ള വരുമാന പരിധി ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും നിലവിലെ സ്ലാബുകളില്‍ മാറ്റമുണ്ടാവില്ല. സാധാരണക്കാരെ തൃപ്തിപ്പെടുത്താന്‍ സാമൂഹ്യക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക ബജറ്റില്‍ അനുവദിച്ചേക്കും.












Click it and Unblock the Notifications