കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരുന്നത് കഷ്ടകാലം!!സാമ്പത്തിക മാന്ദ്യം, തൊഴില്‍ നഷ്ടം! സാമ്പത്തിക സര്‍വെയില്‍ നഷ്ടത്തിന്റെ കണക്ക്!

അതേസമയം സാമ്പത്തിക മാന്ദ്യം സ്ഥായിയല്ലെന്നും വരാനിരിക്കുന്ന നേട്ടങ്ങള്‍ക്കു മുന്നോടിയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്കാണെന്ന യാഥാര്‍ഥ്യം വ്യക്തമാക്കി സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ട്. ബജറ്റിനു മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സാമ്പത്തിക സര്‍വെ റിപ്പോര്‍ട്ടില്‍ നഷ്ടങ്ങളുടെ കണക്കു മാത്രമാണെന്നാണ് സൂചനകള്‍. ഇതോടെ ബുധനാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് ജനപ്രിയം ആയിരിക്കില്ലെന്നാണ് വ്യക്തമാകുന്നത്.

6.75 ശതമാനം മുതല്‍ 7.5 ശതമാനം വരെയാണ് വളര്‍ച്ച നിരക്കെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നത്. കാര്‍ഷിക മേഖലയില്‍ കഴിഞ്ഞ വര്‍ഷം 4.1 ശതമാനം വളര്‍ച്ചയുണ്ടായെന്നും സാമ്പത്തിക സര്‍വെ വ്യക്തമാക്കുന്നു. 2015-16ല്‍ 1.2 ശതമാനമായിരുന്നു കാര്‍ഷിക വളര്‍ച്ച. അഴിമതി കുറയുമെന്നതാണ് സര്‍വെയില്‍ വ്യക്തമാക്കുന്ന നേട്ടം.

jaitely

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇടിവുണ്ടാകുമെന്നും കാര്‍ഷിക വിലത്തകര്‍ച്ച ഉണ്ടാകുമെന്നും തൊഴില്‍ നഷ്ടമുണ്ടാകുമെന്നും സര്‍വെയില്‍ പറയുന്നു.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണം അരശതമാനമായി കുറയ്ക്കണമെന്നും സര്‍വെയില്‍ വ്യക്തമാക്കുന്നു. ബാങ്ക് പലിശ നിരക്കുകള്‍ കുറയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

എല്ലാവര്‍ക്കും അടിസ്ഥാന വരുമാനം ലഭ്യമാക്കുന്ന സാര്‍വത്രിക അടിസ്ഥാന വരുമാന പദ്ധതി തന്നെയാണ് റിപ്പോര്‍ട്ടിലെ ഹൈലൈറ്റ്. അതേസമയം സാമ്പത്തിക മാന്ദ്യം സ്ഥായിയല്ലെന്നും വരാനിരിക്കുന്ന നേട്ടങ്ങള്‍ക്കു മുന്നോടിയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വ്യാവസായിക രംഗത്ത് 7.4 ശതമാനം വളര്‍ച്ച ഉണ്ടായതായും റിപ്പോര്‍ട്ട്. കറണ്ട് അക്കൗണ്ട് കമ്മിയില്‍ 0.3 ശതമാനത്തിന്റെ കുറവ് വന്നെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

English summary
The economic growth is projected to rebound to 6.75-7.5 per cent with the country expected to retain the tag of fastest growing major economy in the world.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X