ബജറ്റ് വന്നു; സൂക്ഷിച്ചോ... ഇതെല്ലാം തൊട്ടാല്‍ പൊള്ളും
ദില്ലി: 2016-2017 വര്‍ഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ചു കഴിഞ്ഞു. സാധാരണക്കാരന് മേല്‍ അധിക ബാധ്യത ഏല്‍പിയ്ക്കാത്ത ബജറ്റ് ആണെന്നാണ് മോദി സര്‍ക്കാരിന്റെ മൂന്നാമത്തെ ബജറ്റിലെ വിലയിരുത്തുന്നത്.
വിലകൂടുന്ന സാധനങ്ങളെ സംബന്ധിച്ച് ലഭിയ്ക്കുന്ന പ്രാധമിക വിവരങ്ങള്‍ സാധാരണക്കാരെ ഒരു തരത്തിലും ബാധിയ്ക്കാത്തവയാണ്. എന്നാല്‍ ഇടത്തരക്കാരുടെ പ്രതീക്ഷകള്‍ക്ക് ഇരുട്ടടിയാണ് ലഭിച്ചിട്ടുള്ളത്. ആദായനികുതി പരിധി കൂട്ടിയിട്ടില്ല എന്നത് തന്നെയാണ് അതില്‍ പ്രധാനം.

സിഗററ്റ് പൊള്ളും
സിഗററ്റിന് ഓരോവര്‍ഷവും വില കൂടിക്കൊണ്ടിരിയ്ക്കുകയാണ്. ഇത്തവണ്‌തെ ബജറ്റില്‍ സിഗററ്റിന്റെ നികുതി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ബീഡിയോ?
സിഗററ്റിന് വില കൂടുമെങ്കിലും ബീഡിയുടെ വില കൂടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബീഡി ഒഴികെയുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് പത്ത് മുതല്‍ 15 ശതമാനം വരെ അധിക എക്‌സൈസ് തീരുവ ഏര്‍പ്പെടുത്തും.

ആഡംബര കാറുകള്‍
ആഡംബര കാറുകള്‍ സാധാരണക്കാരെ ബാധിയ്ക്കുന്ന കാര്യമേ അല്ല. എന്തായാലും ആഡംബര കാറുകള്‍ക്ക് അധിക സെസ്സ് ഏര്‍പ്പെടുത്താനാണ് ബജറ്റ് നിര്‍ദ്ദേശിയ്ക്കുന്നത്. പത്ത് ലക്ഷത്തിലധികം വില വരുന്ന കാറുകള്‍ക്കാണ് ഇത് ബാധകം.

ആഭരണങ്ങള്‍
വെള്ളി ഒഴികെയുള്ള ആഭരണങ്ങള്‍ക്കും വില കൂടും എന്ന് ഉറപ്പാണ്.

ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍
ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ മാത്രം ഉപയോഗിയ്ക്കുന്നവര്‍ ഇനിമുതല്‍ കുറച്ചധികം പണം ചെലവഴിയ്‌ക്കേണ്ടി വരും. റെഡ് മെയ്ഡ്-ബ്രാന്‍ഡഡ് വസ്ത്രങ്ങളുടെ നികുതിയും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications